ഒരു പ്രണയ കഥ [മാലാഖയുടെ കാമുകൻ] 2177

ഞാൻ അവളെ മുറുകി പിടിച്ചിരുന്നു.. എന്റെ മുൻപിലുള്ള എയർ ബാഗ് തുറന്നു വന്നിരുന്നു..

ഗിയറിന്റെ മുകളിലേക്ക് കമിഴ്ന്നു വീണു കിടന്ന അശ്വിനിക്ക് അനക്കം ഒന്നും ഇല്ലായിരുന്നു..

എന്റെ തോളിൽ കൂടി കയറിയ മരക്കമ്പു കാരണം എനിക്ക് അനങ്ങാൻ കൂടി പറ്റുന്നില്ലായിരുന്നു.. മൊത്തം ഒരു മരവിപ്പ്…

രണ്ടു മൂന്ന് പേര് വന്നു അവളുടെ ഭാഗത്തെ ഡോർ തുറന്നു അവളെ വലിച്ചു എടുത്തു..

എനിക്ക് അനങ്ങാൻ പോയിട്ട് സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു…

ഫയർഫോഴ്സ് വരാൻ ഏകദേശം 30 മിനുട് എടുത്തു.. അവർ വന്നു മരക്കമ്പു അറുത്തു മാറ്റി എന്നെ പുറത്തു എടുത്തു..

നല്ല വേദന ഉണ്ടായിരുന്നു…

“അശ്വിനി എവിടെ?”

ഞാൻ ഒരു പോലീസുകാരനോട് ചോദിച്ചു..

“ഒപ്പം ഉണ്ടായിരുന്ന കൊച്ചല്ലേ? തല ചെറുതായി പൊട്ടിയിട്ടുണ്ട്… ഹോസ്പിറ്റലിൽ അവർ തന്നെ കൊണ്ടുപോയി…”

എനിക്ക് സമാധാനം തോന്നി.. അവൾക്ക് കാര്യമായി ഒന്നും പറ്റിയില്ലല്ലോ..

എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. മയക്കിയിട്ടാണ് അവർ മരക്കമ്പ് എടുത്തു മാറ്റിയത്.. വേഗം തന്നെ ബോധം തെളിയുകയും ചെയ്തു..

എന്നെ റൂമിലേക്ക് മാറ്റി.. ഒപ്പം ഒരാൾ ഉണ്ടായിരുന്നു. നഴ്സുമാർ പോയിക്കഴിഞ്ഞും ആയാൾ അവിടെ നിന്നു..

കാണാൻ ഭംഗി ഉള്ള ഒരാൾ.. നല്ല വേഷം. ആദ്യം ഡോക്ടർ ആണെന്ന് ആണ് ഞാൻ വിചാരിച്ചത്..

“അവൾ എടുത്തു ചാടി അല്ലെ? പുറകിൽ വന്ന വണ്ടിക്കാർ ഇപ്പൊ പോയെ ഉള്ളു….”

അയാൾ ഒരു കസേര വലിച്ചു ഇരുന്നു.. ഞാൻ ഒന്നും മിണ്ടിയില്ല.

“നല്ല വാശി ഉള്ള കുട്ടി ആണ്.. മച്യുരിറ്റി ഇല്ല.. അവൾ ആഗ്രഹിച്ചത് അവൾക്ക് കിട്ടണം എന്ന വാശി.. വെറും പൊട്ടി ആണ് അത്.. “

അയാൾ വീണ്ടും പറഞ്ഞു..

“എന്നെ മനസിലായില്ല അല്ലെ? ഞാൻ അവളുടെ പപ്പ ആണ്…”

ആയാൾ അതും കൂടി കൂട്ടിച്ചേർത്തു… എന്നിട്ടു എന്നെ നോക്കി ചിരിച്ചു..

ഞാനും ഒന്ന് പുഞ്ചിരിച്ചു. അവളുടെ ഹീറോ ആണ് പപ്പ.. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന പാർട്ണർ ഇൻ ക്രൈം…

“അജു……!”

എന്നൊരു പൊട്ടിക്കരച്ചിലോടെ അശ്വിനി റൂമിലേക്ക് ഓടിക്കയറി വന്നു എന്റെ നെഞ്ചിലേക്ക് വീണു..

അവൾ അവിടെ കിടന്നു ഏങ്ങൽ അടിച്ചു കരയാൻ തുടങ്ങി… നെറ്റിയിൽ ഒരു ചുറ്റികെട്ട് ഉണ്ട് അവൾക്ക്..

“മോളെ.. നീ എന്താ ഈ കാണിച്ചത്? ചോര വരുന്നത് കണ്ടില്ലേ?”

പപ്പ വേഗം അവളെ പിടിച്ചു മാറ്റി.. അവൾ വീണ വീഴ്ചയിൽ എന്റെ മുറിവ് ഇളകിയിരുന്നു..

എനിക്ക് വേദന ഒന്നും തോന്നിയില്ല.. അതിശയം ആയിരുന്നു.. ഈ പെണ്ണ് എന്തൊരു ആഴത്തിൽ ആണ് എന്നെ സ്നേഹിക്കുന്നത് എന്ന അതിശയം..

എന്നാൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ആണ് അവൾ.. എല്ലാത്തിനും ആലോചിക്കാതെ പ്രതികരിക്കുന്ന.. ആഗ്രഹിക്കുന്നതൊക്കെ നേടാൻ ഏതു അറ്റം വരെയും പോകുന്ന ഒരു കുറുമ്പി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അവൾ പപ്പയുടെ നെഞ്ചിൽ കിടന്നു കരയുകയാണ്..

