പിന്നെ ഒരുമാസത്തെ ഡാറ്റയും ആയിരം മിനുട്ട് കാളുമുള്ള ഓഫർ റീചാർജ് ചെയ്തിട്ടുമുണ്ടുകെട്ടോ…..
സിംകാർഡ് ആക്ടിവേറ്റായയുടനെ മോളെ വിളിച്ചോളൂ മായമ്മേ……”
പറഞ്ഞുകൊണ്ട് ഫോൺ അവളുടെ നേരെ നീട്ടിയപ്പോൾ വലതുകൈകൊണ്ടു ഫോൺ വാങ്ങിയശേഷം…..
“എന്നെയെന്തിനാണ് മായമ്മയെന്നു വിളിച്ചുകൊണ്ടിരിക്കുന്നത്…..
നിങ്ങളങ്ങനെ വിളിക്കുമ്പോൾ എനിക്കെന്തോപോലെ തോന്നുന്നുണ്ടെന്നു ഞാൻ പറഞ്ഞതല്ലേ……..”
പല്ലുകൾ അമർത്തി പറഞ്ഞശേഷം ഇടതുകൈകൊണ്ടു നുള്ളിവലിച്ചപ്പോൾ അതു നേരത്തെ സാരിയുടെ കാര്യം പറഞ്ഞതിന്റെ പ്രതിഷേധമാണെന്നു അയാൾക്ക് മനസിലായി…..!
“ശരി മായമ്മേ…..
ഇനി ഞാൻ അങ്ങനെ വിളിക്കുന്നില്ല മായമ്മേ…..
പോരെ മായമ്മേ…….”
വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുക്കുന്നതിനിടയിലുള്ള അയാളുടെ മറുപടി കേട്ടപ്പോൾ അവളും ചിരിച്ചുപോയി……!
“മായേ……
ഞാൻ പറഞ്ഞിരുന്നില്ലേ……
എന്റെ ഓഫീസിലേക്കാണ് പോകുന്നതെന്ന് ദാ….
ആ കാണുന്നതാണ് എന്റെ ഓഫീസ്…….”
അഞ്ചുമിനുട്ടോളം ഓടിയശേഷം ഒരു ബഹുനില കെട്ടിടത്തിന്റെ പാർക്കിലേക്ക് വണ്ടി കയറ്റുന്നതിനിടയിൽ് അയാൾ ഓർമ്മപ്പെടുത്തിയപ്പോൾ അവൾ പുറത്തേക്ക് നോക്കിയത്
നിരവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളുമുള്ള നഗരമധ്യത്തിലെ അതിമനോഹരമായ ആ ബഹുനില കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള ഭീമൻ ബോർഡുകളിലൊന്നിൽ “ശിവശങ്കരാ ട്രേഡിങ് കമ്പനി.” യെന്നു കന്നടയിലും ഇഗ്ലീഷിലുമെഴുതിയതു പെട്ടെന്നുതന്നെ കണ്ണിൽപ്പെട്ടപ്പോൾ അവൾ അത്ഭുതത്തോടെ അയാളുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും വണ്ടിക്കരികിലേക്ക് ഓടിയെത്തിയ മധ്യവയസ്ക്കനായ സെക്യൂരിറ്റികാരനോട് കാറിന്റെ ചില്ലുകൾ താഴ്ത്തിക്കൊണ്ടു അയാൾ സ്നേഹത്തോടെ സുഖവിവരങ്ങൾ തിരക്കുന്ന തിരക്കിലായിരുന്നു.
??
????????
നിങ്ങൾ ശരിക്കും ആരാണ്? കഥാപാത്രങ്ങളിലൂടെ മനസിന്റെ ഏറ്റവും സൂക്ഷമമായി വികാരവിചാരങ്ങളെയും വരച്ചിട്ട് മുന്നോട്ടു നീങ്ങുന്ന കഥയിൽ വായിക്കുന്ന നമ്മൾ പോലും ഒരു ഭാഗമാണെന്നു തോന്നിപ്പോവുന്നു പലപ്പോഴും. കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് ഒരുദിവസം പലതവണ നോക്കാറുണ്ട്. എഴുത്തുകാരന്റെ മനസിലെ പ്രണയത്തിന്റെ ഹിമാലയം കഥയുടെ മഞ്ഞുപാളികളിലൂടെ തെളിഞ്ഞു കാണാം.