ഒരു വേശ്യയുടെ കഥ – 33 3984

Oru Veshyayude Kadha Part 33 by Chathoth Pradeep Vengara Kannur

Previous Parts

മാംസമാർക്കറ്റിൽ അറുത്തെടുത്ത മാംസം തൂക്കിയിടുന്നതുപോലെ താൻ തന്നെതന്നെ പച്ചജീവനോടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലം…..!
വിലയ്ക്ക് വാങ്ങിയിരുന്ന ചിലരോടൊക്കെ തന്റെ ശരീരം ജീവനുള്ള മനുഷ്യശരീരമെന്ന പരിഗണപോലും നൽകാതെ കൊത്തിവലിച്ചപ്പോൾ അറവുമാടിനെപ്പോലെ താൻ ശബ്ദം പുറത്തു കേൾപ്പിക്കാതെ വിതുമ്പികരഞ്ഞിരുന്ന അറവുശാല……!
ദൈവദൂതനെപ്പോലെ അനിലേട്ടൻ മുന്നിലെത്തിയ സ്ഥലം…..!

അയാളുടെ പിറകെ കാറിൽനിന്നും ഇറങ്ങിയ ശേഷം തൊട്ടുമുന്നിലുള്ള വെള്ളച്ചായം പൂശിയ മൂന്നുനിലകെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അങ്ങനെയൊക്കെയാണ് അവൾക്കു തോന്നിയത്.
ഒപ്പം തന്നെക്കുറിച്ചുതന്നെ വല്ലാത്ത അവജ്ഞയും അറപ്പും വെറുപ്പും തോനിയതുകൊണ്ടാണ്
അയാളുടെ പിറകെ ഹോട്ടലിലേക്ക് നടത്തുന്നതിനിടയിലാണ് മന്ത്രിക്കുന്നതുപോലെ പറഞ്ഞത്

“ഹോട്ടലിൽ അങ്ങനെയൊന്നും പറയേണ്ടട്ടോ….”

“എങ്ങനെ പറയേണ്ടെന്നാണ് മായമ്മ പറയുന്നത്……”

മുന്നോട്ടു നടക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കികൊണ്ടാണ് അയാൾ ചോദിച്ചത് .

“എന്നെ കല്യാണം കഴിക്കുവാൻ പോവുകയാണെന്നെന്നും പറയേണ്ടെന്നു…….”

തലയുയർത്താതെയാണ് അവളുടെ മറുപടി

” അതെന്താ അങ്ങനെ പറഞ്ഞാൽ …..
ഞാൻ കല്യാണം കഴിക്കുമെന്നു പറയുന്നതുപോലും മായയ്ക്ക് നാണക്കേടാണോ…..”

ചിരിയോടെ അത്ഭുതഭാവത്തിലാണ് അയാൾ വീണ്ടും തിരക്കിയത്

” എന്റെ ചങ്കിനുള്ളിലെ പിടച്ചിൽ നിങ്ങൾ അറിയുന്നില്ലല്ലോ അനിലേട്ടാ…….
നിങ്ങളെപ്പോലൊരാളുടെ ക്ഷണം നിഷേധിക്കുവാൻ തോന്നിയ ദുർബല നിമിഷത്തെ കുറിച്ചോർത്തു കരയുകയും ജീവിതകാലം മുഴുവൻ നഷ്ടബോധത്തോടെ ഓർക്കാനുമല്ലാതെ എനിക്കിനി വേറെ വഴിയൊന്നുമില്ലല്ലോ ആ എന്നോടാണോ നിങ്ങൾ നാണക്കേടിനെക്കുറിച്ചു പറയുന്നത്……”

3 Comments

  1. എവിടെ ഈ കഥയുടെ ബാക്കി……

    കാത്തിരിപ്പ് കഠിനം അതി കഠിനം

Comments are closed.