പ്രണയ നൊമ്പരം [മനൂസ്] 3008

ദൂരെ നിന്നെ ആ കാഴ്ച്ച കണ്ട എനിക്ക് സന്തോഷം നിയന്ത്രിക്കാൻ ആയില്ല…. എന്റെ കാലുകൾ അവൾക് അരികിലേക്ക് പാഞ്ഞു…. നിമിഷം നേരം കൊണ്ട് ഞാൻ അവളുടെ അരികിൽ എത്തി….

“എനിക്ക് അറിയാരുന്നു നീ വരുന്നു…. എന്നെ പിരിയാൻ നിനക്ക് പറ്റില്ല അല്ലെ…..നിന്നെ പിരിയാൻ എനിക്കും ആവില്ല ജീനാ…..”
പക്ഷെ അവളുടെ മുഖത്ത് അപ്പോഴും
നിർവികാരത ആയിരുന്നു……

“എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ…..അന്നത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി…. നീ അത് വിട്ടുകള….. നിന്നെ നഷ്ടപ്പെട്ടു എന്നു തോന്നിയപ്പോൾ തോന്നിയ ഭ്രാന്തിൽ പറഞ്ഞു പോയതാണ്……”

അവളുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു…..

പക്ഷെ അത്
എനിക്കുള്ളതായിരുന്നില്ല എനിക് പിന്നിൽ അവരെ കണ്ട് വന്ന സിസ്റ്റർ ഡൈസിക്ക് ഉള്ളതായിരുന്നു…സിസ്റ്റർ അവരെ മൂവരെയും ഉള്ളിലെ മുറിയിലേക്ക് ക്ഷണിച്ചു…. എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ അവരോടൊപ്പം ഉള്ളിലേക്ക് പോയി….അവൾ മിണ്ടിയില്ലെങ്കിലും എന്നെ തേടി വന്നതിലുള്ള സന്തോഷവും ആയി ഞാനും പിറകെ കൂടി……

സിസ്റ്ററുമായി കുറച് നേരം അവർ സംസാരിചെങ്കിലും എന്നോട് അവൾ മിണ്ടിയില്ല…. ആ അവഗണന എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു……
അവളുടെ ഒരു വാക്കിനായി ഞാൻ കാതോർത്ത് നിന്നു…..

ഒടുവിൽ അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് സംസാരിച്ചു……

“ഞാൻ ആ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാണ്…..നിങ്ങൾ വീട്ടിലേക്ക് വരണം…”

അല്പം ഗൗരവത്തോടെയുള്ള ശബ്ദം
ആയിരുന്നെങ്കിൽ കൂടി ആ വാക്കുകൾ എന്നെ ഒത്തിരി സന്തോഷിപ്പിച്ചു….. എന്നോടുള്ള അവളുടെ പിണക്കം മറിയില്ലെങ്കിലും എന്നെയും കുഞ്ഞിനെയും നഷ്ടപെടുത്താൻ അവൾക് ആകില്ലെന്ന് എനിക് അറിയാമായിരുന്നു…… എന്റെ മനസ്സ് വീണ്ടും ചിറകടിച്ചു പറന്നു…… ഈ മൂന്നു ദിവസവും ഞാൻ അനുഭവിച്ച വേദന അവളുടെ ആ വക്കിൽ ഇല്ലാതായി…..

അവളുടെ പിണക്കം പതിയെ മാറ്റിയെടുക്കാം എന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു…..അപ്പച്ചനും എന്നോട് സംസാരിച്ചിരുന്നില്ല….. അന്ന് അങ്ങനെയൊക്കെ പറഞ്ഞതോർത് എനിക്ക് കുറ്റബോധം തോന്നി….. സിസ്റ്ററും എന്നെ ഒരുപാട് ആശ്വസിപ്പിച്ചു….ഈ സമയം അവൾക് എന്റെ കൂട്ട് ആവശ്യമാണെന്നും…. ഞാൻ ആണ് അവൾക് ധൈര്യം കൊടുക്കേണ്ടത് എന്നൊക്കെ…..
വീണ്ടും ഒരു കുഞ്ഞെന്ന എന്റെ മോഹം സഫലമാകാൻ പോകുന്നു…..

കുട്ടികളെ പിരിയാൻ മനസ്സ് ഇല്ലായിരുന്നെങ്കിൽ കൂടി അവൾക്കും കുഞ്ഞിനും വേണ്ടി എനിക്ക് ഇപ്പോ പോയേ മതിയാകു….. അവരെ പിണക്കി എന്റെ കുഞ്ഞെന്ന മോഹം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചില്ല….. എല്ലാരോടും യാത്ര പറഞ്ഞ് ഞാനും ജീനയോടൊപ്പം വീട്ടിലേക്ക് മടങ്ങി……

അന്നും പ്രകൃതി അതിന്റെ രൗദ്രഭാവം പുറത്തെടുക്കാൻ വെമ്പി നിന്നിരുന്നു….. ആ ഇരുണ്ട അവസ്ഥ മനസ്സിനെ ചെറുതായി പേടിപ്പിച്ചിരുന്നു…..വലിയ ശബ്ദത്തോടെ ഇടി ആകാശത്തു മുഴങ്ങിയിരുന്നു…ശക്തിയായ കാറ്റും ആ വീഥികളിലെ മരങ്ങളെ ഉലച്ചിരുന്നു…..കാറിനുള്ളിലുള്ള അവളുടെ മൗനവും എന്റെ ഉള്ളിൽ പേടിയുടെ ആക്കം കൂട്ടി….. അരുതാത്തത് എന്തോ നടക്കാൻ പോകുന്നതായി തോന്നി…. പക്ഷെ അത് മനസ്സിന്റെ വെറും തോന്നാലയി കണ്ട് ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു…..

വണ്ടി ഗേറ്റ് കടന്നു വീട്ടുമുറ്റത്തേക്ക്  എത്തി…. കാറിൽ നിന്ന് ഇറങ്ങി അവരോടൊപ്പം അകത്തേക്ക് ഞാനും കയറി….. മുകളിലെ ഞങ്ങളുടെ മുറിയിലേക് പോകാൻ ഒരു മടി തോന്നിയെങ്കിലും വേറെ വഴിയില്ലാതെ കാലുകൾ പടിയിലേക്ക് കയറാനായി വച്ചു….

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.