പ്രണയ നൊമ്പരം [മനൂസ്] 3008

അതോടെ നിങ്ങൾ അടവ് മാറ്റി ഇവരെ സ്നേഹിച്ചുകൊണ്ടു ആ സ്വത്തിന്റെ ഗുണം ആവോളം അറിഞ്ഞു…..മാന്യന്റെ മുഖം മൂടി അണിഞ്ഞ ചെന്നായ ആയി നിങ്ങൾ ഇവർക് മുന്നിൽ അഭിനയിച്ചു…..

പല നെറികെട്ട ബിസിനസും ചെയ്തു നിങ്ങൾ വളർന്നു അവളുടെ അപ്പന്റെ വിയർപ്പിന്റെ അംശം പറ്റി….ഹോസ്റ്റലിൽ നിന്ന് പടിച്ചതുകൊണ്ട് മാത്രം ഇവളെ കൊല്ലാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയില്ല…. പക്ഷെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ഒരിക്കൽ നിങ്ങൾ ഇവളെ കൊല്ലാൻ നോക്കി പക്ഷെ അവിടെയും കർത്താവ് രക്ഷിച്ചു….

അവൾ മരിച്ചാൽ സ്വത്തു മുഴുവൻ അനാഥലയത്തിന് പോകുമെന്ന് വക്കീൽ വഴി അറിഞ്ഞ നിങ്ങൾ പിന്നെ അതിന് മുതിർന്നില്ല……..ഇതല്ലേ നിങ്ങൾ…..”

ഇത്രയും ഞാൻ അയാളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോഴേക്കും അയാൾ വിയർത്തിരുന്നു….. ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ മുന്നിൽ നടന്നപ്പോൾ അയാളുടെ ഉള്ളിലെ ധൈര്യം ചോർന്നിരുന്നു…..

“ഇനി ആ മുദ്രക്കടലാസ് വച്ചാണ് നിങ്ങൾ കളിക്കുന്നതെങ്കിൽ ദേ ഈ കിടക്കുന്നവൾ ഒരു മൊഴി നൽകിയാൽ തീരവുന്ന പ്രശ്നമേയുള്ളൂ….. അതോണ്ട് അപ്പച്ചന്റെ ആ വേല ഇവിടെ നടക്കില്ല…..”
ഞാൻ അത് പറഞ്ഞു തീരുമ്പോഴേക്കും അയാളുടെ കണ്ണുകൾ ചുവന്നിരുന്നു…..

“എന്നെ നിനക്ക് അറിയില്ല ജിജോ….. ഈ കുഞ്ഞിനി ജീവിക്കാൻ പാടില്ല….”
ഇത് പറഞ്ഞുകൊണ്ട് അയാൾ എന്റെ കുഞ്ഞിന് നേരെ അടുത്തതും അത് വരെ അടക്കി വച്ച എന്റെ സകല ദേഷ്യവും പുറത്തെടുത്തു ഞാൻ അലറി…..

അയാളുടെ കരങ്ങൾ എന്റെ കുഞ്ഞിൽ പതിക്കുന്നതിനു മുന്നേ എന്റെ കാലുകൾ അയാളുടെ നാഭിയിൽ പതിച്ചു…. പെട്ടെന്നുണ്ടായ ആക്രമണത്തില് അയാൾ വേദനയോടെ നിലത്തേക്ക് വീണു……

“ഇനി നീ ഒരടി മുന്നോട്ട് വച്ചാൽ ഈ ജിജോ ആരാണെന്ന് നീ അറിയും…..ഇത്രയും നാളും നീ ഞങ്ങളെ അകറ്റി ഞങ്ങളുടെ സന്തോഷം നശിപ്പിച്ചു…. ഇനി നിന്റെ നിഴൽ പോലും ഞങ്ങളുടെ ജീവിതത്തിൽ വന്നുകൂടാ…… അതിനുള്ള പണി നിനക്ക് ഞാൻ വച്ചിട്ടുണ്ട്…

ഞാൻ പറഞ്ഞു തീർന്നതും ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടു….. വാതിൽ തുറന്ന അമ്മ ഞെട്ടുന്ന കാഴ്‌ചയാണ്‌ കണ്ടത്….. സ്ഥലം ഇൻസ്പെക്ടറും ടീമും ആയിരുന്നു അത്…..

“യൂ ആർ അണ്ടർ അറസ്റ്റ് മിസ്റ്റർ ജേക്കബ്…..ഇന്നലെ രാത്രി സിസ്റ്റർ ഡൈസി കൊല ചെയ്യ പെട്ടിരിക്കുന്നു….തെളിവുകൾ എല്ലാം നിങ്ങൾക് എതിരാണ്…. നിങ്ങളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം…. ”
എസ് ഐ യുടെ ശബ്ദം എല്ലാരേയും ഞെട്ടിച്ചു….. ജേക്കബിനെ ഉൾപ്പടെ…..

“സർ ഞാനോ…. ഞാൻ എന്തിനാണ് അവരെ….”

“അവരും നിങ്ങളും തമ്മിൽ അനാഥ മന്ദിരം മറയാക്കി നടത്തിയ വഴിവിട്ട പല ബിസിനെസ്സിന്റെയും തെളിവുകൾ ഞങ്ങടെ പക്കലുണ്ട്…….നിങ്ങളെ കുറച് നാളുകളായി ഞങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു…. നിങ്ങളുടെ വിരലടയാളം പതിഞ്ഞ തോക്കും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്…..

പല കേസുകളും നിങ്ങളുടെമേൽ ചാർത്താൻ ഉള്ള തെളിവുകൾ ഞങ്ങളുടെ കൈയിൽ ഉണ്ട്….”

ഒന്നും പറയാൻ സമ്മതിക്കാതെ പോലീസ് അയാൾക്ക് വിലങ്ങു അണിയിച്ചു….. പകപ്പോടെ അയാൾ എല്ലാരേയും നോക്കി…..
അയാളെയും കൊണ്ട് പോകാനൊരുങ്ങിയ ഇൻസ്പെക്ടറെ ഞാൻ ഒന്ന് നോക്കി….. എന്തോ മനസിലായ അവൻ അവിടെ നിന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.