അതു കേട്ടയുടനെ നിറമിഴികൾ ഉയർത്തി അയാളുടെ നേരെ നോക്കിയ നോക്കിയപ്പോൾ നോട്ടം നേരിടാനാകാതെ അയാളും സങ്കടത്തോടെ വേഗം മുഖം തിരിച്ചു കളഞ്ഞു.
” ഇപ്പോൾ മാത്രമല്ലെ നിങ്ങൾ എൻറെ കൂടെ കാണുകയുള്ളൂ അനിലേട്ടാ …..
പിന്നെയും ഞാൻ ഒറ്റയ്ക്കല്ലേ….”
എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്നു വായിച്ചെടുക്കുവാൻ എന്തുകൊണ്ടോ അപ്പോൾ അയാളും മറന്നുപോയിരുന്നു …..!
ഹോട്ടലിന്റെ ലോബിയിലേക്കു കടന്നയുടനെ തന്റെ നെഞ്ചോളം ഉയരത്തിലുള്ള റിസപ്ഷൻ ഡസ്ക്കും അതിനു മുന്നിലുള്ള വെൽവെറ്റിന്റെ പതുപതുത്ത കുഷ്യനോടു കൂടിയ വിലയേറിയ സോഫയും ചുമരിൽ തൂക്കിയിട്ട വലിയ കാൻവാസിലുള്ള ഒന്നും മനസ്സിലാവാത്ത കുറേ പെയിൻറിംഗുകളും് അത്ഭുതത്തോടെയാണ് അവൾ നോക്കിയത് …..!
ഇതൊക്കെ മുന്നേയും ഇവിടെയുണ്ടായിരുന്നോ….!
അല്ലെങ്കിൽ ഇന്നലെയോ മറ്റോ പുതുതായി കൊണ്ടുവച്ചതാണോ …..!
ഞാനിതൊന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ…!
ഓ…. ഉണ്ടാവുമായിരിക്കും പാതിരാത്രിയിൽ റൂംബോയിയുടെ നിഴൽപറ്റി തലയുംതാഴ്ത്തി പാത്തും പതുങ്ങിയും കയറി വരികയും അങ്ങനെതന്നെ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്ന താനെങ്ങനെ ഇതൊക്കെ കാണുവാനാണ് ……!
ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരു രാത്രി മുഴുവൻ വിയർപ്പു പങ്കിട്ടുകൊണ്ട് കൂടെ കിടന്നിരുന്ന ചിലരുടെ മുഖം പോലും ഓർമ്മയില്ല…..!
പിന്നല്ലേ ഹോട്ടലിലെ റിസപ്ഷനിലേ പ്രത്യേകതകൾ…..!
ആത്മനിന്ദയോടെ അവൾ തന്നെ വേഗം തിരുത്തി .
അതിനിടെ റിസപ്ഷൻ ഡസ്‌ക്കിനു നേരെ മുകളിൽ മുറികളുടെ നമ്പറുകൾക്ക് മുകളിൽ അതാത് മുറികളുടെ താക്കോലുകൾ തൂക്കിയിട്ടിരിക്കുന്ന ബോർഡിനു തൊട്ടടുത്തുള്ള വലിയ ബോർഡിൽ ഇംഗ്ലീഷിലും ഹിന്ദിയിലും കന്നടയിലും മലയാളത്തിലുമായി എഴുതിവച്ചിരുന്ന താമസക്കാർക്കുള്ള നിർദ്ദേശങ്ങളിലും നിബന്ധനകളിലും ആദ്യത്തെ മൂന്നെണ്ണം വായിച്ചപ്പോൾ അവൾക്ക് ചിരിയടക്കാനായില്ല ….!
മുറിയിൽ മദ്യപാനം അനുവദിനീയമല്ല ….! ഫാമിലിയായി താമസിക്കാൻ എത്തുന്നവർ മതിയായ രേഖകൾ കൂടെ കരുതേണ്ടതാണ്…..!
അനാശാസ്യപ്രവർത്തനങ്ങൾക്ക് മുറി അനുവദിക്കുന്നതല്ല….!
മൂന്നാമത്തെ നിബന്ധനകൾ വായിച്ചപ്പോൾ തന്നെ വഴിതിരിച്ചു വിടുകയും കമ്മീഷൻ കൈപ്പറ്റിക്കൊണ്ടു തന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്ന റൂംബോയിയുടെ മുഖം പെട്ടന്നവളുടെ മനസിലേക്ക് കയറിവന്നു…….!
??
???????
എവിടെ ഈ കഥയുടെ ബാക്കി……
കാത്തിരിപ്പ് കഠിനം അതി കഠിനം