ഒരു വേശ്യയുടെ കഥ – 26 3990

അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടാണ് സാരികുറച്ചുകൂടി നിവർത്തിയശേഷം അതിന്റെ മുന്താണി തുമ്പെടുത്തു ചുമലിൽ വലിച്ചിട്ടും കൈത്തണ്ടയിലേക്കു താഴ്ത്തിയിട്ടും മാറിന്റെ ഭാഗത്തു നിവർത്തിപ്പിടിച്ചുമൊക്കെ കാറിനുള്ളിലെ കണ്ണാടിയിൽ താണും ചരിഞ്ഞും നോക്കിക്കൊണ്ടു സ്വന്തം സൗന്ദര്യം ആസ്വദിച്ചു തുടങ്ങിയത്……!

“ഇതെന്താ……
എന്റെ കാറിനുള്ളിൽ ഫാൻസിഡ്രെസ് മത്സരം നടക്കുന്നുണ്ടോ……”

എതിർവശത്തെ വാതിൽ തുറന്നുകൊണ്ടു ചിരിയോടെയുള്ള അയാളുടെ ചോദ്യം കേട്ടപ്പോഴാണ് അയാൾ മൊബൈൽ ഷോപ്പിൽ നിന്നും ഇറങ്ങിയകാര്യം അവളറിഞ്ഞതുതന്നെ……!

അതുകേട്ടയുടനെ അയാളുടെ മുഖത്തുനോക്കി ഇളഭ്യതയോടെ ചിരിച്ചുകൊണ്ട് വേഗത്തിൽ സാരിവലിച്ചുമാറ്റി മടിയിലേക്കു താഴ്ത്തിയിട്ടു.

“ശ്രദ്ധിച്ചു പിടിച്ചു വലിച്ചാൽ മതി…..
ഉടുത്തിരുന്ന സാരി കീറിപ്പോകും പറഞ്ഞേക്കാം…
അന്ന് ലൈറ്റിന്റെ വെളിച്ചത്തിൽ ഇതിന്റെ കോലം കണ്ടതുകൊണ്ടു രാവിലെ പോയി ഒരു വാങ്ങുവാനുള്ള കാശുമുടക്കുവാൻ പറ്റില്ലെന്നു കരുതി…
ഇരുട്ടിലെ ലാത്തിച്ചാർജിനിടയിലും ഞാൻ തന്നെ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്തിരുന്നത്…..”

കാറിനുള്ളിൽ കയറി വാതിലടച്ചശേഷം അന്നത്തെ രാത്രിയിലെ രംഗം ഓർത്തു അയാൾ ഇടതുകൈകൊണ്ടു കണ്ണുകൾപൊത്തി ചിരിക്കുന്നതുകണ്ടപ്പോൾ “ചില ദിവസങ്ങളിൽ രാവിലെയുള്ള അനിയേട്ടന്റെ കുസൃതിത്തരങ്ങൾപോലും അയാളിലുണ്ടെന്നു ഓർത്തുകൊണ്ടു അവൾ തിരിച്ചൊന്നും പ്രതികരിക്കാതെയും അയാൾക്ക്‌ മുഖം കൊടുക്കാതെയും എതിർവശത്തെ കടകളിലേക്കു നോക്കിക്കൊണ്ടു ലജ്ജയോടെ ഊറിച്ചിരിക്കുകയായിരുന്നു.

“മായമ്മേ……..
ഫോണെവിടെ…..
സിംകാര്ഡിന് കണക്കായ ഫോൺ വാങ്ങുവാൻ പട്ടാത്തതുകൊണ്ടു ഫോണിനു കണക്കായ സിംകാർഡാണ് വാങ്ങിയത് കെട്ടോ…..”

ചിരിയമർത്തി അവൾ നുള്ളിവലിക്കുന്ന അതേപോലെ അവളുടെ കൈവണ്ണയിൽ നുള്ളിവലിച്ചുകൊണ്ടാണ് അയാൾ പറഞ്ഞപ്പോൾ അയാളുടെ മുഖത്തേക്കു നോക്കാതെ പുറത്തേക്കു തന്നെ നോക്കിക്കൊണ്ടാണവൾ പഴയ ബാഗ്‌ വലിച്ചെടുത്തു തുറന്നുകൊണ്ടു ഫോണെടുത്തു അയാൾക്ക്‌ നേരെ നീട്ടിയത്.

“ഫോണും സിംകാര്ഡും ഓക്കെയായി……
അരമണിക്കൂർ കഴിയുമ്പോൾ ആക്ടിവേറ്റായിക്കൊള്ളും…..

3 Comments

  1. നിങ്ങൾ ശരിക്കും ആരാണ്? കഥാപാത്രങ്ങളിലൂടെ മനസിന്റെ ഏറ്റവും സൂക്ഷമമായി വികാരവിചാരങ്ങളെയും വരച്ചിട്ട് മുന്നോട്ടു നീങ്ങുന്ന കഥയിൽ വായിക്കുന്ന നമ്മൾ പോലും ഒരു ഭാഗമാണെന്നു തോന്നിപ്പോവുന്നു പലപ്പോഴും. കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് ഒരുദിവസം പലതവണ നോക്കാറുണ്ട്. എഴുത്തുകാരന്റെ മനസിലെ പ്രണയത്തിന്റെ ഹിമാലയം കഥയുടെ മഞ്ഞുപാളികളിലൂടെ തെളിഞ്ഞു കാണാം.

Comments are closed.