പ്രണയ നൊമ്പരം [മനൂസ്] 3008

ഓർമ്മവച്ച കാലം മുതൽ നരക തുല്യം ആയിരുന്നു ജീവിതം…. ഒരു ഭിക്ഷാടകനെ പോലെ 8 വയസ്സുവരെ അലഞ്ഞു നടന്നു…. പലരിൽ നിന്നും പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങി….ഒരു നേരത്തെ അന്നത്തിന് വേണ്ടി ഒരുപാട് യാചിച്ചു.

തന്റെ മക്കകളെ അച്ഛനമ്മമാർ ചേർത്തു പിടിച്ചു നടക്കണത് കൊതിയോടെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്… ഒരുപാട് രാത്രികൾ ഉറങ്ങാതെ കരഞ്ഞു തീർത്തിട്ടുണ്ട്…. മുലപ്പാലിന്റെ രുചി അന്യമായ ജന്മം ,അത് അനുഭവിച്ചു തന്നെ അറിയണം……

അപ്പോഴാണ് മാലാഖയെ പോലെ സിസ്റ്റർ ക്ലാര എനിക്ക് മുന്നിൽ അവതരിച്ചത്….

പിന്നീടുള്ള നാളുകളിൽ അവർ നടത്തിയ അനാഥ മന്ദിരത്തിൽ സനാഥനെ പോലെ ഒരുപാട് സഹോദരങ്ങളോടൊപ്പം കഴിഞ്ഞു..പഠനവും സിസ്റ്ററിന്റെ കാരുണ്യത്തിൽ നടന്നു…. ഒരു മാതാവിന്റെ സ്നേഹവും വാത്സല്യവും അവർ എനിക്ക് നൽകി… അങ്ങനെ അവർ എനിക്ക് എന്റെ സിസ്റ്ററമ്മയായി..
സിസ്റ്റർ ആണ് എനിക്കു ജിജോ എന്ന് പേരിട്ടതും..

പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ആയപ്പോളും ഞാൻ അവിടം വിട്ടു പോകാതെ
സിസ്റ്ററമ്മയോടൊപ്പം അവിടുത്തെ കാര്യങ്ങളും നോക്കി കഴിഞ്ഞു. അതായിരുന്നു എന്റെ ലോകം…. അതിനുള്ളിലെ സന്തോഷത്തിൽ ഞാൻ ഒതുങ്ങി കൂടാൻ തീരുമാനിച്ചു..കാപട്യം നിറഞ്ഞ പുറം ലോകതോട് എനിക്ക് വെറുപ്പായിരുന്നു…
എനിക്ക് കൂട്ടായി ഞാൻ ചേച്ചിയായി കാണുന്ന സിസ്റ്റർ ഡെയ്സിയും ഉണ്ടായിരുന്നു….

ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയ ഞാൻ എന്റെ സമ്പാദ്യം മുഴുവൻ അവിടുത്തെ കുഞ്ഞുങ്ങൾക്കായി ചെലവിട്ടു….. നാളേക്ക് വേണ്ടി എന്തെങ്കിലും കരുതണമെന്ന സിസ്റ്ററമ്മയുടെ വാക്കുകളെ ഇവർക് വേണ്ടിയല്ലാതെ ഞാൻ മാറ്റർക് വേണ്ടിയാണ് സമ്പാദിക്കേണ്ടത് എന്ന മറുചോദ്യംകൊണ്ട് എപ്പോഴും നേരിട്ടു……

അപ്രതീക്ഷിതമായ സിസ്റ്ററമ്മയുടെ മരണം ഞങ്ങളെ വല്ലാതെ തളർത്തി ,,ഞങ്ങളുടെ ശക്‌തി ക്ഷയിച്ചതായി തോന്നി…ആ സമയത്താണ് മിക്ക ദിവസങ്ങളിലും അനാഥാലയതിലേക്കു സമ്മാനങ്ങളുമായി ഒരു പെണ്കുട്ടി വരാറുണ്ടായിരുന്നത് ശ്രദ്ധയിൽപെട്ടത്….ഇടക്കൊക്കെ ഞാനും അവളെ ശ്രദ്ധിച്ചിരുന്നു….സിസ്റ്റർ ഡെയ്സിയോടൊപ്പം അവൾ സമയങ്ങൾ ചിലവഴിച്ചിരുന്നു..

അവിചാരിതമായി കണ്ടുമുട്ടിയാൽ ഒരു പുഞ്ചിരിയിൽ ഒതുക്കാനുള്ള ബന്ധമേ ആ കുട്ടിയുമായി ഞാനും സൂക്ഷിച്ചിരുന്നുള്ളൂ..കുട്ടികളിൽ നിന്നാണ് അവളുടെ പേര് ജീന എന്നാണ് എന്നറിഞ്ഞത്…

അവിടുത്തെ കുട്ടികൾക്കും അവൾ എന്നാൽ വലിയ കാര്യമായിരുന്നു…എന്നാൽ അവളുടെ ആ വരവ് എന്നിൽ അല്പം ദേഷ്യം വരുത്തിയിരുന്നു… ഇത്രയും നാളും എന്നെ മാത്രം സ്നേഹിച്ചിരുന്ന കുട്ടികൾക്ക് ഇന്ന് അവളാണ് കൂടുതൽ പ്രിയം എന്നതാണ് എന്നെ ചൊടിപ്പിച്ചത്…

പിന്നീടെപ്പോഴോ അവളുടെ വരവ് നിലച്ചു….എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആഗ്രഹം തോന്നിയെങ്കിലും ആരോടും ചോദിക്കാൻ മിനക്കെട്ടില്ല…. ആദ്യമൊക്കെ ഞാൻ അത് ഓർത്തെങ്കിലും അവളുമായി വലിയ പരിചയം ഇല്ലാത്തതിനാൽ മറവിയുടെ ചവറ്റു കുട്ടയിൽ അതും ഉപേക്ഷിച്ചു….

അങ്ങനെ യാന്ത്രികമായി ഓരോ ദിനങ്ങളും കഴിഞ്ഞു

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.