Tag: അപരിചിതർ

ഒരു യാത്ര [ജസ്‌ഫീർ]

ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നത്. മുന്നെ പോസ്റ്റ്‌ ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.

ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ്‌ ഇട്ടു കഴിഞ്ഞു.


ഒരു യാത്ര
Oru Yaathra | Author : Jasfir


അന്ന് തിരുവനന്തപുരത്ത് നിന്നും വീട്ടിലേക്കുളള യാത്രയിലാണ് അവനേ കണ്ട്മുട്ടിയത്..

തമ്പാനൂർ ksrtc സ്റ്റാന്റിൽ നാട്ടിലേക്കുളള ബസ് നു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ..

അന്വേഷിച്ചപ്പോൾ ഇനി 6:40നാണ് നാട്ടിലേക്കുളള ബസ്സെന്ന് അറിഞ്ഞു..

വെറുതേ വാച്ചിലേക്കൊന്നു നോക്കി..

‘നാശം, ഇനിയുമുണ്ട് ഒരു മണിക്കൂറിലേറേ സമയം.’

ഞാൻ ഓർത്തു..

അല്ലേലും കോളേജ് അവധിയാകുമ്പോ നമ്മളീ നാട്ടിൽ പോകുന്ന ഫീലൊണ്ടല്ലോ…

അത് വല്ലാത്തൊരു അവസ്ഥയാണ്.. ഹോസ്റ്റലിലേ മെസ്സീന്ന് കിട്ടുന്ന കൊഴ കൊഴാന്നിരിക്കുന്ന പച്ചരി ചോറും, തക്കാളിയും മുരിങ്ങാക്കയുമെല്ലാം നീന്തിക്കളിക്കുന്ന പച്ചവെളളവും, കൂടേ  ചത്തേ ചതഞ്ഞേ എന്ന പോലത്തേ പപ്പടവും കൂട്ടി കണ്ണടച്ച് പിടിച്ച് വിശപ്പ്നേ അകറ്റി പെടാപാട് പെടുന്ന നേരത്ത് കിട്ടുന്ന ലീവിന് നാട്ടിൽ പോയി ഉമ്മയുണ്ടാക്കുന്ന ആവി പറക്കുന്ന നല്ല പാലക്കാടൻ മട്ട കൊണ്ട് ഉണ്ടാക്കിയ ചോറും നല്ല നെയ്മീൻ പൊരിച്ചതും കിടുക്കാച്ചി മീൻകറിയുമൊക്കേ കൂട്ടി ചോറുണ്ണാൻ ആണ് എന്റേ ഈ നാട്ടിൽ പോക്കിന്റേ മുഖ്യ ലക്ഷ്യം.. പെട്ടൊന്ന് വീട്ടിലെത്താനുളള ത്വര കൊണ്ടായിരിക്കാം സമയം മണിക്കൂറിൽ ഒരു മിനിറ്റേ മാറുന്നുളളൂ..

 

സമയം തളളി നീക്കാനായി ഒരു പാക്കറ്റ് കാറ്റും അതിൽ കുറച്ച് ഉരുളക്കിഴങ്ങിന്റേ സ്ലൈസുകളും 5 രൂപാ കൊടുത്ത് വാങ്ങിച്ചു..

 

അതും കഴിച്ചോണ്ട് സ്റ്റാന്റിൽ വന്ന് പോകുന്ന ബസ്സുകളുടേ എണ്ണമെടുക്കലും  തെക്ക് വടക്ക് നടക്കുന്ന ആളുകളേ നോക്കിയും ഇടക്ക് വരുന്ന ചുളളൻമാരേ വായ് നോക്കിയും അങ്ങനേ ഇരിക്കുമ്പോഴാണ് അവനും ഒരു കൂട്ടുകാരനും കൂടേ എന്റേ തൊട്ടടുത്ത് വന്നിരുന്നത്..

 

രണ്ട്പേരും കൂടേ അങ്ങോട്ടുമിങ്ങോട്ടും മുട്ടൻ പാരവെച്ചോണ്ടിരിക്കുകയാണ്..

തൊട്ടടുത്ത് സുന്ദരിയായ ഈ ഞാൻ ഇരിക്കുന്നതൊന്നും അവര് മൈൻഡ് ചെയ്യുന്നേ ഇല്ല..