ഒരു യാത്ര [ജസ്‌ഫീർ] 144

‘എന്റെ മാഷെ എന്നെ വിശ്വസിക്കാമെന്ന് ഞാൻ പറഞ്ഞിട്ട് എന്താകാര്യം..മാഷിനത് വിശ്വാസമാകുമോ.. വേറെ ആരേലും പറയുകയാണെങ്കിൽ ഓകേ..’

 

‘ഹം.. അല്ലാ.. ഇയാളെന്താ എപ്പോഴും ചിരിച്ചോണ്ട് സംസാരിക്കുന്നെ.. ? ‘

 

‘ഹ ഹ ഹ ‘

വീണ്ടും ചിരി..

അവന്റേ ഹെൽമെറ്റിൽ ഞാനൊരു കൊട്ട് വച്ചുകൊടുത്തു.

 

ഞങ്ങൾ കോവളത്തെത്തിയിരുന്നു… സാധാരണ കോവളത്ത് വരുമ്പോ തേരാപാരാ നടക്കുന്ന ആളുകളേയും … ഫൂട്ട്പാത്തിലേ കൈവരിയിൽ ചാരി നിന്ന് മദാമ്മമാരേ വായ്നോക്കുന്നവന്മാരേയും ഒന്നും കണ്ടില്ല.

 

അവൻ കോവളത്ത് താഴെ ഉളള കടൽ കരയിലാണ് വണ്ടി നിർത്തിയത്.

ബൈക് റോഡ് സൈഡിൽ പാർക് ചെയ്ത് അടുത്തുളള കലുങ്കിൽ കയറി ഇരുന്നവൻ.

ഞാൻ ബൈക്കിൽ ചാരി നിന്ന് അവനേ നോക്കി..

വീശിയടിക്കുന്ന തണുത്ത കടൽകാറ്റും ആസ്വദിച്ച് അടിച്ച് കയറുന്ന തിരയേയും നോക്കി നിൽകുന്നു..

ഞാനും പിന്നൊന്നും ആലോചിക്കാൻ നിന്നില്ല.  ആ കലുങ്കിൽ അവനടുത്തായി തന്നേ ഇരുന്നു.. പകൽസമയത്ത് കാണുന്ന കടലല്ല രാത്രിയിൽ എന്നോർത്തു..  നക്ഷത്രങ്ങൾ മിന്നുന്ന ആകാശം..

താഴേ തിരമാലകളിൽ ചന്ദ്രശോഭ വെട്ടിത്തിളങ്ങുന്നു..

ആകെ മൊത്തം ഒരു ശാന്തത.

 

‘ഹെലോ… ഇയാള് സ്വപനം കാണുവാണോ..?’

കടലിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന അവനോട് ഞാൻ ചോദിച്ചു..

അവനെന്നേ നോക്കി ഒന്നു പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു..

‘ഞാൻ പലതവണ രാത്രി കടൽ കാണാൻ വന്നിട്ടുണ്ട്.. പകൽ വന്നിരിക്കുന്ന പോലേ അല്ല രാത്രി.. തിരമാലകളുടെയും കാറ്റിന്റെയുമല്ലാത്ത ശബ്ദം കേൾക്കില്ല. ഇങ്ങനേ ഇരിക്കുമ്പോൾ മനസ് വളരേ ശാന്തമാകും..എനിക്ക് ഭയങ്കര ഇഷ്ടമാണ് കടൽ കാണ്ടോണ്ടിരിക്കാൻ ‘

 

‘അത് ശരിയാ.. ഞാൻ ആദ്യമായിട്ടാ രാത്രി കടൽ കാണുന്നേ.. നിന്നോട് നന്ദി പറയണമെന്നുണ്ട്.. ‘

31 Comments

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

    1. ജസ്‌ഫീർ

      ❤️

    1. ജസ്‌ഫീർ

      ❤️

  2. Oru part 2 koode Allam ketto ithe feelil….

  3. ജസ്‌ഫീർ

    Bro❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ??????????????????ഇഷ്ട്ടായി ബ്രോ ❤️?

    1. ജസ്‌ഫീർ

      ❤️

  5. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome ????

    1. ജസ്‌ഫീർ

      ???

  6. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?

    1. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  7. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ജസ്‌ഫീർ

      Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

    1. ജസ്‌ഫീർ

      Thank you very much❤️

  8. പഴയ സന്യാസി

    ❤❤

    1. ജസ്‌ഫീർ

      ?സന്യാസി ഇഷ്ടം

  9. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. ജസ്‌ഫീർ

      താങ്ക്യൂ താങ്ക്യൂ ❤️❤️

    1. ജസ്‌ഫീർ

      ❤️മച്ചാൻ

  10. രാഹുൽ പിവി

    ❤️

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. രാഹുൽ പിവി

        മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്

          1. പൊളി ❤❤❤

    2. ജസ്‌ഫീർ

      ❤️ ഖൽബോളെ…

Comments are closed.