ഒരു വേശ്യയുടെ കഥ – 17 4104

അവളുടെ കലിയടങ്ങിയില്ല .

“പോട്ടെ സാരമില്ല …….
ഏതായാലും ഇന്നു രാത്രിവരെ അവന്റെ തിരുമോന്ത കണ്ടാൽ മതിയല്ലോ ……
പിന്നെ മായയുടെ എത്ര വലിയ ചീത്തവിളി കേട്ടിട്ടും പാവം അവനിവിടെ വന്നില്ലേ ……

അവളെ പ്രകോപിപ്പിക്കുവാൻ വേണ്ടിയാണ് മനപ്പൂർവ്വം അവസാനത്തെ വാചകം പറഞ്ഞത്.

‘പാവമല്ല……
ഒലക്ക ……..”

അവളുടെ മറുപടി കേട്ടതും അമർത്തിവച്ചിരുന്ന ചിരി പൊട്ടിപ്പോയി.

” മായയെന്താ ഒന്നും മിണ്ടാത്തത് ……”

പ്രകോപിപ്പിക്കുവാനായി ഹോട്ടലിലെ സപ്ലെയറുടെ പക്ഷം ചേർന്നു സംസാരിച്ചശേഷം അയാൾക്ക് മുഖംകൊടുക്കാതെ പുറന്തിരിഞ്ഞുരുന്നുകൊണ്ട് മൊബൈലിൽ കുത്തികളിക്കുകയായിരുന്ന അവളെ നോക്കിയാണ് ചോദിച്ചത്.

” ഇപ്പോൾ വന്ന പാവം സപ്ലയർ ചോറുമായി ഇപ്പോൾ തന്നെ വീണ്ടും വരുമായിരിരിക്കും അപ്പോൾ അയാളെ വിളിച്ചു അടുത്തിരുത്തി വേണ്ടുംപോലെ മിണ്ടിക്കോളൂ…..”

അയാളുടെ മുഖത്തുനോക്കാതെ ഫോണിലേക്ക് നോക്കികൊണ്ട് തന്നെയാണ് മറുപടി .

“ഓ …..അതോ …..
അതൊന്നും സാരമില്ല ഞാൻ മായയുടെ ദേഷ്യം കാണുവാൻ വെറുതേ പറഞ്ഞതല്ലേ …… “‘

“മായേ….മായേ… നമുക്ക് ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാമെന്നു കുറച്ചു മുന്നേയല്ലെ എന്നോട് നിങ്ങൾ പറഞ്ഞത് ……
എന്നിട്ടിപ്പോൾ അവൻ അവനെ ചീത്ത വിളിച്ച ഞാൻ മോശക്കാരി്യുമല്ലെ……”

കൊച്ചുകുട്ടികളെപ്പോലെ കൊഞ്ഞനം കുത്തികൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു പോയി.

” മായയെ ഞാൻ കുറ്റമൊന്നും പറഞ്ഞില്ലല്ലോ മായയ്ക്ക് അത്രയ്ക്കും വിഷമം ആയിട്ടുണ്ടെങ്കിൽ അവൻ പാർസലുമായി വരുമ്പോൾ ചോദിക്കാം പോരെ…..

അയാൾ സമാധാനിപ്പിച്ചേങ്കിലും അതു കേൾക്കാത്ത ഭാവത്തിൽ അവൾ കിടക്കയിൽ നിന്നെഴുന്നേറ്റു ജനാലക്കരികിലേക്ക് നടന്നു.
നീലജാലക വിരി നീക്കിയശേഷം പുറത്തേക്ക് നോക്കി നിൽക്കുകയാണ് ചെയ്തത് .

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.