ഒരു വേശ്യയുടെ കഥ – 26 3990

നിങ്ങളെനിക്കു ചെയ്തു തന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്നലെ രാവിലെവരെ ഞാൻ സ്വപ്നത്തിൽ പോലും കാണാതെ കാര്യങ്ങളാണ്……
നിങ്ങളെ കണ്ടുമുട്ടിയില്ലെങ്കിൽ ഇന്നലെവരെ ഞാൻ ആ ഹോട്ടലിലേക്ക് പോകുമായിരുന്നില്ലേ…..
ഇതിനൊക്കെ എങ്ങനെയാണ് നന്ദി കാണിക്കേണ്ടതെന്നോ…..
ഈ കടങ്ങളൊക്കെ എപ്പോഴാണ് ഞാൻ തിരിച്ചുതരിക എന്നൊക്കെയാണ് ഞാനാലോചിക്കുന്നത് …….”

ചിരിയോടെയാണ് തുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു.

പക്ഷേ അതിനയാൾ മറുപടിയൊന്നും പറയാതെ ചിരിച്ചതേയുള്ളൂ .

“മായമ്മയ്ക്ക് സിംകാർഡ് വേണ്ടേ ……”

മൊബൈൽ ഫോണുകളും റീചാർജ് കൂപ്പണുകളും സിംകാർഡുകളുമെല്ലാം വിൽക്കുന്ന ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തിയ ശേഷം അയാൾ ചോദിക്കുന്നതു കേട്ടപ്പോൾ അയാളെക്കുറിച്ചോർത്തുകൊണ്ട് അവൾക്ക് വീണ്ടും അത്ഭുതം തോന്നി …….!

താൻ പോലും മറന്നുപോയിരുന്നു സിം കാർഡിന്റെ കാര്യംപോലും ഓർത്തു വച്ചിരിക്കുന്നു …….!
നിസ്സാര കാര്യങ്ങളെ കുറിച്ചുപോലും അയാൾ എത്രമാത്രം ശ്രദ്ധാലുവാണെന്ന് ഒരിക്കൽ കൂടി മനസ്സിലായപ്പോൾ അവൾക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നുകയും അനിയേട്ടന്റെ മുഖം വീണ്ടും ഒരു നിമിഷം മനസ്സിൽ മിന്നി മറയുകയും ചെയ്തു……!

“ഈ മനുഷ്യന്റെ സ്നേഹത്തിനുമുന്നിൽ എനിക്കു പിടിച്ചു നിൽക്കുവാനുള്ള കരുത്ത് നൽകണേ എന്റെ അനിലയേട്ടാ …….”
ഒരു നിമിഷം മനമുരുകി പ്രാർത്ഥിച്ചു ശേഷമാണ് അവൾ മറുപടി കൊടുത്തത് .

“എൻറെ കയ്യിൽ ഫോട്ടോയും ഐഡികാർഡും ഇല്ലല്ലോ……
പിന്നെങ്ങനെയാണ് സിംകാർഡ് വാങ്ങുന്നത്……..”

പറഞ്ഞപ്പോൾ തന്റെ ശബ്ദം തണുത്തുറഞ്ഞതു പോലെ അവൾക്കു തന്നെ സംശയംതോന്നി .

“സാരമില്ല …..
എൻറെ കയ്യിലുണ്ട് തൽക്കാലം എന്റെപേരിൽ ഒരു സിം കാർഡ് എടുക്കാം പിന്നെ വേണമെങ്കിൽ മായ വേറെ വാങ്ങിക്കോളൂ കേട്ടോ…..
അതുവരെ എനിക്കു മായയുടെ വിവരങ്ങൾ അറിയുവാൻ വേറെ മാർഗങ്ങൾ ഇല്ലല്ലോ മായമ്മേ…….”

3 Comments

  1. നിങ്ങൾ ശരിക്കും ആരാണ്? കഥാപാത്രങ്ങളിലൂടെ മനസിന്റെ ഏറ്റവും സൂക്ഷമമായി വികാരവിചാരങ്ങളെയും വരച്ചിട്ട് മുന്നോട്ടു നീങ്ങുന്ന കഥയിൽ വായിക്കുന്ന നമ്മൾ പോലും ഒരു ഭാഗമാണെന്നു തോന്നിപ്പോവുന്നു പലപ്പോഴും. കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് ഒരുദിവസം പലതവണ നോക്കാറുണ്ട്. എഴുത്തുകാരന്റെ മനസിലെ പ്രണയത്തിന്റെ ഹിമാലയം കഥയുടെ മഞ്ഞുപാളികളിലൂടെ തെളിഞ്ഞു കാണാം.

Comments are closed.