നിഴലായ്‌ 2 [Menz] 101

Views : 2724


നിഴലായ്‌

Author : Menz

[ Previous Part ]

 

നിഴലായി

 

രുദ്ര ബാൽക്കണിയിലെ  ഇൻഡോർ ചെടികൾ നനാകുകയായിരുന്നു… കുറച്ചു ദിവസം ഇല്ലാത്തയപ്പോഴേക്കും വാടിതുടങ്ങി എല്ലാവരും ഇല്ലേ?  ഇങ്ങനെ പോയാൽ ഞാനിവിടുന്നു പോകുന്നിടതെക്ക് നിങ്ങളെയും കൊണ്ടുപോകേണ്ടി വരുമല്ലോ….ചെടികളോട് സംസാരിച്ചും തൊട്ടും തലോടിയും അവൾ അവിടെ നിന്നു… ….. മുറ്റത്തെ  മാവിൽ  തലകീഴായി  കിടന്നു അവൾക്കുനേരെ നീളുന്ന ആ കണ്ണുകൾ അവൾ കണ്ടില്ല…കുറച്ചുകൂടി അവൾകടുത്തേക് പറന്നടുക്കാൻ അതിന്റെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു……

                      അമ്മേ ….അടുക്കളയിലേക് ചെന്നു രുദ്ര ….എന്തേ മുകളിലെ പണി ഒക്കെ കഴിഞ്ഞോ നിന്റെ എങ്കിൽ ഇതൊക്കെ ഒന്നു ഒതുക്കിവെക്കാൻ സഹായിക് എന്നെ….  തറവാട്ടിൽ നിന്നു കൊണ്ടുവന്ന പലഹാരങ്ങളും അച്ചാറും ഒക്കെ  നിരത്തി വെച്ചിരിക്കുന്നത് കണ്ട് 

 

രുദ്ര ഒരു ചിരിയോടെ പറഞ്ഞു അപ്പു കണ്ട തീർന്നു കേട്ടോ പിന്നെ ഇതൊന്നും കണി കാണാൻ പോലും കിട്ടില്ല …അല്ലെ അമ്മേ 

ഒന്നു പോയേ രുദ്ര ചുമ്മാതല്ല നിനക്കു അവന്റെടുത്തുന്നു നല്ലത് കിട്ടുന്നെ….ചുമ്മാ അവനെ കളിയാക്കിക്കോ നീ.  ഒ ലോകത്തെങ്ങും ഇല്ലാത്ത ഒരു അമ്മേം മോനും.     കുറച്ച് കുശുമ്പോടെ രുദ്ര പറഞ്ഞു….ഹാ മോനു കൊടുക്കുന്നത്  ഒക്കെ കൊള്ളാം എനിക് കോളേജിൽ കൊണ്ടുപോകാൻ ഉള്ളത് ഇങ്ങു തന്നെക്കണം കേട്ടോ ഇല്ലേ ആ പടി  കയറ്റില്ല  അമ്മേടെ അരുമ ശിഷ്യ ……(.കീർത്തി യെ ആണ് പറഞ്ഞത് കേട്ടോ  മുൻപ് നമ്മുടെ ശ്രീദേവി ടീച്ചർ പഠിപ്പിചിട്ടുണ്ടെ അതാ)

അതൊക്കെ മാറ്റി വെച്ചിട്ടുണ്ട് ..പെണ്ണേ…..നീ പോയി പഠിക്കാൻ നോക്ക് ..ഇവിടെ പണി കഴിഞ്ഞു….ശെരി അങ്ങനെ ആവട്ടെ….

 

കൃഷ്ണേട്ട …നിങ്ങൾ ഇത് എന്തു നോക്കി നില്കുവാ…..അല്ല ദേവി ഞാൻ ‘അമ്മ പറഞ്ഞത് ഓർക്കുവായിരുന്നു    .പിള്ളേരുടെ പഠിത്തം തീരാൻനിക്കണ്ട …നമുക്കു നാട്ടിലേക്കു മടങ്ങാൻ നേരം ആയി എന്നൊരു തോന്നൽ…

എന്തേ നിങ്ങൾ പേടിച്ചുപോയോ …കൃഷ്ണേട്ട…ചിരിയോടെ ദേവിയുടെ ചോദ്യം കേട്ട് കൃഷ്ണൻ ചോദിച്ചു….കളിയാക്കുകയാണോ ദേവി.   ഞാൻ അമൻ മോനെ വിളിച്ചിരുന്നു കിട്ടിയില്ല  …..അമ്മാവൻ ആണ് ഫോൺ എടുത്തേയ് കുറെ ചീത്തപറഞ്ഞു…നിനക്കു അറിയാലോ കാര്യങ്ങൾ……നമ്മൾ മനപൂർവം മറന്നു എന്നു നടിക്കുന്ന പലതും …നമ്മളെ തേടിവരാൻ നേരം ആയി….ഇല്ലെങ്കിൽ സ്വന്തമെന്നു കരുതുന്ന പലതും നമുക്കു നഷ്ടമാകും…..ദേവി ..അതു താങ്ങാൻ നിനക്കോ എനിക്കോ പറ്റിയെന്നു വരില്ല…..കൃഷ്ണേട്ട ….ഒരേങ്ങലോടെ    ശ്രീദേവി അയാളുടെ നെഞ്ചിൽ വീണു കരഞ്ഞു….ദേവി കരയരുത്..നീ തളർന്നാൽ വീണു പോകും ഞാൻ….

കൃഷ്ണേട്ട ….നാട്ടിലേക്കു പോകാൻ എന്തവേണ്ടത് എന്നുവെച്ചാൽ ഏർപ്പടക്കികൊളു എത്രയും പെട്ടന്ന് അമന് ഞാൻ  മെയിൽ ചെയാം …അവനും  വേണം നമ്മുടെ കൂടെ…..അവനും എന്റെ രക്തം തന്നെ അല്ലെ…..കരഞ്ഞു നെഞ്ചിൽ വീണവൾ  ഉറച്ച കാൽ വെപ്പോടുകൂടി തിരിഞ്ഞു പോകുന്നത് കൃഷ്ണൻ നോക്കിനിന്നു.   

     അപ്പു അതേനിക് തായോ പ്ലീസ് ….കീർത്തി നിന്നു കെഞ്ചുന്നത് കണ്ടുകൊണ്ടാണ്  രുദ്ര ഇറങ്ങി വന്നത്  ….നീ ഇതെപ്പോ വന്നു പെണ്ണേ…

വന്നിട്ട് കുറെ കൊല്ലം ആയി എന്തേ ഞാൻ തിരിച്ചു പോണോ ….കീർത്തി  കലിപ്പിൽ ആണ്…

Recent Stories

The Author

Menz

6 Comments

  1. ❤️❤️❤️

  2. നന്നായിട്ടുണ്ട്…. പക്ഷെ ഇപ്പോളും കഥയിലെ പലകാര്യങ്ങൾക്കും വ്യക്തതവന്നിട്ടില്ല… എന്താണ് രുദ്രയെ ചുറ്റിപറ്റി നടക്കുന്നതെന്ന് ഇപ്പോളും പിടികിട്ടിയിട്ടില്ല… ♥♥♥♥♥♥

    1. കഥ തുടങ്ങിയല്ലേ ഉള്ളൂ ..അധികം താമസിക്കാതെ രുദ്ര ആരാണെന്നും മറ്റും പറയും അതുവരെ…കാത്തിരിക്കുംമല്ലോ …! Tku for your valuable commnt💐💐💐💐💐

  3. ❤❤❤
    ഇത്തിരിയും കൂടി വിപുലീകരിച്ചു എഴുതിയാൽ നന്നായിരിക്കും.

    നല്ല തീം ആണു

    1. Tku SaN .. ഇതുപോലുള്ള നിർദ്ദേശങ്ങൾ ആണ് എന്നെ പോലുള്ള തുടക്കകാർക് വീണ്ടും എഴുതുവാൻ പ്രചോദനം നൽകുന്നത്.🙏🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com