ഒരു വേശ്യയുടെ കഥ – 26 3990

“മായേ…..
ബാഗും ഫോണും പൈസയുമൊക്കെ കയ്യിലെടുത്തു പിടിച്ചോളൂ…..
തുണിയവിടെ കിടന്നോട്ടെ…..
വണ്ടിയുടെ ഗ്ലാസ് അറുത്തുമാറ്റിക്കൊണ്ടു മോഷണം നടത്തുന്ന വിരുതന്മാർവരെ ഇവിടെയുണ്ട്…….”

അയാൾ പുറത്തിറങ്ങിയശേഷവും ആശങ്കയോടെ കാറിൽ തന്നെയിരിക്കുന്ന അവളെനോക്കിയാണ് പറഞ്ഞത്..

“ഞാൻ ഇവിടെയിരുന്നാൽപ്പോരെ അനിലേട്ടാ….”

അപേക്ഷാഭാവത്തിലാണ് മടിയോടെ ചോദിച്ചത്.

“അതൊന്നും ശരിയാവില്ല എന്റെ കൂടെത്തന്നെ വരണം …..
പക്ഷെ മായയുടെ ഷോറൂമിൽ പറഞ്ഞതുപോലെ നുണയൊന്നും ഇവിടെ ആരോടും പറയേണ്ട കെട്ടോ……
നാട്ടിലുണ്ടായിട്ടും മൂന്നു ദിവസമായി ഇങ്ങോട്ടു തിരിഞ്ഞുനോക്കിയിട്ടില്ല……
അതുകൊണ്ടു…..
ഒരുപക്ഷേ എന്റെ കൂടെ മായയെ കണ്ടയുടനെ എനിക്കുമുന്നേ മായയെ നിർത്തിപ്പൊരിക്കുവാനും സാധ്യതയുണ്ട്……!
എന്നാലും സാരമില്ല എനിക്കൊരു കൂട്ടാകുമല്ലോ…..വാ…..”

അയാൾ പറയുന്നതൊന്നും മനസിലാകാതെ പേടിയോടെയും പരിഭ്രമത്തോടെയും അയാളുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും വലതുകയ്യിൽ പിടിച്ചുകൊണ്ടു അയാൾ മുന്നോട്ടു നടന്നു തുടങ്ങിയിരുന്നു.

തുടരും…..

3 Comments

  1. നിങ്ങൾ ശരിക്കും ആരാണ്? കഥാപാത്രങ്ങളിലൂടെ മനസിന്റെ ഏറ്റവും സൂക്ഷമമായി വികാരവിചാരങ്ങളെയും വരച്ചിട്ട് മുന്നോട്ടു നീങ്ങുന്ന കഥയിൽ വായിക്കുന്ന നമ്മൾ പോലും ഒരു ഭാഗമാണെന്നു തോന്നിപ്പോവുന്നു പലപ്പോഴും. കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് ഒരുദിവസം പലതവണ നോക്കാറുണ്ട്. എഴുത്തുകാരന്റെ മനസിലെ പ്രണയത്തിന്റെ ഹിമാലയം കഥയുടെ മഞ്ഞുപാളികളിലൂടെ തെളിഞ്ഞു കാണാം.

Comments are closed.