ഒരു വേശ്യയുടെ കഥ – 17 4104

അതൊന്നുമല്ല വിഷയം അവൾ വേറെയും എന്തോ കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയാണെന്ന് ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെയുള്ള അവിടെ പ്രവർത്തിയിൽ നിന്നും അയാൾ മനസ്സിലാക്കിയിരുന്നു .

ഫാനിന്റെ കാറ്റിൽ പാറിപറക്കുന്ന അഴിച്ചിട്ട നീണ്ടമുടിയിഴകളുമായി നീലവിരിയിട്ട ജനാലയ്ക്കരികിൽ പുറം തിരിഞ്ഞു നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് വീണ്ടും പണ്ടെന്നോ കെട്ടുമറന്നുപോയ യക്ഷിക്കഥയിലെ യക്ഷിയെ ഓർമ്മവന്നു …..!

പിറകിലൂടെ പോയി അവളുടെ വയറിനോടു ചേർത്തുപിടിച്ചു കൊണ്ടു കവിളിൽ കവിളുകൾ ഉരസിയശേഷം ഇടതൂർന്ന കാർകൂന്തലിൽ മുഖം ഒളിപ്പിക്കാനുള്ള മനസ്സിൻറെ കൃഷ്ണയെ വളരെ പണിപ്പെട്ടാണ് അയാൾ വിലക്കി നിർത്തിയത്.

” മായയുടെ ചെങ്ങായി പാർസൽ കൊണ്ടുവന്നെന്നു തോന്നുന്നു പോയി വാതിൽ തുറന്നു കൊടുക്കൂ…….”

വീണ്ടും വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് അയാൾ പറഞ്ഞത് .

അതുകേട്ടതും ജനാലയഴികളിൽ പിടിച്ചുകൊണ്ട് അവൾ രൂക്ഷഭാവത്തിൽ അയാളെ തിരിഞ്ഞുനോക്കി .

” ഓഹോ ……
ഇപ്പോൾ പൂർത്തിയായി ……
ഇതുവരെ രൂപം കാണുമ്പോൾ മാത്രമേ യക്ഷിയെപ്പോലെ തോന്നിയിരുന്നുള്ളൂ …..
ദാ…..ഇപ്പോൾ കണ്ണുകൾ കാണുമ്പോൾ ഒറിജിനൽ യക്ഷിതന്നെ…….”

പറഞ്ഞശേഷം അയാൾ വീണ്ടും ചിരിച്ചു.

” എന്നെ യക്ഷിയെന്നു വിളിക്കരുതെന്നു ഞാൻ നേരത്തെ തന്നെ പറയുന്നുണ്ട് ……”

പറഞ്ഞതും കാറ്റിൻറെ വേഗത്തിൽ വന്നുകൊണ്ട് വീണ്ടും കൈവെണ്ണയിൽ അമർത്തി നുള്ളിവലിച്ച ശേഷം സാരിയുടെ തുമ്പു വലിച്ചു പിടിച്ചു കൊണ്ട് കുണുങ്ങി ചിരിയോടെ വാതിലിനടുത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു……!

” ചോറാണോ…..
എത്ര പൈസയായി……
എൻറെമ്മോ രണ്ട് ചോറിനും മീനിനും ഇത്രയും പൈസയോ…….”

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.