ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക.
ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു.
ഒരു യാത്ര
Oru Yaathra | Author : Jasfir
അന്ന് തിരുവനന്തപുരത്ത് നിന്നും വീട്ടിലേക്കുളള യാത്രയിലാണ് അവനേ കണ്ട്മുട്ടിയത്..
തമ്പാനൂർ ksrtc സ്റ്റാന്റിൽ നാട്ടിലേക്കുളള ബസ് നു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ..
അന്വേഷിച്ചപ്പോൾ ഇനി 6:40നാണ് നാട്ടിലേക്കുളള ബസ്സെന്ന് അറിഞ്ഞു..
വെറുതേ വാച്ചിലേക്കൊന്നു നോക്കി..
‘നാശം, ഇനിയുമുണ്ട് ഒരു മണിക്കൂറിലേറേ സമയം.’
ഞാൻ ഓർത്തു..
അല്ലേലും കോളേജ് അവധിയാകുമ്പോ നമ്മളീ നാട്ടിൽ പോകുന്ന ഫീലൊണ്ടല്ലോ…
അത് വല്ലാത്തൊരു അവസ്ഥയാണ്.. ഹോസ്റ്റലിലേ മെസ്സീന്ന് കിട്ടുന്ന കൊഴ കൊഴാന്നിരിക്കുന്ന പച്ചരി ചോറും, തക്കാളിയും മുരിങ്ങാക്കയുമെല്ലാം നീന്തിക്കളിക്കുന്ന പച്ചവെളളവും, കൂടേ ചത്തേ ചതഞ്ഞേ എന്ന പോലത്തേ പപ്പടവും കൂട്ടി കണ്ണടച്ച് പിടിച്ച് വിശപ്പ്നേ അകറ്റി പെടാപാട് പെടുന്ന നേരത്ത് കിട്ടുന്ന ലീവിന് നാട്ടിൽ പോയി ഉമ്മയുണ്ടാക്കുന്ന ആവി പറക്കുന്ന നല്ല പാലക്കാടൻ മട്ട കൊണ്ട് ഉണ്ടാക്കിയ ചോറും നല്ല നെയ്മീൻ പൊരിച്ചതും കിടുക്കാച്ചി മീൻകറിയുമൊക്കേ കൂട്ടി ചോറുണ്ണാൻ ആണ് എന്റേ ഈ നാട്ടിൽ പോക്കിന്റേ മുഖ്യ ലക്ഷ്യം.. പെട്ടൊന്ന് വീട്ടിലെത്താനുളള ത്വര കൊണ്ടായിരിക്കാം സമയം മണിക്കൂറിൽ ഒരു മിനിറ്റേ മാറുന്നുളളൂ..
സമയം തളളി നീക്കാനായി ഒരു പാക്കറ്റ് കാറ്റും അതിൽ കുറച്ച് ഉരുളക്കിഴങ്ങിന്റേ സ്ലൈസുകളും 5 രൂപാ കൊടുത്ത് വാങ്ങിച്ചു..
അതും കഴിച്ചോണ്ട് സ്റ്റാന്റിൽ വന്ന് പോകുന്ന ബസ്സുകളുടേ എണ്ണമെടുക്കലും തെക്ക് വടക്ക് നടക്കുന്ന ആളുകളേ നോക്കിയും ഇടക്ക് വരുന്ന ചുളളൻമാരേ വായ് നോക്കിയും അങ്ങനേ ഇരിക്കുമ്പോഴാണ് അവനും ഒരു കൂട്ടുകാരനും കൂടേ എന്റേ തൊട്ടടുത്ത് വന്നിരുന്നത്..
രണ്ട്പേരും കൂടേ അങ്ങോട്ടുമിങ്ങോട്ടും മുട്ടൻ പാരവെച്ചോണ്ടിരിക്കുകയാണ്..
തൊട്ടടുത്ത് സുന്ദരിയായ ഈ ഞാൻ ഇരിക്കുന്നതൊന്നും അവര് മൈൻഡ് ചെയ്യുന്നേ ഇല്ല..
it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
“Anoruthan”
Hats off.
❤️
Very Nice..
❤️
Oru part 2 koode Allam ketto ithe feelil….
Bro❤️
??????????????????ഇഷ്ട്ടായി ബ്രോ ❤️?
❤️
ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
Simply awesome ????
???
ബ്രോ വായിക്കാം കേട്ടോ
അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️
വായിച്ചു ബ്രോ ബട്ട് അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ
അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം
ജസ്ഫീർ ബ്രോ..
ഈ കഥയും നന്നായിട്ടുണ്ട്..
ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ് ചെയ്തിരുന്നില്ലേ..
നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..
നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.
ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️
അടുത്ത കഥക്കായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?
ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.
എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.
❤️
Thank you very much❤️
❤❤
?സന്യാസി ഇഷ്ടം
ജസ്ഫീർ,
കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
അഭിനന്ദനങ്ങൾ…
താങ്ക്യൂ താങ്ക്യൂ ❤️❤️
??
❤️മച്ചാൻ
❤️
എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?
മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്
ooo
പൊളി ❤❤❤
❤️ ഖൽബോളെ…