ഒരു യാത്ര [ജസ്‌ഫീർ] 144

ഉമ്മ ഉപ്പയെ കണ്ണുരുട്ടി കാണിച്ചു.

 

“ഉപ്പാ…  ഉപ്പാ..  പറ ഉപ്പാ.. എന്താ കാര്യം.. ?”

 

ഞാൻ കൊഞ്ചികൊണ്ട് ചോദിച്ചു.

 

“കാര്യമൊക്കെ പിന്നെ പറഞ്ഞു തരണ്ട്.  വല്ല്യ സ്റ്റോറി ആണ്.. അല്ലെടീ   … ഹഹാ. “

 

“ദേ…  പിള്ളേരെടുത്തു ഒന്നും പറഞ്ഞേക്കല്ലേ.. “

 

ഉമ്മ ഉപ്പയെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു

 

“ഉമ്മീ..  അത് ഫൗൾ ആണ് ഉപ്പാനെ പേടിപ്പിക്കല്ലേ…  ഉപ്പ പറയുപ്പാ.. “

 

“പിന്നെ പറയാമെന്നെ..  ഇപ്പൊ നമുക്ക് ഇറങ്ങാനായി..”

 

പറഞ്ഞ പോലെ ഞങ്ങൾ ഉപ്പാന്റെ കൂട്ടുകാരന്റെ വീട്ടിൽ എത്തിയിരുന്നു..  ഗേറ്റ് കടന്നു  മുറ്റത്തു വണ്ടി നിർത്തിയപ്പോഴേക്കും  ജംഷീറിക്കയും ഭാര്യയും ഇറങ്ങി വന്നിരുന്നു..   കാറിൽ നിന്ന് ഇറങ്ങിയ പാടെ ജംഷീറിക്ക വന്നു ഉപ്പയെ കെട്ടിപിടിച്ചു..  ജംഷീറിക്കയുടെ ഭാര്യ ഉമ്മയെ ഹസ്ത്തദാനം ചെയ്തു..  കൊട്ടാര സമാനമായ ആ വീടും പരിസരവും ഞാൻ അത്ഭുതത്തോടെ നോക്കികണ്ടു.  ഇന്റർലോക്ക് ചെയ്ത മുറ്റവും ചെറിയ പൂന്തോട്ടവും എല്ലാം കൂടെ മനോഹരമായിരുന്നു..

 

“എന്താ അവിടെ തന്നെ നില്കുന്നെ..  അകത്തേക്ക് വരീൻ.. “

 

ജംഷീറിക്കയാണ്.. അപ്പോഴാണ് എല്ലാവരും അകത്തേക്ക് കയറുന്നത് ഞാൻ കണ്ടത്.  ഞാൻ പെട്ടന്ന് അകത്തേക്ക് നടന്നു.  അനിയന്റെ കണ്ണ് അപ്പോഴും അവിടത്തെ കാർ പോർച്ചിലാണ്…  അവിടെ രണ്ടു മൂന്നു വില കൂടിയ കാറുകൾ ഉണ്ടായിരുന്നു..   ഞങ്ങൾ വീടിനകത്തെക്ക് കയറി..  അതി മനോഹരമായി ഫർണിഷ് ചെയ്തിട്ടുണ്ട്..  ഞങ്ങളെല്ലാവരും  ലിവിങ് റൂമിൽ ഇരുന്നു.   അവിടുത്തെ ഇത്ത ഒരു ട്രേയിൽ കൂൾ ഡ്രിങ്ക്സുമായി വന്നു..  നല്ല തണുത്ത പൈനാപ്പിൾ ജ്യൂസ് ഞാൻ ആസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു…  ഉപ്പയും ജംഷീറിക്കയും നല്ല കത്തിയടി ആണ്..  ഒത്തിരി നാളായി കണ്ടതിന്റെ സന്തോഷം..  ഞാനും ഉമ്മയും കൂടെ അടുക്കളയിലേക്ക് നടന്നു.

31 Comments

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

    1. ജസ്‌ഫീർ

      ❤️

    1. ജസ്‌ഫീർ

      ❤️

  2. Oru part 2 koode Allam ketto ithe feelil….

  3. ജസ്‌ഫീർ

    Bro❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ??????????????????ഇഷ്ട്ടായി ബ്രോ ❤️?

    1. ജസ്‌ഫീർ

      ❤️

  5. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome ????

    1. ജസ്‌ഫീർ

      ???

  6. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?

    1. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  7. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ജസ്‌ഫീർ

      Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

    1. ജസ്‌ഫീർ

      Thank you very much❤️

  8. പഴയ സന്യാസി

    ❤❤

    1. ജസ്‌ഫീർ

      ?സന്യാസി ഇഷ്ടം

  9. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. ജസ്‌ഫീർ

      താങ്ക്യൂ താങ്ക്യൂ ❤️❤️

    1. ജസ്‌ഫീർ

      ❤️മച്ചാൻ

  10. രാഹുൽ പിവി

    ❤️

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. രാഹുൽ പിവി

        മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്

          1. പൊളി ❤❤❤

    2. ജസ്‌ഫീർ

      ❤️ ഖൽബോളെ…

Comments are closed.