നന്ദൻ : നിങ്ങൾ ആരാണ്? എന്തിനാണ് എന്നെ തടയുന്നത്?.
അവർ സംസാരിച്ചുതുടങ്ങി. കൊച്ചനെ… നിനക്ക് ഞങ്ങളെ മനസ്സിലായില്ലേ. എന്നെ സൂക്ഷിച്ചു നോക്കൂ. ഞാൻ രാവുണ്ണി ആശാന്റെ വീട്ടിൽ ഉണ്ടായിരുന്ന ആളാണ്. എന്താണ് നിനക്കു ഞങ്ങളുടെ രാധയുടെ അടുത്തു പരിപാടി. ഞങ്ങൾ കണ്ടു നീ അവളോട് സംസാരിക്കുന്നത്. ഞങ്ങൾ അവളുടെ ചേട്ടന്മാർ ആണ്.
നന്ദൻ : അത് ആ കുട്ടി പാടിയ പാട്ട് നന്നായിരുന്നു എന്നു പറഞ്ഞതാണ്.
അവർ: ഓ അവളുടെ പാട്ടിനു നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. ദേ… അവൾ ഞങ്ങളുടെ പുന്നാര പെങ്ങളാണ്. നീ വേറെ വല്ല ഉദ്ദേശത്തോടെ ആണെങ്കിൽ? നിന്നെ ഞങ്ങൾ വെച്ചേക്കില്ല ഓർത്തോ.
ഇതും പറഞ്ഞ് അവർ പോയി. എന്നാൽ ഇതെല്ലാം കണ്ടു രാധ ദൂരെ മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. നന്ദൻ കുറച്ചു പകച്ചു പോയിരുന്നു. എങ്കിലും ധൈര്യപൂർവ്വം അനുരാധയെ കാണാൻ പോയി. അനുരാധ വീട്ടിലേക്ക് പോകുവാൻ ഒരുങ്ങുകയായിരുന്നു. അവളാകെ പേടിച്ച പേടമാൻ പോലെയായിരുന്നു. നന്ദനെ കണ്ടതും അവൾ ഓടി വന്നു.
രാധ : അവർ എന്താണ് പറഞ്ഞത്. എനിക്ക് ഒരു സഹായം ചെയ്യുമോ പറ്റുമെങ്കിൽ. എന്റെ കൂടെ വീട് വരെ ഒന്നു വരുമോ. ഒരു കൂട്ടിന്.
അതു കേൾക്കേണ്ട താമസം. നന്ദനു വളരെയധികം സന്തോഷമായി.
നന്ദൻ : അതിനെന്താ ഞാൻ കൊണ്ടു വിടാമല്ലോ. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.
നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍?