പ്രണയ നൊമ്പരം [മനൂസ്] 3008

“നമ്മുടെ കുഞ്ഞിനെ നീയും കൊല്ലാൻ ആഗ്രഹിക്കുന്നോ ജീനാ….സ്വന്തം ചോരയെപോലും വേണ്ടാന്നു വയ്ക്കാനുള്ളത്ര വൃത്തികെട്ട മനസ്സിന് ഉടമയായോ നീയും….

ഈ ജീനയെ ആണോ ഞാൻ ഇത്രനാളും എന്റെ ജീവനായി കരുതിയത്…. ഏയ് അല്ല… ഇത് എന്റെ ജീനയല്ല…. നിന്റെയുള്ളിലും ഇപ്പോൾ പണത്തിന്റെ ഗർവ് നിറഞ്ഞിരിക്കുന്നു…അത് നിന്നെ അന്ധയാക്കിയിരുന്നു…. അല്ലെങ്കിൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്നെ ഇത്ര നിഷ്കരുണം നീ തള്ളി പറയില്ലായിരുന്നു……”
ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ ഞാൻ അവളോട് ചോദിച്ചു…. അപ്പോഴും അവൾ തന്റെ കൂടെ നില്കുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു…..

“എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല…. ഈ കുഞ്ഞിനെ വേണ്ടെന്നെ ഞാനും പറഞ്ഞുള്ളു…. എനിക്ക് എന്റെ പഠനവും ആഗ്രഹങ്ങളും പൂർത്തിയാക്കാൻ ഇപ്പൊ ഇതൊരു തടസ്സം ആയേക്കാം…..”
എന്റെ അവസാന പ്രതീക്ഷയും ആസ്തമിക്കുന്ന വാക്കുകളാണ് അവളുടെ നാവിൽ നിന്നും എനിക്ക് കേൾക്കേണ്ടി വന്നത്……

കരണം പൊട്ടിച്ചു ഒരു അടിയായിരുന്നു അവൾക് അതിന് ഞാൻ കൊടുത്ത മറുപടി…..അവളോടുള്ള ദേഷ്യം നിമിഷങ്ങൾ കൊണ്ട് കൂടുന്നതായി തോന്നി.

എന്റെ ശരീരത്തിലേക്ക് ആ ദേഷ്യത്തിന്റെ വിറയൽ അനുഭവപ്പെട്ടു….

“നീ പഴയതെല്ലാം മറന്നിരിക്കുന്നു ജീനാ…..നഷ്ടപെട്ട ജീവിതം തിരികെ കർത്താവ് തന്നപ്പോ നീ കർത്താവിനെ മറന്ന്‌ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയിരിക്കുന്നു…

എന്റെ മോഹങ്ങൾ നിന്നോട് പറഞ്ഞതല്ലേ ഞാൻ.. അതൊക്കെയും നീ സമ്മതിച്ചതും അല്ലെ.. പക്ഷെ ഇപ്പോൾ…. ഒരു കുരുന്നിനെ ഒരു ദയയും കൂടാതെ കൊല്ലാം എന്നു പറയാനുള്ള നീചമായ മനസ്ഥിതി നിനക്ക് ആയി കഴിഞ്ഞിരിക്കുന്നു…. ഈ ജീനയെ അല്ല ഞാൻ പ്രണയിച്ചതും
ജീവന്റെ പാതിയാക്കിയതും..

നീ ഒരുപാട് മാറിപ്പോയി….. ഇപ്പോൾ എനിക് നിന്നോട് പുച്ഛമാണ് തോന്നുന്നത്…..”
ഉള്ളിലെ ദേഷ്യവും വിഷമവും എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു…..

“നിർത്തടാ നാറി…. എന്റെ വീട്ടിൽ നിന്ന് എന്റെ മോളോട് തല്ലുന്നോ…ഞങ്ങളെ അനുസരിക്കാത്തവൻ ഈ പടിക്ക് പുറത്താണ്..”

“അവൾ ചോദിച്ചു വാങ്ങിയതാണ്‌ ഈ അടി…. ഞാൻ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്…..അല്ലെങ്കിലും നിറം മാറുന്ന ഈ പണക്കാരുടെ ഇടയിൽ എനിക്കും ജീവിക്കാൻ ആകില്ല…..”

അത് പറഞ്ഞു ഞാൻ മുകളിലെ മുറിയിലേക്ക് പോയി എന്റെ ഡ്രെസ് ബാഗിൽ ആക്കി താഴേക്ക് വന്നു അപ്പോഴും പുച്ഛത്തോടെ അവളുടെ അപ്പൻ നിൽക്കുന്നു….

പക്ഷെ അവളുടെ മുഖത്തേക്ക് നോകാത്തിരിക്കാൻ എനിക് കഴിഞ്ഞില്ല… അവൾ മുഖം എന്നിൽ നിന്നും വെട്ടിച്ച് നിന്നു….

.അല്ലെങ്കിലും ഈ ജീനയുടെ മുഖം കാണാതെ ഇരിക്കുന്നതാണ് നല്ലത്,,ആ പഴയ ജീനയുടെ ചിരിക്കുന്ന മുഖം മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ…. അമ്മയോട് മാത്രം യാത്ര പറഞ്ഞ് ഞാൻ പുറത്തെ വാതിലിന് അരികിൽ എത്തി…..

“എന്റെ കുഞ്ഞിനെ ഒരു പോറൽ പോലും ഇല്ലാതെ എനിക്ക് കിട്ടണം….. അവന് എന്തെങ്കിലും പറ്റിയാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല…..എന്റെ കണ്ണ് നിങ്ങൾക്ക് ചുറ്റും എപ്പോഴും ഉണ്ടാകും….”
വാതിൽക്കൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കാതെ ഞാൻ അത്രയും

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.