പ്രണയ നൊമ്പരം [മനൂസ്] 3008

കണ്ടാസ്വദിക്കുകയായിരുന്നു…എല്ലാം നേടിയെടുത്ത വിജയിയെ പോലെ അയാൾ നില്കുന്നുണ്ട്….. പ്രതികരിക്കാൻ കൈ തരിച്ചെങ്കിലും സമായമായിട്ടില്ല എന്ന്‌കരുതി ക്ഷമിച്ചു…….

പൊടുന്നനെ ആണ് റൂമിന് വെളിയിലുള്ള വെളിച്ചം അണഞ്ഞത്…..ശരീരം വിറക്കാൻ തുടങ്ങിയിരിക്കുന്നു… ആ മുറിയുടെ വാതിൽ തുറക്കുന്നതും കാത്തു ഞങ്ങൾ അക്ഷമയോടെ നിന്നു….. ഹൃദയം പെരുമ്പറ കൊട്ടുമാറ് മിടിച്ചു……. കഴുത്തിലെ
കൊന്തയിൽ ഉള്ള എന്റെ പിടി ഉടുമ്പു പിടിക്കും പോലെ മുറുകി…..

പെട്ടന്നാണ് ഡോക്ടർ വെളിയിലേക്ക് വന്നത്…… ആ മുഖം എന്തോ എന്റെ മനസ്സിൽ തെളിഞ്ഞില്ലേ അയാളുടെ ചുണ്ടുകളുടെ ചലനം മാത്രം ഞാൻ ശ്രദ്ധിച്ചു.അയാൾ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് എന്റെ തോളിൽ തട്ടി പുറത്തേക്ക് പോയി…..

അയാളുടെ മറുപടി എന്റെ കണ്ണിലെ ഉറവയെ തുറന്നു വിട്ടു….. വാവിട്ട് കരഞ്ഞുകൊണ്ട് ഞാൻ ഭിത്തിയോരം ചേർന്ന് നിരങ്ങി നിലത്തേക്ക് പതിച്ചു…… അത്രയും നേരം തോന്നിയ മാനസിക സംഘർഷം ഞാൻ കരഞ്ഞു തീർത്തു……. അമ്മെയെന്നെ സമാധാനിപ്പിച്ചുകൊണ്ട് കെട്ടിപിടിച്ചു…..

“നമ്മളെ കർത്താവ് കൈ വിട്ടില്ലല്ലോടാ മോനെ…..”
എന്റെ തലയിൽ തലോടി അമ്മയത് പറഞ്ഞപ്പോഴും ഞാൻ കരച്ചിൽ നിർത്തിയിരുന്നില്ല…….

****************************************

പിറ്റേ ദിവസം അവളെയും മോനെയും റൂമിലേക്ക് മാറ്റിയപ്പോഴാണ് എനിക് അവരെ രണ്ട് പേരെയും സമാധാനത്തോടെ കാണാൻ പറ്റിയത്……

എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത് ആകെയുള്ള അവരെ ജീവനോടെ തന്ന കർത്താവിനെ ഞാൻ സ്തുതിച്ചു….. ആ കുഞ്ഞിളം കൈകളെ മെല്ലെ തഴുകി ഞാൻ അവൾക് സമീപം ഇരുന്നു….. ഇനി ഒരിക്കലും വിട്ടുപോകില്ല എന്ന വാശിയോടെ അവളും എന്റെ കൈ ചേർത്ത് പിടിച്ചിരുന്നു.എല്ലാം ശരിയായി എന്നർത്ഥത്തിലുള്ള ഒരു പുഞ്ചിരി ഞാൻ അവൾക് സമ്മാനിച്ചു……

പെട്ടെന്നാണ് അയാൾ റൂമിലേക്ക് കടന്ന് വന്നത്……അയാളുടെ മുഖം കോപത്താൽ ചുവന്നിരുന്നു……

“എങ്ങനാ അപ്പോ കാര്യങ്ങൾ ……”
അയാൾ ചോദിച്ചു……

“എന്ത് കാര്യങ്ങൾ……”

“കുഞ്ഞുമായി നീ എപ്പഴാണ് പോകുന്നത്…..”

അപ്പോഴേക്കും അമ്മച്ചിയും റൂമിലേക്ക് വന്നിരുന്നു……

“ഞാൻ പോകും പക്ഷെ കൂടെ കുഞ്ഞും അവന്റെ അമ്മയും ഉണ്ടാകും…..”
ഉറച്ച സ്വരത്തോടെ ഞാൻ പറഞ്ഞു……

“നീ എന്താ കളിക്കുന്നോ….. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല ജിജോ….. നിന്നെ ഞാൻ കളി പഠിപ്പിക്കും…..”

“പേടിപ്പിക്കാതെ അപ്പച്ചോ……വെറുമൊരു തുണിക്കട ഉടമയായ ജേക്കബ് ഇന്നീ ജേക്കബ് മുതലാളി ആയത് ഇവളുടെ അപ്പൻ സമ്പാദിച്ച സ്വത്തുകൊണ്ടല്ലേ…..”
എന്റെ ആ മറുപടി അയാളെയും ജീനയെയും ഞെട്ടിച്ചു….
അയാൾ വല്ലാതെ പരുങ്ങി….. അയാൾ അമ്മയെ രൂക്ഷമായി നോക്കി……

‘ഇനി അമ്മച്ചിയെ നോക്കി പേടിപികണ്ട……സ്വത്തു മോഹിച്ച് ഇവരെ കെട്ടിയപ്പോളാ അവളുടെ അപ്പൻ ഇവളുടെ പേരിലാണ് തന്റെ സമ്പാദ്യങ്ങൾ എല്ലാം എഴുതി വച്ചത് എന്ന് അറിഞ്ഞത് ,,അത് നോക്കി നടത്താനുള്ള അവകാശം മാത്രമേ അമ്മക്കും ഉള്ളു എന്ന സത്യം നിങ്ങൾ അറിഞ്ഞത്…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.