പ്രണയ നൊമ്പരം [മനൂസ്] 3008

സംശയത്തോടെ ഞാൻ ചോദിച്ചു….

“അതേ….. അവളുടെ ആരോഗ്യം പൂർണമായി മടങ്ങി വന്നിട്ട് മതി കുഞ്ഞുങ്ങൾ……”

“അവൾ പൂർണമായും ഫിറ്റ് ആണെന്ന് ഡോക്ടർ പറഞ്ഞല്ലോ…. പിന്നെന്താ പ്രശനം…..”

“എന്നാലും ഇപ്പൊ വേണ്ടാന്നു പറഞ്ഞാൽ വേണ്ട……”
ആ വാക്കുകൾ എന്നെ ചൊടിപ്പിച്ചു….. എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി…..

“അത് അപ്പച്ചൻ അല്ലല്ലോ തീരുമാനിക്കുന്നെ…..എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ ആണ് തീരുമാനിക്കുന്നെ…..”

“നിർത്തടാ നാറി…… നീ എന്നോട് ശബ്ദം ഉയർത്തുന്നോ….. ഏതോ തെരുവിൽ കിടന്ന നിന്നെ ഈ വലിയ വീട്ടിൽ തമാസിപിച്ച എന്നോട് നീ തർക്കിക്കുന്നോ……”
അപ്പച്ചന്റെ വാക്കുകളിൽ ആകെ പതറി അമ്മച്ചിയും….

“അപ്പച്ച….. വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം…… എന്റെ കുഞ്ഞിനെ വേണ്ടെന്ന് വക്കാൻ നിങ്ങൾക്കു എന്ത് അധികാരം…..”
അയാളുടെ വാക്കുകൾ എന്നെ പ്രകോപിതനാകിയിരുന്നു…… എന്റെ നിയന്ത്രണം എനിക് നഷ്ടമായി കഴിഞ്ഞു…

“എന്നെ അനുസരിക്കാത്തവൻ ഈ വീടിന് പുറത്താണ് സ്ഥാനം….”

“അത് തന്നെയാണ് എന്റെ തീരുമാനവും…. ഒരു ജീവനെ കൊല്ലാൻ മടിക്കാത്ത നിങ്ങളുടെ കീഴിൽ ഇനി ഞങ്ങൾ ജീവികില്ല……”

“അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ മിസ്റ്റർ ജിജോ……”
പുറകിൽ നിന്നുള്ള ജീനയുടെ അപ്രതീക്ഷിത ശബ്ദം ഒരു ഇടിയായി നെഞ്ചിൽ പതിച്ചു…..

കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ അവളെ നോക്കി നിന്നു..

“ജീനാ നമ്മുടെ കുഞ്ഞിനെ…..”

“അപ്പച്ചന്റെ തീരുമാനം തന്നെയാണ് എന്റേയും…..”
അവളുടെ ഉറച്ച ശബ്ദം എന്റെ
സർവനാഡീഞരമ്പുകളും തളർത്തി….

ലോകം കീഴ്മേൽ മറിയുന്നതായി എനിക്ക് തോന്നി… ഒരു താങ്ങിനായി ഞാൻ ഭിത്തിയിൽ ചാരി..
അപ്പോഴും അവളുടെ മുഖത്ത് ഭാവഭേദം ഒന്നുമില്ലായിരുന്നു……

“ജീനാ….. ഇയാൾ… ഇയാളെന്താ പറഞ്ഞതെന്ന് നീ കേട്ടതല്ലേ……”
വിറയ്ക്കുന്ന സ്വരവുമായി ഞാൻ ചോദിച്ചു….
പക്ഷെ അവളിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല…. അത് എന്നെ കൂടുതൽ തളർത്തി കളഞ്ഞു…..
ഞാൻ പ്രതീക്ഷയോടെ അമ്മയെ നോക്കി….. പക്ഷെ എന്നെ നോക്കി കരയാൻ അല്ലാതെ അവർക്ക് ഒന്നിനും ആകില്ലയിരുന്നു….

“ഈ കുഞ്ഞു നമുക്ക് വേണ്ട ജിജോ.. എനിക്ക് ഇനിയും ഒരുപാട് മോഹങ്ങളുണ്ട് ജീവിതത്തിൽ…”

“നിന്റെ ഒരു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല.. ഈ ഒരു കാര്യത്തിന് ഒഴികെ..പ്ലീസ് ജീനാ.. ഞാൻ എന്റെ ആഗ്രഹങ്ങൾ നിന്നോട് മുൻപ് തന്നെ പറഞ്ഞിട്ടുള്ളത് അല്ലെ..എന്റെ ചോരയാണ് മോളെ അത്.. പ്ലീസ്..”

നിറമിഴികളോടെ ഞാൻ പറഞ്ഞു..

“ജോജോ… എന്താ എന്നെ മനസ്സിലാകാത്തത്…”

അവൾ ദേഷ്യത്തോടെ പറഞ്ഞു..

ഞാൻ തകർന്നുപോയ നിമിഷം..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.