ഒരു വേശ്യയുടെ കഥ – 17 4030

Oru Veshyayude Kadha Part 17 by Chathoth Pradeep Vengara Kannur

Previous Parts

ഒരു വഞ്ചിയിലിരുന്നു കൊണ്ട് ഇരുവശത്തേക്കും തുഴയുന്ന അപരിചിതരായ യാത്രക്കാരെപ്പോലെ പരസ്പരം കൂട്ടിമുട്ടാതെ ചിന്തകളുമായി എത്രനേരം കഴിച്ചു കൂട്ടിയെന്നറിയില്ല .

അവളുടെ മൊബൈൽ തുരുതുരെ ബെല്ലടിക്കാൻ തുടങ്ങിയപ്പോഴാണ് പരിസരബോധം വീണ്ടെടുത്തുകൊണ്ടു പരസ്പരം അകന്നു മാറിയത്

“അവനായിരിക്കും ആ നാശം പിടിച്ചവൻ…..”

ദേഷ്യത്തിൽ അങ്ങനെ പിറുപിറുത്തുകൊണ്ടാണ് അവൾ ഫോണിനടുത്തേക്കു നടന്നത്…..!

ആരാണെന്ന് ചോദിക്കാൻ് തുടങ്ങിയപ്പോഴേക്കും ….

” ഞാൻ പറഞ്ഞില്ലേ അവനായിരിക്കുമെന്നു……
ഇതാ ….ആ ലോഡ്ജിലെ നിങ്ങളുടെ കൂട്ടുകാരനാണ്…….
റൂം ബോയ് …….”

വെറുപ്പോടെ പറഞ്ഞുകൊണ്ടും ഫോൺ അയാൾക്ക്‌ നേരെ നീട്ടി……’

അവൾ നീട്ടിയ ഫോണിലേക്കും അതിൽ മിന്നിതെളിയുന്ന നമ്പറിലേക്കും നോക്കിയപ്പോൾ അവൻ വലവീശി പിടിച്ചിരിക്കുന്ന ലോഡ്ജിലെ ഏതെങ്കിലും കസ്റ്റമർ ലോഡ്ജിലെ ഏതെങ്കിലും മുറിക്കുള്ളിൽ അവളെയും പ്രതീക്ഷിച്ചുകൊണ്ട് അക്ഷമയോടെ കാത്തിരിക്കുന്ന രംഗം മനസിലേക്കോടിയെത്തിയതും അയാളുടെ ഞരമ്പുകൾ വലിഞ്ഞുമുറുകുകയും മുഖത്തേക്ക് രക്തം ഇരച്ചു കയറുകയും ചെയ്തു …….!

ഫോൺ വാങ്ങി കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോയെന്ന് ആലോചിക്കുമ്പോഴേക്കും കോൾ കട്ടായപ്പോൾ സമാധാനമായി.

അല്പം കഴിഞ്ഞപ്പോൾ അതേ നമ്പർ ഡിസ്പ്ലേയിൽ വീണ്ടും തെളിഞ്ഞു തെളിയുന്നതു കണ്ടപ്പോൾ അവളുടെ പഴയ ഫോൺ എറിഞ്ഞുടച്ചാലോയെന്നുപോലും അയാൾക്ക് അയാൾക്ക് തോന്നിപ്പോയി .

കുറച്ചു നേരം പകയോടെ ഫോണിൽതന്നെ നോക്കിനിന്ന ശേഷം എന്തുചെയ്യണമെന്ന അർത്ഥത്തിൽ അവളുടെ മുഖത്തെക്കു നോക്കി കോൾകട്ട് ചെയ്തുകൊണ്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു…….

“ഈ നമ്പർ ഇപ്പോഴായാലും…..
എപ്പോഴായാലും മായയ്ക്ക് അപകടമായിരിക്കും……
ആ മാനേജരോ റൂംബോയിയോ ഇടയ്ക്കിടെ ശല്യം ചെയ്തുകൊണ്ടിരിക്കും മായ ഫോണെടുത്താലും ഇല്ലെങ്കിൽ അവരുടെ ആവശ്യത്തിനു ഇനി മായയെ കിട്ടില്ലെന്ന്‌ ഉറപ്പായതുകൊണ്ടു മായയുടെ കഥക്കൊക്കെ പറഞ്ഞുകൊണ്ട് വേറെ പലർക്കും മൊബൈൽ നമ്പർ കൈമാറുവാനും സാധ്യതയുണ്ട്……

6 Comments

  1. It’s very nice Nxt part plz

  2. adutha bhakam vegam angine porattey..

  3. pettannu post cheythathil santhosham..

  4. ethra manoharamayi ezhuthiyirikkunnu.. please post next parts also very soon.

Comments are closed.