പ്രണയ നൊമ്പരം [മനൂസ്] 3008

ഒന്നും മനസിലാകാതെ പകച്ചു നിന്ന അയാളെ പകയോടെ ഞാൻ  നോക്കി…..

“ഇത് നിനക്ക് ദൈവം തരുന്ന ശിക്ഷ ആണ്…..എന്റെ സിസ്റ്ററമ്മയെ കൊന്നതിന്,, ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ കൊന്നതിന്,, ഞങ്ങളെ ഇത്രയും നാൾ അകറ്റിയതിനു….”

എന്റെ വാക്കുകൾ അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു….. അതിന്റെ തെളിവുകൾ അയാളുടെ കണ്ണുകളിൽ നിന്നും എനിക് മനസ്സിലാക്കാൻ കഴിഞ്ഞു……

“ഇതെല്ലാം അറിഞ്ഞപ്പോൾ ആദ്യം തന്നെ കൊല്ലാൻ ഉള്ള ദേഷ്യവും പകയും ഉണ്ടായതാ… പക്ഷെ നിന്നെ കൊന്നു ഞാൻ ജയിലിൽ പോയ പിന്നെ എന്റെ ജീനക്കും കുഞ്ഞിനു ആ മന്ദിരത്തിലെ
കുരുന്നുകൾക്കും ആരും ഇല്ലാണ്ടായിപോകും …….

മാത്രമല്ല നിന്നെ അങ്ങനെ ചുമ്മാ പൂട്ടിയാ പോരാ…. ഊരാൻ പറ്റാത്ത രീതിയിലുള്ള പൂട്ട് വേണം….. അതിനുള്ള ഓട്ടത്തിൽ ആയിരുന്നു ഈ കുറച് കാലങ്ങളായി….. മനസ്സിന് ചങ്കൂറ്റവും കൂട്ടിന് കർത്താവും ഉണ്ടേൽ ഏതൊരു പാവപെട്ടവനും നിന്നെപോലുളള കൊമ്പത്തെ ആളുകളെ പൂട്ടാം……

തെരുവിന്റെ മക്കൾ ആണെങ്കിലും അവിടുന്നും വളർന്നു വരുന്നുണ്ട് നല്ല ഉശിരുള്ള ചെറുപ്പക്കാർ…. എനിക്കും ഉണ്ട് കാശ് കണ്ട് മഞ്ഞളിക്കാത്ത നല്ല ചില പോലീസ് സുഹൃത്തുക്കൾ…..എന്നാ പിന്നെ അപ്പച്ചൻ വിട്ടോ…..”

ഇൻസ്പെക്ടർക് ഒരു പുഞ്ചിരി നൽകി തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ ഒരു വിജയിയുടെ ഭാവം ആയിരുന്നു എനിക്ക്…..

റൂമിന്റെ ഉള്ളിൽ പകച്ചു പണ്ടാരം അടങ്ങി കിടക്കുന്ന ജീനയെ ആണ് ഞാൻ കാണുന്നത്….. അവളെ ഇനിയും വട്ടക്കാൻ നിൽക്കാതെ ഞാൻ എല്ലാം പറഞ്ഞു തുടങ്ങി….

“സിസ്റ്ററാമ്മയെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന ആ രാത്രി …..നിന്റെ കണ്ണ്‌വെട്ടിച്ച് അനാഥമന്ദിരത്തിൽ പോയ ആ രാത്രി തിരിച് വരാൻ ഒരുങ്ങിയ ഞാൻ പുറകിലെ ശബ്ദം കേട്ടാണ് അങ്ങോട്ട്‌ പോയത്……പക്ഷെ എന്നെ വളരെയധികം ഞെട്ടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്…..

സിസ്റ്റർ ഡെയ്‌സി പുറം തിരിഞ്ഞു നിൽക്കുന്ന ഏതോ ഒരാളോട് സംസാരിക്കുന്നത്…. പക്ഷെ അയാളുടെ ആ മറുപടി ശബ്ദത്തിലൂടെ ഞാൻ ആളെ തിരിച്ചറിഞ്ഞു….. അത് അയാൾ ആയിരുന്നു ജേക്കബ്…..

അയാളുടെ കള്ളനോട്ട് സൂക്ഷിക്കുന്നതിനും ,ഡ്രഗ് ഡീലിംഗ്സ് നടത്താനുമുള്ള സ്ഥലമായി അവർ ആ പുണ്യ സ്ഥലത്തെ മാറ്റി കഴിഞ്ഞിരുന്നു….സിസ്റ്റർ ഡെയ്സിയുടെ ആ മുഖം എന്നെ വല്ലാതെ വിഷമിപ്പിച്ചു…. ഒരു കൂടപ്പിറപ്പായി കണ്ട അവർ കൂടെ നിന്ന്
ചതിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ പതറിപ്പോയി….”

കേട്ടത് വിശ്വസിക്കാൻ ആവാതെ ജീന എന്നെ തന്നെ നോക്കി…. അവളിൽ അത് ഇത്രമാത്രം അവിശ്വസനീയത ഉണ്ടാക്കിയെങ്കിൽ കണ്ട എന്റെ മനസ്സ് എന്ത് മാത്രം പ്രയാസം അനുഭവിച്ചിരിക്കും….

“എന്നിലെ ബുദ്ധി ഉണർന്നു…. ഞാൻ അവരുടെ നീക്കങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു….. പിന്നീട് ഞാൻ കേട്ടതൊക്കെ എന്റെ ശരീരത്തെയും മനസ്സിനേയും തളർത്തിയ സത്യങ്ങൾ ആയിരുന്നു…..

സിസ്റ്റർ ഡൈസിയുടെ കള്ളത്തരങ്ങൾ കണ്ടു പിടിച്ച എന്റെ പാവം സിസ്റ്ററമ്മയെ അവർ കൊന്നു എന്നിട്ട് അതൊരു സ്വാഭാവിക മരണം ആക്കി…..ഞാൻ അവിടെ നിന്നാൽ അവരുടെ ഇടപാടുകൾക്ക് തടസ്സമാണെന് മനസിലാക്കിയ അവർ നിനക്ക് എന്നിലുള്ള ഇഷ്ടം മറയാക്കി എന്നെ തേടി ഇവിടെ വന്നു….

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.