പ്രണയ നൊമ്പരം [മനൂസ്] 3008

മാസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി….ഞാൻ കാത്തിരുന്ന ആ ദിവസം വന്നെത്തി പക്ഷെ എന്റെ മനസ്സ് നീറി
പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…….ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് ആലോചിച്ച മനസ്സ്
പതറിയിരുന്നു……കർത്താവ് വീണ്ടും പരീക്ഷിക്കുകയാണോ….

“നിങ്ങളുടെ വൈഫിന്റെ ഡെലിവറി കുറച് കോംപ്ലിക്കേറ്റഡ് ആണ്…. ആരെയെങ്കിലും ഒരാളെയെ നമുക്ക് ജീവനോടെ രക്ഷിക്കാൻ ആവു…. ബാക്കി എല്ലാം ദൈവത്തിന്റെ കൈയിലാണ്…. പ്രാർത്ഥിക്കുക…..”

ഡോക്ടർ പറഞ്ഞ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേട്ടിരുന്നു….. പ്രകൃതിയും അപകട സൂചന നൽകികൊണ്ട് വീണ്ടും രൗദ്രഭാവം പുറത്തെടുത്തിരുന്നു…പക്ഷെ ഇത്തവണ തോൽക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…

എന്റെ ഉള്ളിൽ പലവിധ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു…. ഈ പരീക്ഷണങ്ങളെയെല്ലാം ചങ്കൂറ്റത്തോടെ നേരിടാൻ ഞാൻ എത്രയോ നാളുകളായി ഒരുങ്ങി കഴിഞ്ഞിരുന്നു…..

ആശുപത്രി വരാന്തയിൽ പുറത്തേക്ക് നോക്കി നിന്ന എനിക്കരികിലേക്ക് പെട്ടെന്നാണ് അമ്മ വന്നത്….ആ വരവ് എന്നെ ഞെട്ടിച്ചു…. എന്റെ ഭാവമാറ്റം കൊണ്ടാകണം അമ്മ അരികിൽ വന്ന് എന്നെ നോക്കി ചിരിച്ചു….

അപ്പോഴാണ് എനിക് ജീവൻ തിരികെ കിട്ടിയത്….. പിന്നീട് അമ്മ പറഞ്ഞ വാക്കുകൾ ഞാൻ മാസങ്ങളായി കേൾക്കാൻ കൊധിച്ചതാണ്….

“ജീനക് മോനോട് എന്തോ പറയാനുണ്ടെന്ന്…. റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…..”
ചിരിച്ചുകൊണ്ട് അമ്മ അത് പറയുമ്പോഴും എന്റെ മനസ്സിലെ നോവ്‌ അറിഞ്ഞിരുന്നില്ല….

വിറക്കുന്ന ശരീരവുമായി ഞാൻ അവളുടെ റൂമിലേക്ക് നടന്നു….. മാസങ്ങൾക്കു മുൻപ് തന്നെ ഈ ഒരു നിമിഷം ഞാൻ മനസ്സിൽ കണ്ടിരുന്നു….പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഈ നിമിഷത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തി…

റൂമിന്റെ വാതിൽക്കൽ എത്തിയ ഞാൻ ഉള്ളിലേക്ക് നോക്കി എന്നെയും പ്രതീക്ഷിച്ചു നിന്ന അവൾ അരികിലേക്ക് കൈകാട്ടി വിളിച്ചു….യാന്ത്രികമായി അവൾക് അരികിലേക്ക് എന്റെ കാലുകൾ ചലിച്ചു….. ആ ബെഡിന് അരികിൽ ഞാൻ ഒരു വിഷാദ പുഞ്ചിരിയുമായി നിന്നു……

“ഇച്ചായ……”
നാളുകൾക്കു ശേഷമുള്ള അവളുടെ വിളി…. സന്തോഷിക്കേണ്ട നിമിഷം…. പക്ഷെ കണ്ണീർ അറിയാതെ ഒഴുകി…..

“എന്നോട് ദേഷ്യമായിരിക്കും അല്ലെ….ആരും പറയാത്തതും പ്രവർത്തിക്കാത്തതും ആണല്ലോ ഞാൻ ഇച്ചായനോട് ചെയ്തത്….”

അവളുടെ ചോദ്യങ്ങൾക്കു മൗനമായിരുന്നു എന്റെ ഉത്തരം…. എന്റെ ഉള്ളിലെ സങ്കട കടൽ അവൾ കണ്ടിരുന്നില്ല…..

“നമ്മുടെ കുഞ്ഞിനെ ജീവനോടെ ഇച്ഛായന്റെ കൈയിൽ തന്ന് സന്തോഷത്തോടെ മനസ്സ് തുറക്കാമെന്ന് കരുതിയതാണ്….

പക്ഷെ ഇനി ചിലപ്പോ അതിന് കഴിഞ്ഞില്ലെങ്കിലോ എന്ന് മനസ്സ് പറയുന്നു…..ഇനിയും പറയാതിരുന്നാൽ ഒരിക്കൽ എന്റെ കുഞ്ഞിന്റെ ഉള്ളിലും ഈ അമ്മ ദുഷ്ട ആയി പോകും….. അവനെ കൊല്ലാൻ നിന്ന അമ്മയാകും…..”

നിറഞ്ഞു തുളുമ്പിയ കണ്ണുമായി അവൾ അത് പറയുമ്പോൾ ആ കൈ ചേർത്ത് പിടിക്കാൻ മാത്രമേ എനിക് കഴിഞ്ഞുള്ളു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.