ഇതെല്ലാം കേട്ടു പാർവതി ഒന്നും പറയാനാവാതെ നിന്ന് കരയുകയായിരുന്നു.
“തനിക്കെങ്കിലും എന്നോട് പറയാമായിരുന്നില്ലേഡോ, തന്നെക്കാൾ യോഗ്യനായ ഒരു ചെറുക്കനെ ഞാൻ എന്റെ മോൾക്കായി എവിടുന്നാടോ കണ്ടെത്തുക, ഇങ്ങനെ ഒരു ആലോചന വന്നപ്പോളും ഞാൻ ആദ്യം പറഞ്ഞത് തന്റെ അടുത്താണ്, അപ്പോളും താൻ ഒന്നും പറഞ്ഞില്ല “
“രാഘവേട്ടാ അത്… പാർവതിക്കു എന്നെ ഇഷ്ടമാണോ അല്ലയോ എന്നറിയാത്തതു കൊണ്ട്… “
“ഹ്മ്മ്.. മോളെ പാർവതി നിനക്ക് ഇനി എന്താ പറയാനുള്ളത്, നിനക്ക് ഇവനെ ഇഷ്ടമാണോ…. “
അവൾ ഓടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി,
“ എന്റെ മോളെ നിനക്കിതു അച്ഛനോട് നേരത്തെ പറഞ്ഞൂടാരുന്നോ… നിന്റെ ഇഷ്ടത്തിന് എന്നെങ്കിലും അച്ഛൻ എതിര് നിന്നിട്ടുണ്ടോ… “
രാഘവൻ റോയിയുടെ അമ്മയോട് സംസാരിച്ചു തുടങ്ങി,
“ഇന്നത്തെ കുട്ടികളുടെ കാര്യം ഇങ്ങനെ ആണ്, സംസാരിക്കണ്ട സമയത്തു സംസാരിക്കില്ല, വീട്ടുകാർ സമ്മതിക്കില്ല എന്ന് ഇവർ തന്നെ അങ്ങ് ഉറപ്പിക്കും എന്നിട്ട് ഇവർ തന്നെ ഒരു തീരുമാനവും എടുക്കും,. എന്ത് തീരുമാനം എടുക്കുന്നതിനും മുൻപ് വീട്ടുകാരോട് ഒന്ന് പറയാമല്ലോ അത് ചെയ്യില്ല “
റോയ് എന്തോ പറയാൻ വന്നതും അമ്മ അവനെ തടഞ്ഞു
“നിങ്ങള്ക്ക് സംസാരിക്കാൻ ഉണ്ടായിരുന്ന സമയം കടന്നു പോയി, ഇനി കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചുകൊള്ളാം “
നാല് വർഷത്തിന് ശേഷം ഉള്ള ഒരു പ്രഭാതം
“റോയിച്ചാ എഴുന്നേൽക്കുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ വെള്ളം തലേൽ കൂടെ ഒഴിക്കും “
പാർവതിയുടെ ശബ്ദം കേട്ടതും റോയ് തലയിൽ നിന്നും പുതപ്പു മാറ്റി
“ നീ ആ ചായ അവിടെ വച്ചേ…”
പാർവതി ചായ ടേബിളിൽ വച്ചതും റോയ് അവളെ വലിച്ചു തന്റെ മാറിലേക്കിട്ടു പാർവതി കുതറാൻ നോക്കിയെങ്കിലും സമ്മതിക്കാതെ അവളുടെ കഴുത്തിൽ ഒരു ചുംബനം നൽകി
“ അയ്യേ ഈ അച്ഛനൊരു നാണവുമില്ല രാവിലെ തന്നെ അമ്മക്കു ഉമ്മ കൊടുക്കുവാ “
റോയിയുടെയും പർവതിയുടെയും മൂന്നുവയസ്സുകാരി മകൾ റേച്ചൽ…
*******************************ശുഭം******************************************
സഖാവ് റോയ് – ശരി
ഭാര്യ പാര്‍വതി – ഹ്മ് വളരെ നല്ലത്.
മകളുടെ പേര് റേച്ചല്‍ – ഹാ സഖാവ് തന്നേ……
ഇതിനു മറുപടി ഞാൻ എന്ത് പറയാനാണ് ബ്രോ… മകളുടെ പേര് റേച്ചൽ എന്നിടാനുള്ള കാരണവും കഥയിൽ തന്നെ ഉണ്ട്… കഥ മുഴുവൻ വായിച്ചിരുന്നെങ്കിൽ നന്നായി മനസ്സിലാകുമായിരുന്നു…
Athenna സഖാവിന്റെ മക്കൾക്ക് Rachel എന്ന് പേരു ഇടത്തില്ലേ?
??
???
പ്രൊഫസർ ബ്രോ.
പൊളി ? അടിപൊളി കഥ ♥️
ഒരുപാട് ഇഷ്ട്ടം ആയി ❤️❤️
സ്നേഹത്തോടെ ❤️❤️❤️
വളരെ സന്തോഷം ദാമോദർ ജി ♥️
????
ബ്രോ… ♥️♥️♥️
Ishtaayi .. ???
വളരെ സന്തോഷം
❤️❤️❤️
???
?????
പിള്ളേച്ചാ… ♥️
കൊള്ളാം, നന്മയുള്ള കഥ, മികച്ച രീതിയിൽ എഴുതി, ആശംസകൾ…
വളരെ നന്ദി ജ്വാല ♥️
???
????
?
♥️