പ്രണയ നൊമ്പരം [മനൂസ്] 3008

പറഞ്ഞുകൊണ്ട് വീണ്ടും അനാഥനായി തെരുവിലേക്ക് ഇറങ്ങി…….

എന്റെ മനസ്സ് പോലെ തന്നെ കാറും കോളും നിറഞ്ഞതായിരുന്നു പുറത്തെ അന്തരീക്ഷവും…..പൊടുന്നനെ മഴയും ഭൂമിയിലേക്ക് പതിച്ചു….. പിടയുന്ന മനസ്സുമായി ഞാനും ആ വീഥിയിലൂടെ നടന്നു….. അവളുടെ ഓരോ വാക്കുകളും മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു ആ മഴക്കും അതിനെ കെടുത്താനുള്ള ശക്തിയില്ലായിരുന്നു….

തെരുവിന്റെ മകന് സ്നേഹം നേടാനുള്ള യോഗ്യത ഇല്ലായെന്നു മനസ്സിലാക്കാതെ കപട സ്നേഹത്തിൽ ഭ്രമിച്ചു പോയ ഞാൻ ആണ് തെറ്റ്കാരൻ…..എല്ലാം കഴിഞ്ഞിരിക്കുന്നു ഒരു നിമിഷം കൊണ്ട് ….അവൾ ഇനി എന്റെയുള്ളിൽ ഒരു പ്രണയാനൊമ്പരമായി മാത്രം…..

മഴയോടൊപ്പം എന്റെ കണ്ണുനീരും അലിഞ്ഞു ചേർന്നു…… പക്ഷെ എന്റെ കുഞ്ഞിനെ അങ്ങനെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല…. എന്റെ മാത്രമെന്ന് ആത്മാർത്ഥമായി പറയാൻ എനിക്ക് ആ കുഞ്ഞേ ഉള്ളു. അതിനെ എന്ത് വില കൊടുത്തും ജീവനോടെ നേടാൻ ഞാൻ മനസ്സാൽ തീരുമാനിച്ചു…

പക്ഷെ എങ്ങനെയാണ് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നറിയില്ലായിരുന്നു…..

ആ മഴ നനഞ്ഞുകൊണ്ടു ഞാൻ എന്റെ മന്ദിരത്തിലേക്ക് നടന്നു…. പുതിയൊരു ജീവിതം കിട്ടിയപ്പോൾ ഞാൻ മനപ്പൂർവം അല്ലെങ്കിൽ പോലും എന്റെ കൂടിപ്പിറപ്പുകളെ മറന്നിരുന്നു…. അതിനുള്ള ശിക്ഷയായിരിക്കാം ……

ഞാൻ ആ മഴയിൽ കുതിർന്ന ശരീരവും ആയി നീണ്ട നാളുകൾക്ക് ശേഷം മന്ദിരത്തിന്റെ പടി ചവിട്ടി…. ദൂരെ നിന്നെ എന്നെ കണ്ടതും മഴയെ പോലും അവഗണിച്ചു ആ കുരുന്നുകൾ എനിക് അരികിലേക്ക് പറന്നടുത്തു…..

ഈ ലോകത് ഞാൻ ഒറ്റയ്ക്കല്ല എന്നു വീണ്ടും തോന്നിയ നിമിഷം…. ഇവരെ കുറച് കാലത്തേക്ക് മറന്നതിൽ എന്റെ ഉള്ളം കുറ്റബോധതാൽ നീറി….. എന്റെയും അവളുടെയും വിശേഷങ്ങൾ ചോദിച്ചു അറിയാനുള്ള തിരക്കിൽ ആയിരുന്നു അവർ…. ഒരു കൃത്രിമ പുഞ്ചിരിയോടെ ഞാൻ അവരോട് ഉത്തരങ്ങൾ നൽകി…. അവരെ
മറന്നതിലുള്ള പരിഭവവും അവർ പങ്കു വെച്ചു…….

അവരോടൊപ്പം ചിലവഴിച്ചതിന് ശേഷം ഞാൻ നേരെ പോയത് എന്റെ സിസ്റ്ററമ്മയുടെ കല്ലറയിലേക്കാണ്….

എന്റെ സങ്കടങ്ങൾ ഞാൻ അവിടെ പറഞ്ഞു…… സിസ്റ്റർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷങ്ങൾ ആയിരുന്നു അത്……

പെട്ടെന്നാണ് തോളിൽ ഒരു കൈ പതിഞ്ഞത്…… തിരഞ്ഞു നോക്കിയപ്പോൾ സിസ്റ്റർ ഡൈസി ആയിരുന്നു അത്….. നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അവരോട് പറഞ്ഞു….. മനസ്സിന് കുറച് ആശ്വാസം കിട്ടിയത് അപ്പോഴായിരുന്നു…… സിസ്റ്റർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു അകത്തേക്ക് കൂട്ടികൊണ്ട് പോയി…..

****************************************

മൂന്ന് ദിവസങ്ങൾ കടന്ന് പോയിരിക്കുന്നു…. അവളെ എത്രമാത്രം ഞാൻ സ്നേഹിച്ചിരുന്നു എന്ന് ഞാൻ ഈ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയിരുന്നു…. പക്ഷെ അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലല്ലോ എന്ന വിഷമം എന്റെ മനസ്സിനെ കൊത്തിവലിച്ചു…..

കുട്ടുകളുമായി ഏറെ നേരം ചിലവിട്ട് ആ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചെങ്കിലും എനിക് അതിന് കഴിഞ്ഞിരുന്നില്ല…. ഓരോ നിമിഷവും അതെന്നെ കുത്തി നോവിച്ചു…..

മൂന്ന് ദിവസവും ആ പ്രണയത്തിന്റെ നൊമ്പരവുമായി ഞാൻ കഴിച്ചു കൂട്ടി…..

നാലാം ദിവസത്തെ പ്രഭാതം എന്നെ എതിരേറ്റത് സന്തോഷം നിറഞ്ഞ ഒരു കാഴ്ച്ചയാണ്….. എന്റെ ജീന…അവൾ വന്നിരിക്കുന്നു എന്നെയും തേടി അവിടേക്ക്.കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.