ഒരു വേശ്യയുടെ കഥ – 17 4030

അതിനു മറുപടിയായി അവൾ വാതിൽക്കലേക്ക് നോക്കി ദേഷ്യത്തോടെ കഴുത്തുവെട്ടിക്കുകമാത്രം ചെയ്തു .

“സർ രാത്രിയിലേക്കുള്ള ഭക്ഷണത്തിനുള്ള ഓർഡർ എടുക്കുവാൻ വന്നതാണ്…..”

വാതിലിനു പുറത്തുനിന്നുള്ള മറുപടി കേട്ടപ്പോഴാണ് ഉച്ചയ്ക്ക് അവൾ ഭക്ഷണം വാങ്ങികൊണ്ടുവന്നിരുന്ന ഹോട്ടലിലെ സപ്ലെയർ രാത്രി ഭക്ഷണത്തിലുള്ള ഓർഡറെടുക്കാൻ വന്നതാണെന്ന് മനസ്സിലായത് .

സാരി ചുമലിലൂടെ വാരിപ്പുതച്ച് ചുമരിലേക്ക് നോക്കികൊണ്ടു അവൾ കട്ടിലിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഉച്ചയ്ക്ക് അവളെ പരിഹസിച്ചതിന്റെ പേരിൽ അവൾ ചീത്ത വിളിച്ചിരിക്കുന്നു അതെ സപ്ലൈയർ തന്നെയായിരിക്കും പുറത്തുനിൽക്കുന്നതെന്ന് അയാൾ ഊഹിച്ചു.

രണ്ടു പേർക്കുള്ള ഊണിനും കരിമീൻ വറുത്തതിനും ഓർഡർ ചെയ്തതു തൻറെ കൈയിലെ പുസ്തകത്തിൽ എഴുതിയെടുത്ത ശേഷം ഒന്നും സംഭവിക്കാത്തതുപോലെ സപ്ലെയർ മടങ്ങി .

“ആ ജന്തുവിനെ എനിക്കു കണ്ണെടുത്താൽ കണ്ടുകൂടാ….
ഇതുവരെ പെണ്ണുങ്ങളെ കാണാതെ പോലെയാണ് നാറിയുടെ നോട്ടം തന്നെ……”

അവളുടെ ആത്മരോഷവും ദേഷ്യവും നാവിലൂടെ പുറത്തു വന്നതു കേട്ടപ്പോൾ അയാൾ ചിരിച്ചുപോയി .

“സാരമില്ല പോട്ടെ മായേ….
അവനൊരു അബദ്ധം പറ്റിയതല്ലെ….. അതിനുപകരമായി മായ അവനെ അതിനേക്കാൾ വലിയ ചീത്ത വിളിക്കുകയും ചെയ്തില്ലേ…….
അതോടെ അക്കാര്യം കഴിഞ്ഞെന്നു കരുതിയാൽമതി …….”

അയാൾ സമാധാനിപ്പിച്ചു.

“നിങ്ങൾക്ക് അറിയാഞ്ഞിട്ടാണു……
ഓ ഇവിടെ വരുമ്പോൾ എന്തൊരു മാന്യൻ….! എന്തൊരു വിനയം…..
നേരത്തെ ഞാനാവിടെപ്പോയപ്പോൾ അവന്റെ കളിയും നോട്ടവും വർത്തമാനവും കാണണം…..
ചോരയൂറ്റിക്കുടിക്കുന്നതു പോലെയാണ് നോക്കുന്നത് …….!
അതുപോലെ വൃത്തികെട്ട ചിരിയും…..!

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.