അന്ന് അനുരാധക്കു ഉറങ്ങാൻ സാധിച്ചില്ല. കാരണം ആദ്യമായി ഒരാൾ തന്നോട് പ്രണയാഭ്യർഥന നടത്തിയിരിക്കുന്നു. അതും നല്ല വീട്ടിലെ പയ്യൻ. അവൾക്ക് ആകെ കുളിരുകോരുന്ന പോലെ തോന്നി. അവനെപ്പറ്റി അവൾ ആലോചിച്ചു. ആദ്യം കണ്ടതും പിന്നെ സംസാരിച്ചതും മറ്റു കാര്യങ്ങളുമെല്ലാം. അവൾ നാണത്താൽ തന്റെ മിഴികൾ കൈകൊണ്ട് അടച്ചു പുഞ്ചിരിച്ചു. അപ്പോൾ അവളുടെ മനസ്സിലും നന്ദനോടുള്ള പ്രണയം തുടങ്ങുകയായിരുന്നു.
******
പിന്നീട് അവർ പല സ്ഥലത്ത് വെച്ച് കണ്ടുമുട്ടി. അപ്പോഴെല്ലാം അവർ അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് പുഞ്ചിരി യിലേക്ക് വഴി മാറി. അത് അവന് ഒരു സമാധാനമാണ് ഉണ്ടാക്കിയത്. കാരണം അവിടെ ഒരു പ്രണയത്തിന് സ്കോപ്പ് ഉണ്ടെന്ന് അവൻ മനസ്സിലാക്കി. പതുക്കെ പതുക്കെ അവർ പ്രണയിച്ചു തുടങ്ങി. പക്ഷേ ഇതെല്ലാം നന്ദന്റെ അമ്മാവൻ എങ്ങനെയോ അറിയുന്നുണ്ടായിരുന്നു. അത് അവന്റെ അമ്മാവൻ അച്ഛനെയും അമ്മയെയും വിളിച്ചറിയിച്ചു കൊണ്ടിരുന്നു. ഈ പ്രണയം വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. അവർക്ക് ആകെ ദേഷ്യമായി. അവളെ അവനിൽ നിന്ന് അകറ്റാൻ എന്തുമാർഗ്ഗവും സ്വീകരിക്കാൻ അവർ അമ്മാവനോട് പറഞ്ഞു.
നന്ദന്റെ അമ്മാവൻ രാവുണ്ണി ആശാന്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു. അനുരാധയുടെ ചേട്ടൻമാർ അവളെ പൊതിരെ തല്ലി. അവളെ മുറിയിൽ പൂട്ടിയിട്ടു. നന്ദുവിനു അനുരാധയെ കാണാൻ സാധിച്ചില്ല. അവൻ രണ്ടും കൽപ്പിച്ച് അവളുടെ വീട്ടിലോട്ടു പോയി. അവിടെ ചെന്നപ്പോൾ അവളുടെ ചേട്ടന്മാർ അവനെ ഭയപ്പെടുത്തി വിട്ടു. അവൻ പിന്നെ ഒന്നിനും നിന്നില്ല. തിരിച്ചുപോന്നു.
ഈ സമയം മുറിയിലിരുന്ന് രാധാ ഈ ബഹളങ്ങൾ ഒക്കെ കേൾക്കുന്നുണ്ടായിരുന്നു. അവളുടെ മൂത്ത ചേച്ചിയുടെ ഭർത്താവ് അവളെ അയാളുടെ വീടിനടുത്തുള്ള തുണിമില്ലിൽ ജോലിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞു. അവളും അവളുടെ ചേച്ചിമാരും അച്ഛനും ഇത് സമ്മതിച്ചില്ല. അയാൾ അവരെ ഭീഷണിപ്പെടുത്തി. അവിടെ പോയാൽ ജോലിചെയ്യുന്ന ശമ്പളം അവൾ അയച്ചു തന്നോളും എന്നും അവിടെ അടുത്ത് ഹോസ്റ്റൽ ഉണ്ടെന്നും പറഞ്ഞു അവളെ അവിടേക്ക് നിർബന്ധിച്ചു കൂട്ടി കൊണ്ടുപോയി.
അനുരാധ പോയത് അറിഞ്ഞു നന്ദൻ ആകെ വിഷമത്തിലായി. അവൻ അന്വേഷിച്ചിട്ടും ആരും ഒന്നും അവനോട് അവൾ എങ്ങോട്ടാണ് പോയത് എന്തിനാണ് പോയത് എന്നൊന്നും പറഞ്ഞില്ല. അവനു ഒന്നിലും ഒരു ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. അവന്റെ മാറ്റങ്ങളെല്ലാം അമ്മാവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം അച്ഛനോടും അമ്മയോടും അമ്മാവൻ അറിയിക്കുന്നുണ്ടായിരുന്നു. പിന്നെ അവർ അവനുവേണ്ടി നല്ല കല്യാണാലോചന അന്വേഷിച്ചു തുടങ്ങി. പക്ഷേ അവൻ ഒന്നിനും സമ്മതിച്ചില്ല. അത് അവന്റെ അച്ഛനും അമ്മയ്ക്കും ആകെ വിഷമം ആക്കി. അവർക്ക് മകന്റെ അടുത്തേക്ക് വരണം എന്നു തോന്നി. അവർ മകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. നിന്റെ ബർത്ത് ഡേ അന്ന് നിനക്ക് ഏറ്റവും വിലപ്പെട്ട ഒരു സമ്മാനം തരുന്നതാണ്. എന്നെല്ലാം പറഞ്ഞു അവനെ സമാധാനിപ്പിച്ചു. പക്ഷേ അവനു കരച്ചിൽ മാത്രമായിരുന്നു അതിന്റെ മറുപടി.
നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍?