Oh My Kadavule – part 12 [Ann_azaad] 226

അവര് പറയുന്നത് കേട്ടപ്പോ മൃണാൾ കൈയ്യും കെട്ടി അവരെ ഒന്ന് നോക്കി .

“എത്ര ധൈര്യം വേണം നിങ്ങടെ കണക്ക് പ്രകാരം ……?”

“ദേ …..ഇനീം എന്റെ മോൾടെ പിന്നാലെ നടന്നാ നീ വിവരം അറിയും മൃണാളെ ……”

“ഹലോ ….നിങ്ങടെ വിരട്ടലൊക്കെ കേട്ട് പേടിക്കുന്ന ഒരു മൃണാൾ ഉണ്ടായിരുന്നു .
പണ്ട് ……..
നിങ്ങളെ ഓർത്ത് ആ പെണ്ണിനെ കൊറേ കരയിച്ചു ഞാൻ …….
ഇനി അതൊന്നും നടക്കൂലട്ടാ ………
ആ വിരട്ടലും കണ്ണീർ പാരമ്പരേം ഒക്കെ
പെട്ടീലാക്കി അങ്ങ് അടച്ചു വെച്ചേക്ക് .
എന്റെ പെണ്ണിന്റെ അച്ഛനോട് അവളെ എനിക്ക് തരാനുള്ള  അനുവാദം വാങ്ങിച്ചിട്ടാ
മൃണാൾ ഇങ്ങോട്ട് വന്നേ ……
അവളേ …..എനിക്ക് തന്നോളാന്ന് പറയേണ്ടവരൊക്കെ പറഞ്ഞു മേഡം ………
ഇനി ആരുടേം ഒരു കാര്യോം എനിക്കറിയണ്ട ആവശ്യം ഇല്ലാ  ……
സോ …..ഇനി എന്റെ അമ്മായി അമ്മ ….എന്റെ മെക്കിട്ട് കേറാൻ നിക്കാതെ ഒന്ന് പോയേ ……..”

“എടാ തന്തേം തള്ളേം ഇല്ലാത്ത ചെക്കനല്ലേന്ന് കരുതി വീട്ടീകേറ്റിയപ്പോ നീ ആളാവുന്നോ …………
എന്റെ മോളെ ഞാൻ നേരത്തേ …ആ ആയുഷിന് വേണ്ടി ഉറപ്പിച്ചു വെച്ചതാ ….
അതിലിനി ഒരു മാറ്റോം വരാൻ പോണില്ല …….
നീയേ നിന്റെ ആ സ്വപ്നം അങ്ങ് മറന്നേര് …..”

“എന്ന് നിങ്ങള് തീരുമാനിച്ചോ …..?”

“ആ …  തീരുമാനിച്ചത് മാത്രല്ല ….
ഇതേ നടക്കൂ ……”

“നടക്കൂലല്ലോ ………കാരണം ആർദ്രക്ക് ഈ ജന്മം ഈ ലോകത്ത് ഞാനാ ഭർത്തൂന്ന് ഞാൻ പറഞ്ഞല്ലോ ………..
പിന്നെ … ആയുഷിന് എന്റെ അർദ്രേനെ  അങ്ങനൊന്നും കാണാൻ കഴിയൂല അമ്മായിഅമ്മേ … …..
അവന്റെ പെണ്ണ് അവന്റെ കൂടെ തന്നുണ്ട് ….
അവന്റെം എന്റെ പെണ്ണിന്റേം കല്യാണം നിങ്ങളെത്ര ശ്രമിച്ചാലും നടക്കൂല ….. ”

“നീയാ അങ്കിതാന്ന് പറഞ്ഞ പെണ്ണിനെയാണോ ആയുഷിന്റെ പെണ്ണെന്ന് ഉദ്ദേശിച്ചേ ……
എന്നാ നീ കേട്ടോ ….അവന് അവളോടൊന്നും ഒരു കോപ്പും ഇല്ല…….അവന് എന്റെ മോളെയാ ഇഷ്ടം ….
ഇവള് വെറും ഡമ്മി ….
ഇല്ലേൽ ആരോടെങ്കിലും എന്തെങ്കിലും പറയാൻ ഒരു മടീം ഇല്ലാത്ത അവനെന്താ അവന്റെ പെണ്ണാണവളെന്ന് ആരോടും പറയാണ്ടിരുന്നേ  …..”

“അതൊക്കെ നിങ്ങടെ വെറും തോന്നലാ ……
അവരെ കണ്ടാ തന്നെ ഏകദേശം എല്ലാർക്കും മനസ്സിലാവും അവരുടെ റിലേഷൻ എന്താന്ന് .
I mean വിവരം ഉള്ളോർക്ക് ..
വിവരം ഇല്ലേൽ പോയില്ലേ അമ്മായീ …..”

