“ഇതിലെവിടെയാണ് നമ്പറുള്ളത് …….
അടിക്കാനുള്ള നമ്പറോന്നും ഇതിൽ കാണുന്നില്ലല്ലോ …….”
ഫോൺ വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടും നമ്പർ ഡയൽ ചെയ്യുവാൻ പറ്റാതായപ്പോഴാണ് അവൾ സംശയം ചോദിച്ചത് .
അയാൾ ചിരിയോടെ തന്നെ ഫോൺ വാങ്ങി ലോക് മാറ്റിയശേഷം അവൾ പറഞ്ഞുകൊടുത്ത മൊബൈൽ നമ്പർ ഡയൽ ചെയ്തു.
മറുവശത്തുഫോൺ റിംഗ് ചെയ്യുന്നതു കേട്ടപ്പോൾ അവൾ വാ പൊത്തി മിണ്ടരുതെന്ന് ആഗ്യം കാണിച്ചുകൊണ്ട് ഫോൺ ചെവിയോടു ചേർത്തുപിടിച്ചു.
രണ്ടുമൂന്നു തവണ റിങ് ചെയ്തിട്ടും ആരും ഫോണെടുക്കാതായപ്പോൾ അവളുടെ കണ്ണുകളിൽ വേവലാതിയും വേവലാതിയും പരിഭ്രമവും പടരുന്നുണ്ടായിരുന്നു ……..
കാൾ കാട്ടാകുന്നതിനുമുന്നേ ആദ്യം ഫോണെടുത്തത് അമ്മയാണെന്ന് അവളുടെ സംസാരത്തിൽ നിന്നും മനസിലായി.
അവരോടു വിശേഷങ്ങളും വീട്ടുകാര്യങ്ങളും മാത്രം ചോദിച്ച ശേഷം അനിമോളോട് കൊഞ്ചിക്കുഴഞ്ഞുകൊണ്ട് കുഞ്ഞുങ്ങളുടെ അതേ രീതിയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് വീണ്ടും അത്ഭുതം തോന്നി…..
അതിനിടയിൽ മൂന്നുവയസുകാരിയായ മോളോട് …….
“അമ്മയുടെ പുതിയ മോഡൽ വലിയ ഫോൺ കിട്ടിയിട്ടുണ്ടെന്നും……..
നല്ല ക്ലാരിറ്റിയുള്ള കാമറയാണെന്നും ….
അടിപൊളി ഫോട്ടോയെടുക്കാം …….
അമ്മയുടെ പഴയ ഫോൺ മോൾക്ക് തരാമെന്നുമൊക്കെ
മുതിർന്നവരോട് പറയുന്നതുപോലെ പറയുന്നതു കേട്ടപ്പോൾ ചിരിയും വരുന്നുണ്ടായിരുന്നെങ്കിലും…….
പക്ഷേ ……
ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവൾ ഇടയ്ക്കിടെ ഏറു കണ്ണിട്ടു നോക്കുന്നതുകൊണ്ടു ചിരിക്കുവാനും കഴിഞ്ഞില്ല .
“ഭാഗ്യം ഇനിമുതൽ കുറേനേരം മോളെ കാണാമല്ലോ …..
അല്ലെങ്കിൽ ഞാൻ ഇങ്ങോട്ട് വരുമ്പോൾ അവൾ നല്ല ഉറക്കമായിരിക്കും …..
ഉമ്മകൊടുത്താൽ ഉണർന്നു എന്റെ കൂടെ വരുവാൻ കരയും …..
അതുകൊണ്ടു ഒരു ഉമ്മപോലും കൊടുക്കാതെ സങ്കടത്തോടെയാണ് വീട്ടിൽ നിന്നും എപ്പോഴും പടിയിറങ്ങുന്നത്…….
??
????????
It’s very nice Nxt part plz
adutha bhakam vegam angine porattey..
pettannu post cheythathil santhosham..
ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.