ഒരു പുഞ്ചിരിയാണ് അതിന് അവൾ എനിക്ക് തന്ന മറുപടി..
കട്ടിലിലെ അവളുടെ ആ കിടപ്പ് എന്നിലുള്ള സംശയങ്ങളെ കൂട്ടി..എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ ഭിത്തി ചാരി നിന്നു..അവളുടെ അമ്മയുടെ തേങ്ങലുകൾ എന്റെ കാതുകളിൽ പതിച്ചു…
സംശയത്തോടെ ഞാൻ സിസ്റ്ററെ നോക്കി…..
“ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു…. കുറെ നാളായില്ലേ കണ്ടിട്ട്….. ഈ അവസ്ഥയിൽ എനിക്ക് അവിടെ വരാൻ പറ്റില്ലല്ലോ…. അതാ അങ്ങോട്ട് ആളെ പറഞ്ഞുവിട്ട് വിളിപ്പിച്ചത്…. ബുദ്ധിമുട്ടായോ…”
പുഞ്ചിരിയോടെ അവൾ അത് ചോദിച്ചപ്പോ എനിക്ക് നൽകാൻ ഉത്തരമില്ലായിരുന്നു ..
ഒരു നേർത്ത പുഞ്ചിരികൊണ്ടു ഞാൻ അവളുടെ ചോദ്യത്തെ നേരിട്ടു..
അപ്പോഴും എന്റെ മനസ്സ് സംശയങ്ങൾ നിറഞ്ഞതായിരുന്നു….
“ദേഷ്യായി അല്ലെ എന്നോട്…. അരക്ക് താഴോട്ട് തളർന്ന് പോയ ഒരു പെണ്ണിന്റെ ആഗ്രഹങ്ങളിൽ ഒന്നായി കണ്ട് ക്ഷമിക്കു കേട്ടോ….”
പുഞ്ചിരി മായാതെയുള്ള അവളുടെ വാക്കുകളിൽ അറിയാതെ എന്റെ മനസ്സ് വേദനിച്ചു..
അവളെ ചെറുതായിട്ടെങ്കിലും വെറുപ്പോടെ കണ്ട നാളുകളെ ഓർത്ത് എന്നിൽ കുറ്റബോധം നിറഞ്ഞു..
ഒരു പാവം പെണ്കുട്ടിയുടെ ഈ അവസ്ഥ മനസ്സിനെ വല്ലാതെ തളർത്തി..കണ്ണിൽ അറിയാതെ നനവ് പടർന്നു..
“എന്താ മാഷേ കണ്ണൊക്കെ നിറയുന്നെ….. ശത്രുവിന്റെ ഈ അവസ്ഥ കണ്ടിട്ട് സഹതാപം തോന്നുന്നോ….”
കുട്ടിത്തം നിറഞ്ഞ മുഖത്തോടെ അവൾ അത് ചോദിച്ചപ്പോൾ ശരിക്കും ഞാൻ ഞെട്ടിയിരുന്നു…
“ഞെട്ടണ്ട…. ഞാൻ അവിടെ വന്നു കുട്ടികളോടൊപ്പം കളിക്കുമ്പോഴും സംസാരിക്കുമ്പോഴും മാഷിന്റെ ആ ദേഷ്യവും കുശുമ്പും നിറഞ്ഞ മുഖം ഒരുപാട് തവണ കണ്ടിട്ടുണ്ട്…അത് കാണാൻ നല്ല
ചേലാരുന്നു കേട്ടോ..
മാഷ് പലപ്പോഴും ആഗ്രഹിച്ചിട്ടില്ലേ എന്റെ അങ്ങോട്ടുള്ള വരവ് നിന്നിരുന്നെങ്കിൽ എന്ന്..അത് കർത്താവ് കേട്ടു കേട്ടോ…. അതാ ഇങ്ങനെ….”
ഒരു കുണുങ്ങി ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ പിടഞ്ഞത് എന്റെ നെഞ്ചാണ്.
കാരണം അവൾ പറഞ്ഞത് മുഴുവൻ സത്യമാണ്,, ഞാൻ അങ്ങനെ ആഗ്രഹിച്ചിരുന്നു ,,പലവട്ടം..
അവളെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അവൾ ദൂരെ നിന്നേ എന്നെ മനസ്സിലാക്കിയിരുന്നു എന്നത് എന്നെ തെല്ലൊന്നു അത്ഭുതപ്പെടുത്തി..
“അത്… ഞാൻ…..”
വിക്കി വിക്കി അവ്യക്തമായി എന്തോ ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ അതിനെ തടഞ്ഞു..
“വേണ്ട വേണ്ട….. ഇനി കള്ളം ഒന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട കേട്ടോ…. ചെറിയ ദേഷ്യം ഉണ്ടെങ്കിലും മാഷ് എനിക്കൊന്നും പറ്റാൻ വേണ്ടി പ്രാർത്ഥിക്കില്ല എന്നെനിക്കറിയാം….”
ഒരു ചെറു പുഞ്ചിരി അവൾക് മറുപടിയായി ഞാൻ നൽകി..
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??