“എനിക്കല്ലെടാ വിവരം ഇല്ലാത്തേ ….
അഴിഞ്ഞാടി നടക്കുന്ന ആ പെണ്ണിനാ …”

“ദേ …..നാക്കുണ്ടെന്നും കരുതി  വേണ്ടാത്ത വർത്താനം വല്ലോം പറഞ്ഞു നടക്കാന്നാണോ നിങ്ങക്ക്  …..”

“എന്ത് വേണ്ടാത്ത വർത്താനാടാ ….ഈ ഞാൻ പറഞ്ഞേ …..? ഏ ..?
എന്താന്ന് ……?”

“ഇപ്പൊ പറഞ്ഞ ആ ഡയലോഗ് ആ ആയുഷിന്റെ അടുത്തോ അങ്കൂന്റെ അടുത്തോ  പോയി പറഞ്ഞ് നോക്ക് അപ്പൊ അറിയാ…നിങ്ങള് പറഞ്ഞതിലെന്താ തോന്ന്യാസം ഉള്ളേന്ന് ….”

“എന്താ ….അവനോട് പറഞ്ഞാ …എന്താന്ന് ….?”

“എന്റെ നേരെ കൊരക്കുമ്പോലെ അവരുടെ അടുത്ത് പോയി കൊരച്ചാൽ പിന്നേ നിങ്ങടെ വായിലുള്ള പല്ലിന്റെ എണ്ണം കൊറയൂം എല്ലിന്റെ എണ്ണം കൂടൂം ചെയ്യും .”

“എന്താടാ ഞാൻ പറഞ്ഞതില് ഒരു തെറ്റ് ……
വീട്ടീന്ന് കയറൂരി വിട്ടിട്ട് അഴിഞ്ഞാടി നടക്കുന്ന അവളേ…പോലെ ഉള്ള തേവിടിശ്ശികളെ പറഞ്ഞാ നിനക്കെന്താ ഇത്ര പൊള്ളാൻ …..?
എന്തേ ……നിനക്ക് വല്ലോം ഓഫർ ചെയ്തീണ്ടോ …… അല്ലേലും തൊലി വെളുത്ത പെണ്ണുങ്ങളെ കണ്ടാൽ നിനക്ക് ഇളക്കം കൊറച്ചധികം ആണല്ലോ ല്ലേ പണ്ട് മുതലേ ….. ”

രേണുക പറഞ്ഞതൊക്കെ കേട്ട് തൊട്ട് പിന്നിലുള്ള ഡോറിന്റെ സൈഡിൽ നിന്ന അങ്കു  കരഞ്ഞു പോയി .
………………………………

“അങ്കൂ ………..അങ്കുവേ ……എവിടാഡീ …….നീ ”

അടുക്കളയിൽ അങ്കൂനേം തപ്പി ഇറങ്ങിയേക്കുവാ ആയുഷൂട്ടൻ .

അടുക്കളേൽ ആണേൽ ആകെ ഉള്ളത് വീട്ടിൽ പണിക്ക് നിക്കുന്ന ചേച്ചി മാത്രം .

“ചേച്ചിയേ ……അങ്കൂനെ കണ്ടായിരുന്നോ ….?”

“ആ …  മോനോ …..ഏതാ അങ്കു ….”

“ഇവിടെ ഒരു പുതിയ പെങ്കൊച്ചിനെ കണ്ടില്ലാർന്നോ …..അവളേ കണ്ടാർന്നോന്ന് …?”

“ഓ …..മോൻ കെട്ടാൻ പോവുന്ന ആ കൊച്ചല്ലേ ……”

“ശ്ശേ ….ഈ  …..ഗീതാമ്മ ഒക്കെ മനസ്സിലാക്കി കളഞ്ഞല്ലേ ….അത്രക്കും മാച്ച് ആണോ ചേച്ചീ ഞങ്ങള് ……..ഇത്ര പെട്ടന്ന് മനസ്സിലാക്കാൻ …..”

“മാച്ചൊക്കെ ഉണ്ട് ….അത്‌ കണ്ടല്ല  എനിക്ക് മനസ്സിലായേ …….
മോൻ ഏത് നേരോം ആ കുട്ടീടെ ഒപ്പം അല്ലേ …….
അങ്ങനെ മനസ്സിലായതാ …..മോള് അങ്ങ് ഹോളിലേക്ക് പോവുന്നേ കണ്ടായിരുന്നു .”

“ഓ ….ചേച്ചീ ….യൂ റ്റൂ ഭ്രൂട്ടസീ ……
അല്ലേച്ചീ …… ബാക്കി അടുക്കളറാണിമാരൊക്കെ എന്തിയേ …..??
ഇന്നിവിടെ ഫുഡ് ഒന്നുല്ലേ ……….?”

“അപ്പൊ ….മോനോട് ആരും ഒന്നും പറഞ്ഞില്ലായോ ………..?”

ചേച്ചി താടിക്ക് കൈ വച്ചോണ്ട് പറഞ്ഞു ..

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.