“ജിജോ ഒന്ന് നിന്നെ…..”
അപ്പച്ചന്റെ സ്വരമായിരുന്നു അത്…..
ഞാൻ തിരിഞ്ഞു അയാളെ നോക്കി
“ഈ പത്രത്തിൽ നിന്റെ ഒരു ഒപ്പ് വേണം നിന്റെ….. ഈ മുദ്ര കടലാസ്സിൽ നിന്റെ ഒപ്പ് പതിഞ്ഞാലെ കുഞ്ഞിനെ പ്രസവിക്കും എന്ന വാക്ക് അവൾ പാലിക്കു…..”
അവളുടെ അപ്പൻ സ്വരം കടുപ്പിച്ചു……
ഒന്നും മനസ്സിലാകാതെ തിരിഞ്ഞ് ഞാൻ അയാളെ നോക്കി…… അവളിലും യാതൊരുവിധ ഭവമാറ്റവും ഞാൻ കണ്ടില്ല…..
അയാൾ തുടർന്നു…..
“കുഞ്ഞിനെ കിട്ടി കഴിഞ്ഞാൽ പിന്നെ ഇവളിലോ ഇവളുടെ സ്വത്തിലോ നിനക്ക് യാതൊരു അവകാശവും ഇല്ലെന്നും …ഇവളുമായുള്ള വിവാഹബന്ധം വേർ പെടുത്താൻ സമ്മതമാണെന്നും ഞങ്ങൾക്ക് രേഖാമൂലം നീ ഒപ്പിട്ട് തരണം…. അതിനാണ് ഈ മുദ്രക്കടലാസ്സു….. ”
അയാളുടെ ആവശ്യം ഒരു ഉൽക്ക പോലെ എന്റെ തലയിൽ പതിച്ചു…..എന്റെ ഹൃദയത്തെ കീറിമുറിക്കാൻ തക്ക ശേഷിയുള്ളതായിരുന്നു അവ…… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ നിശ്ചലനായി അവളെയും നോക്കി നിന്നു….
എന്റെ മനസ്സ് ഇത്രയും നേരം എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ തോന്നിയോ അതിവിടെ സംഭവിക്കാൻ പോകുന്നു…. അവർ വ്യക്തമായ തീരുമാനങ്ങളോടെ ആയിരുന്നു എന്നെ തേടിയെത്തിയെത്തിയത്……എന്നോട് സ്നേഹത്തിന്റെ ഒരു കണിക എങ്കിലും അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവൾ ഈ ചതിക്കു കൂട്ടു നിൽക്കില്ലയിരുന്നു……
ഞാൻ ദൈന്യതയോടെ അവളെ ഒന്നുകൂടി നോക്കി…. പക്ഷെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു….. അവളുടെ കണ്ണുകൾക്കു തിമിരം ബാധിച്ചിരിക്കുന്നു….
ഒന്നുകിൽ അവൾ അല്ലെങ്കിൽ കുഞ്ഞു ആരെയെങ്കിലും ഒരാളെ എനിക് നഷ്ടപെട്ടെ മതിയാകു…എന്റെ മനസ്സ് ഉത്തരം കണ്ടെത്താൻ ആകാതെ ഉഴറി…..
ഈ ജീനയെ അല്ല ഞാൻ സ്നേഹിച്ചത്,, എന്നെ നിഷ്കരുണം തള്ളിപ്പറയാൻ തോന്നിയ ഇവളെ നഷ്ടപെടുത്തുന്നതാണ് ഉചിതം,, അതിലൂടെ എന്റെ കുഞ്ഞിനെ എനിക് മാത്രമായി ജീവനോടെ കിട്ടും…..അത് മാത്രം മതി ഇനിയുള്ള കാലവും എനിക് ജീവിക്കാൻ…..
എന്റെ മനസ്സ് ഒരു ഉറച്ച തീരുമാനത്തിലേക്ക് വന്നു….
“എന്താ…. നീ ഒന്നും പറഞ്ഞില്ല…..”
അപ്പച്ചന്റെ സ്വരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…..
“എവിടെയാണ് ഒപ്പിടേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ ഇടാം…. എനിക് എന്റെ കുഞ്ഞിനെ മാത്രം മതി…..”
അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ അത് പറഞ്ഞു തീർത്തു…..
അയാൾ എനിക്ക് നേരെ ആ കടലാസ് നീട്ടി…. പിടക്കുന്ന മനവുമായി ഞാൻ അത് വാങ്ങി വിറക്കുന്ന കൈകൾ കൊണ്ട് അവർ ആവശ്യപ്പെട്ട ഒപ്പിട്ട് നൽകി…. എന്റെ കണ്ണീർ അതോടൊപ്പം ആ കടലാസിനെ നനയിച്ചിരുന്നു….
“വേറൊരു കാര്യം കൂടി…. വേറെ ആരും ഇത് അറിയരുത്…. നിന്റെ കുഞ്ഞിനെ കിട്ടുന്നത് വരെ നിനക്ക് ഇവിടെ കഴിയാം….നിന്റെ കുഞ്ഞിനെ പ്രസവിക്കുന്നവളുടെ കാര്യങ്ങൾ നീയല്ലേ നോക്കേണ്ടത്….. മാത്രമല്ല ആശുപത്രിയിൽ അവളുടെ ഭർത്താവായി പറയാൻ നീ വേണ്ടേ…..”
ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു…..
ഒന്നിനും എനിക് മറുപടി പറയാൻ തോന്നിയില്ല….. വെറുപ്പിന്റെ കനൽ ഉള്ളിൽ എരിയുകയായിരുന്നു…..അവരെ പൊതിരെ തല്ലാനുള്ളത്ര ദേഷ്യം തോന്നിയെങ്കിലും തന്റെ കുഞ്ഞിന് വേണ്ടി കേട്ട് നിന്നു…..
എല്ലാത്തിനും ഒടുവിൽ ഞാൻ മുകളിലെ മുറിയിലേക്ക് നടന്നു….
കുറച് ദിവസങ്ങൾകൊണ്ടു തന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്…. തന്റെ ജീവിതം തന്നെ നഷ്ടപെട്ടില്ലേ…. ഞാൻ പലവിധ ചിന്തകളുമായി മുറിയിലെത്തി…… പിറകിലായി അവളും എത്തിയിരുന്നു…
കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ
ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??
?????????
??????
മനൂസ്,
പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…
തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??
Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️
ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?
മനൂസ്..
അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️
ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?
മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️
അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??
❤
???
??? ജീന ???
ആ അന്റെ പേര് ബന്നല്ലോ?
മനൂ… പൊളി കഥ…
ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…
എന്തായാലും… ഒരു അടിപൊളി കഥയാണ്..
ചതിക് തിരിച്ചടി ചതി തന്നെ ???
പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?
???
???
♥️♥️♥️♥️♥️♥️
??????
❤️❤️
???
❤
മനു വായിച്ചിട്ടില്ല വായിക്കാം
♥️♥️pwoli aaitond kadha.
പെരുത്തിഷ്ടം രേഷ്മ??
സമയം പോലെ വായിക്കേടാ??
അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.
പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ
പെരുത്തിഷ്ടം മുത്തേ?
?
???
❣️❣️
???
പുള്ളെ…
ഫസ്റ്റ് ഞമ്മള്…
ജ്ജ് മുത്താണ് പുള്ളെ??