154 Comments

  1. I don’t know
    How many times I read this story

  2. ❣️❣️❣️❣️

  3. വിനോദ് കുമാർ ജി ❤

    ❤♥❤❤❤

  4. മാത്യൂസ്

    ദേവി ചൈതന്യ നോവൽ ഇവിടെ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യുമോ mk

  5. പ്രശാന്ത്

    ഞാൻ എത്രയും ഒന്നും പ്രതീക്ഷിചില്ല, Really amazing ❤️❤️❤️❤️

    1. Affrodity… The goddess of love…
      Amazing story ❤️

  6. Sorry bro oru msg ayakkan vere vazhi illanjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls.. Mail

  7. ഏട്ടാ. നിയോഗം clean version ഇവിടെ upload ചെയ്യാമോ. ആ കഥ ഞാൻ എന്റെ അനിയന് ചുരുക്കി പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ അവനു അത് വായിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുകയാ. അവനു മാത്രമല്ല ഈ കഥ എല്ലാവരുടെയും മുൻപിൽ ഒന്ന് അവതരിപ്പിക്കണം എന്നുണ്ട്. അത് കൊണ്ട് ചേട്ടാ plzzz??. ഈ അനിയന്റെ അഭ്യർത്ഥന ഒന്നു പരിഗണിക്കണം ??

    1. potta sugam alle

      1. ഇഷ്ടമായി ഒരുപാട് ഇഷ്ടമായി
        അടുത്ത കഥ എപ്പോഴാണ്

  8. “ആഫ്രോഡൈറ്റി ” signature of MK??
    ഈ കഥ വായിക്കാൻ വൈകിപ്പോയി…… hats of bro no words……….

  9. Superb story bro❤️❤️❤️??no words at all

  10. ങ്ങള് മുത്താണ് ബ്രോ

    1. മാലാഖയുടെ കാമുകൻ

      ശ്രീ ❤️

      1. Super love storiY Dr mk

  11. Uff … Ejjathi … ???
    MK … Orupaad ishtaayi enk ee kadhaa …. Pls do bring here ur other stories too … ❤❤❤

    1. മാലാഖയുടെ കാമുകൻ

      ഷാന.. ഒത്തിരി സന്തോഷം.. സ്നേഹം.. എല്ലാം ഇവിടെ ഇടുന്നുണ്ട് ❤️?

  12. M.N. കാർത്തികേയൻ

    ടാ മോനെ എല്ലാ കഥയും ഇങ്ങോട്ട് കൊണ്ട് വരണെ?

    1. മാലാഖയുടെ കാമുകൻ

      പിന്നെന്താ കൊണ്ടുവരാലോ

  13. MK machanee..kk yill ezutiya ella storykalum evideyum erakkumati cheyyeendathanu…

    1. മാലാഖയുടെ കാമുകൻ

      എല്ലാം കൊണ്ടുവരാൻ പ്ലാൻ ഉണ്ട്..

  14. Mk?? ഒന്നും പറയാൻ ഇല്ല. മനോഹരം.. ഞാൻ വായിക്കുന്ന mk യുടെ രണ്ടാമത്തെ കഥ ആണ് ഇത്.ആദ്യം വായിച്ചത് ദുർഗ്ഗ. രണ്ടും വായിക്കാൻ പറഞ്ഞത് ജീവൻ ആണ്. പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വായനക്കാരിൽ പോലും പ്രണയം ജനിപ്പിക്കുന്ന എഴുത്ത്.അവതരണം അതിലേറെ മനോഹരം. ഒത്തിരി ഇഷ്ടമായി.❤️? എല്ലാം കൊണ്ടും അതി മനോഹരം ആയൊരു പ്രണയ കഥ ❤️❤️❤️❤️

    1. മാലാഖയുടെ കാമുകൻ

      ആര്യ.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ.. ജീവന് സ്പെഷ്യൽ സ്നേഹം.. ?❤️
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  15. അമ്പിളി

    bro kadha kolllam iniyum praya kadhakal aruthana

    1. എന്റെ പൊന്ന് അമ്പിളി ഈ ചേട്ടൻ എന്ത് എഴുതിയാലും അത് പ്രണയം ആയി മാത്രമെ പുറത്തോട്ട് വരുകയുള്ളു അതാണ് നമ്മുടെ സ്വന്തം പ്രണയത്തിന്റെ മാലാഖ ആയ mk യുടെ പ്രേത്യകത ഇതൊന്നും ഒന്നും അല്ല വൈഗ എന്ന് പറഞ്ഞ ഒരു കഥ ഉണ്ട് അത് വായിക്കണം എന്റെ മോനെ നമ്മൾ ഒരു ഗേ ആണെങ്കിൽ പോലും പ്രേമിച്ചു പോകും അതാണ് ഐറ്റം

    2. മാലാഖയുടെ കാമുകൻ

      അമ്പിളി.. സന്തോഷം.. ഇനിയും വരാം.. ❤️

      1. മാലാഖയുടെ കാമുകൻ

        റിസ്‌വാൻ ബ്രോ.. ??❤️❤️

  16. ༻™തമ്പുരാൻ™༺

    സ്നേഹം മാത്രം…
    ???

    1. മാലാഖയുടെ കാമുകൻ

      ❤️❤️

  17. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. മാലാഖയുടെ കാമുകൻ

      ❤️❤️❤️

      1. Sorry bro oru msg ayakkan vere vazhi illabjittanu ingane ayakkunnath.. Devichaithanya storie kittuvan enth cheyyanam.. Kure nokki… Pls

        1. English rose evide add cheyyàmo

Comments are closed.