ഒരു വേശ്യയുടെ കഥ – 16 4015

ശാസിക്കുന്നു ……
ചിലതൊക്കെ സ്നേഹത്തോടെ വിലക്കുന്നു….. പിണങ്ങുന്നു …….
പരിഭവിക്കുന്നു ……
ഞാൻ പറഞ്ഞില്ലേ ഇതൊക്കെ എന്റെ ആദ്യത്തെ അനുഭവമാണ്…..
നാളെ മുതൽ അതൊന്നും ഉണ്ടാകില്ലെന്നും നഷ്ടപ്പെടുകയാണെന്നും ഓർക്കുമ്പോൾ……!

പറയുന്നതിനിടയിൽ നിറഞ്ഞുതുളുമ്പിയ കണ്ണുകളിൽനിന്നും രണ്ട് നീർ മുത്തുകൾ കവിളിലൂടെ ഒരുണ്ടുരുണ്ടു താഴേക്കു പതിക്കുന്നതു കണ്ടതും അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റുപോയി ഒരു കുഞ്ഞിനെയെന്ന പോലെ അയാളുടെ മുഖം തൻറെ വയറിനോട് ചേർത്തുപിടിക്കുകയും മറുകൈകൊണ്ട് പതുക്കെ തലയിൽ തഴുകികൊണ്ടു ആശ്വസിപ്പിക്കുകയും ചെയ്തു.

ഒരു കുഞ്ഞിനെപ്പോലെ അവളുടെ വയറിനോട് മുഖം ചേർത്തിരിക്കുമ്പോൾ കുറച്ചു സമയം മുന്നേവരെ തന്നെ ഉത്തേജിപ്പിക്കുകയും കൊതിപ്പിക്കുകയും മോഹിപ്പിക്കയും ചെയ്തിരുന്ന അവളുടെ ചന്ദ്രികസോപ്പിന്റെയും ചന്ദനത്തിന്റെയും ഗന്ധം മാറിമറിഞ്ഞു അമ്മയുടെ വാത്സല്യത്തിന്റെ ചൂടും അമ്മിഞ്ഞപ്പാലിന്റെ ചൂരുമായി തന്റെ മനസിലേക്കും ശരീരത്തിലേക്കും പടരുന്നത് അയാൾ അറിയുകയായിരുന്നു.

നീയെന്തിനാണ് ഈശ്വരാ …..
ഈ മനുഷ്യനെ എനിക്കു പരിചയപ്പെടുത്തിത്തന്നത് ……
ഞാൻ ഇങ്ങനെയൊന്നും അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവത്തിന്റെ ജീവിതത്തിലേക്ക് നിറഞ്ഞ മനസോടെ ഞാൻ പോകുമായിരുന്നല്ലോ……
ഇങ്ങനെയൊക്കെയായി തീർന്നശേഷം നീയെന്തിനാണ് ഈ മനുഷ്യനെ എന്റെ മുന്നിലേക്ക് അയച്ചത്…..”

പുറമേ നിഷേധിക്കുകയും നിരുത്സാഹപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നിസ്സഹായയായ അയാളുടെ മുഖം സ്വന്തം വയറിനോട് ചേർത്തുപിടിച്ചു കൊണ്ടുള്ള അവളുടെ മനസ്സിന്റെ വെന്തുരുകുന്ന ആത്മവിലാപം അയാളും അറിയുന്നുണ്ടായിരുന്നില്ല…..

തുടരും

5 Comments

  1. Enikku ishttapettu bakki udane eazhuthane

  2. kidu bro..katta waiting for next parts.pettennidanee..

  3. ഓരോ പ്രാവശ്യവും വായിച്ചു തീരുമ്പോഴും അടുത്ത ഭാഗത്തിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്…. മനോഹരം … നിങ്ങളുടെ കഥകൾ… വിവരിക്കാൻ വാക്കുൾ ഇല്ല സുഹൃത്തേ….

Comments are closed.