ഒരുമയിലെ സമ്മർദി! [PK] 516

 

““ഞാനൊരു ചോദ്യം ചോദിക്കാം

ഉണ്ണി പറയണ്ട . ഗുളുവും ഇവനും

പറയട്ടെ”” മുത്തശ്ശൻ ഒന്ന് ചുമച്ച്

തുടർന്നു…..“ഇത്തവണ ലോകസന്തോക്ഷ സൂചികയിൽ ഒന്നാം സ്ഥാനം ആർക്ക്?””

 

“ങ്ങേ……..!”ഗുളുവിനും അനിക്കുട്ടനുമൊപ്പം

അവനും വാ പൊളിച്ചു.

““രണ്ടിനും അറിയില്ലല്ലേ..

എന്നാ ഉണ്ണി പറയും … യു.എന്നിന്റെ,

വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ

ഇത്തവണ ഫസ്റ്റ് ആരാ!?””

 

““ഫിൻലൻഡ്….!” അവനൊരു സംശയവും

ഉണ്ടായിരുന്നില്ല.

 

“എങ്ങനെയുണ്ട്” മുത്തശ്ശൻ ഗുളുവിനെയും

അനിക്കുട്ടനെയും നോക്കി. എല്ലാം കണ്ട്

നോക്കിയിരിക്കുന്ന മുത്തശ്ശിയും അവരെ

നോക്കിച്ചിരിച്ചു.

 

““അത് തന്നെയാ ഉണ്ണിമോനെ നിന്റെ

ചോദ്യത്തിനുള്ള ഉത്തരം. ഒരുമയും

സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ

സൂചിക…!!!”” മുത്തശ്ശൻ ഒരു ശർക്കരവരട്ടി

എടുത്ത് മുത്തശ്ശിയുടെ വായിലേക്ക് നീട്ടി.

 

വലിയവനും ചെറിയവനും ജാതി മത

വ്യത്യാസമില്ലാതെ കള്ളവും ചതിയും

കള്ളത്തരവുമില്ലാതെ സമൃദ്ധിയുടെ

മടിത്തട്ടിൽ കഴിഞ്ഞ മഹാബലിക്കാലം

സങ്കൽപ സ്വപ്നസുഖമുള്ള ഓർമകൾ

അയവിറക്കുന്ന രീതിയിൽ മുത്തശ്ശൻ

പറഞ്ഞു പോയി..കൂടെ പുട്ടിന് തേങ്ങ

പോലെ മുത്തശ്ശിയുടെ ഓണപ്പാട്ടുകൾ

13 Comments

  1. പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…

    //““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും

    എള്ളോളവും പൊളിവചനവുമൊക്കെ

    മനസിലായ സന്തോക്ഷത്തിൽ അവൻ

    ആത്മഗതം ചെയ്തു.//
    ഞാനും ആത്മഗതം ചെയ്തേക്കാം…!

    1. വൗ…..

      വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
      ഒരു അംഗീകാരം അല്ലെ…?

      എന്താ വാമ്പു തിരക്കിലാണോ?
      ഇവിടുന്ന് മാറി നിൽക്കുന്നത്
      പോലെ ഒരു തോന്നൽ…..

      വളരെ നന്ദി….

      1. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
        ഇനി ഇവിടൊക്കെ തന്നെ കാണും…!

        1. ശരിയാ ഓണത്തിരക്കിലാ
          അല്ലേ…
          അതോ വല്ല ഗോ കൊർണയും!?????

  2. എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
    ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു

    പരിവ്രാജക പങ്കെട്ടാ

    പൊളിച്ചു തിമിർത്തു സമ്മർദി

    1. സോറി

      കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,

      ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ

      പരിവ്രാജക പങ്കെട്ടാ

      പൊളിച്ചു തിമിർത്തു സമ്മർദി

    2. ???
      ഹി….ഹി….
      ഹർഷാപ്പി ക്കലക്കലക്കക….!!

      വല്ല തെറിയെങ്ങാനും പേസ്റ്റിയാ
      വിവരമറിഞേനേ..???

      കഥ ബായ്ച്ചതിന് നന്ദി…!?

  3. സുജീഷ് ശിവരാമൻ

    മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…

    1. ഇപ്പോ അന്യം നിന്നു പോയ ഒരു
      കലാരൂപം അല്ലേ..?

      നന്ദി.. സുജീ…?

  4. ഒറ്റപ്പാലം കാരൻ

    ഒരുമയും

    സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ

    സൂചിക…!!!””

    , Pk കുട്ടാ നന്നായിട്ടുണ്ട്?????????????

    1. അങ്ങനെ ഒരുമയും സമൃദ്ധിയും
      ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
      തത്കാലം?

      നന്ദി ഒരുപാട്?

  5. മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും

    പരസ്പര ബഹുമാനവുമുള്ളിടത്ത്

    എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…

    1. അതെ മർമ്മം!!

      പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും?

      വളരെ നന്ദി കെട്ടോ?

Comments are closed.