പ്രണയ നൊമ്പരം [മനൂസ്] 3008

വഴങ്ങാത്ത എന്നോട് യാചനയുടെ സ്വരം പുറത്തെടുത്തു…. അന്ന് ഡെയ്‌സി എന്നോട് പറഞ്ഞത് നിന്റെ അപ്പച്ചന് കാൻസർ ആണെന്നാണ്…..പിന്നീട് എപ്പോഴെങ്കിലും ഞാൻ അവരെ സംശയിക്കേണ്ടതായിരുന്നു…തോന്നിയില്ല..സമർഥമായി അവർ എന്നെ അവിടെ നിന്നും പറിച്ചു നട്ടു…..

പിന്നീട് അവരുടെ ഈ രാത്രിയിലുള്ള ഈ ഡീലിംഗ്സ് കണ്ടതുകൊണ്ടാകണം ഒരു പാവം കുരുന്നിനും ബലിയാടാകേണ്ടി വന്നത്…… അപ്പോൾ ഞാൻ അവർക്കു നേരെ ചെന്നെങ്കിൽ എന്റെയും അവസാനം ആയേനെ….. ഞാൻ ബുദ്ധിപൂർവം നീങ്ങുകയായിരുന്നു…..

പിന്നീട് അവരുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയായിരുന്നു എന്റെ ലക്ഷ്യം….. എന്നെ സഹായിക്കാൻ കുറച് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു….. പിന്നീടുള്ള നാളുകളിൽ സിസ്റ്റർ ഡൈസിയേയും അയാളെയും തെറ്റിക്കുക എന്നതായിരുന്നു…..

പോലീസ്‌ സുഹൃത്തുക്കൾക്ക് അവരുടെ ഡീലിംഗ് ദിവസങ്ങൾ അറിയിച് ഞാൻ അവരുടെ നീക്കങ്ങൾ തടഞ്ഞു…. അതോടെ ജേക്കബും സിസ്റ്ററും തമ്മിൽ ഉടക്കായി…. ഡൈസിയിൽ ഉള്ള വിശ്വാസം അയാൾക്കു നഷ്ടപ്പെട്ടു….. അതായിരിക്കാം ഒരുപക്ഷേ അവരെയും കൊല്ലാൻ കാരണം.

പക്ഷെ ദൈവത്തിന്റെ കോടതിയിൽ അയാൾക്കു ശിക്ഷ വിധിച്ചു…. അത് ഭൂമിയിൽ നടപ്പാക്കി….. നമ്മുടെ കുഞ്ഞു ജനിച്ചതിന് ശേഷം തന്നെ എല്ലാം നേരെ ആകുമെന്നത് ദൈവ നിയോഗം ആയിരിക്കും……”

അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കണ്ണുനീരായിരുന്നു മറുപടി……. ആ കണ്ണുകൾ കൈകൊണ്ട് തുടച്ച് ഞാൻ അവളെ ചേർത് പിടിച്ചു…..

അപ്പോഴും ഇതൊന്നുമറിയാതെ ഞങ്ങളുടെ പൊന്നുമോൻ ഉറങ്ങുകയായിരുന്നു……അവൻ ഉറങ്ങട്ടെ ഒരു സന്തോഷ ജീവിതം സ്വപ്നം കണ്ട്……

***************************************

സിസ്റ്ററമ്മയുടെ കല്ലറയിൽ മോനെ കൊണ്ട് പൂക്കൾ അർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിച്ചു…. അറിയാതെ എന്നോണം എന്റെ കണ്ണും നിറഞ്ഞു……

ഒരിക്കലും കള്ളം പറയരുത് എന്നും പ്രവർത്തിക്കരുത് എന്നും പറഞ്ഞ അമ്മയുടെ മോൻ ഒരു തെറ്റ് ചെയ്തത് ഓർത്ത്…..പക്ഷെ അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടും ഇല്ല…..

എന്റെ അമ്മയെ കൊന്ന ഡെയ്സിയെ ഈ കൈകൊണ്ട് ഞാൻ കൊന്നു….. എന്നിട്ട് അയാളിൽ ആ കുറ്റം ഞാൻ ചാർത്തി…. തിരുവസ്ത്രത്തിന്റെ വിശുദ്ധി കളഞ്ഞ അവർ അത് ആർഹിച്ചിരുന്നു…..

കൈയിൽ ആയുധമേന്തിയതിനു ഞാൻ സിസ്റ്ററോട് മാപ്പു ചോദിച്ചു..

പക്ഷെ അപ്പോഴേക്കും അവിടെ മഴ പെയ്തു…..ആത്മാക്കളുടെ സന്തോഷം ആണല്ലോ മഴ…. സിസ്റ്റർ എനിക്ക് മാപ്പ് തന്നിരിക്കുന്നു….

ഇനി ഒരിക്കലും ആ കുരുന്നുകളെ വിട്ട് എവിടേക്കും പോകില്ലെന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുത്തു ഞങ്ങൾ ഒരു കുടക്കീഴിൽ മന്ദിരത്തെ ലക്ഷ്യമാക്കി നടന്നു…..ഇനി ഒരിക്കലും പിരിയില്ല എന്ന ഉറപ്പോടെ അവളെ ഞാൻ ചേർത്ത് പിടിച്ചിരുന്നു….. കാരണം അവളെ പിരിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച നൊമ്പരം അത് ഇനിയൊരിക്കലും എനിക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.