ഒടിയൻ [അപ്പു] 244

നെൽവയലുകളാലും കരിമ്പനാകളാലും മലകളാലും ചുറ്റപ്പെട്ട പ്രകൃതി സുന്ദര ജില്ലയാണ് പാലക്കാട്. അവിടെ ജനിച്ച് വളർന്ന നാട്ടിൻപുറത്തുകാർ ഒരുതവണ എങ്കിലും ഒടിയൻ കഥ കേട്ടിരിക്കും. അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും കാലും നീട്ടിയിരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൾ ചലിപ്പിച്ച് കഥപറയുന്ന മുത്തശ്ശിമാരുടെ അടുത്ത് കുട്ടികൾ വട്ടംകൂടും. പേടിയെങ്കിലും കഥകേൾക്കാനുള്ള ആവേശം എല്ലാവരിലും ഉണ്ടല്ലോ.അങ്ങനെയൊരു കഥ നിങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു

NB: അമിത പ്രതീക്ഷയില്ലാതെ വായിക്കുക കേട്ടറിവുകൾ മാത്രം കൊണ്ടൊരു കഥയാണ്

ഒടിയൻ

Odiyan | Author : Appu

പേരുകേട്ട പ്രമാണിയായ കേശവൻനായരുടെ തറവാടായ കേളകത്ത് മനയെന്ന എട്ടുകെട്ടിന് മുന്നിൽ പണിക്കാരായ പറയനും പുലയനും കൂലി കൊടുക്കുന്ന സമയം.
സന്ധ്യ കഴിഞ്ഞാൽ തറവാട്ടിലെ കാര്യസ്ഥൻ കുഞ്ചൻ ഓരോരുത്തരെയായി വിളിച്ച് അന്നത്തെ കൂലി ഏൽപ്പിക്കും. കൈ പിണച്ച് മാറിൽ വെച്ച് 10 അടി മാറി തലകുനിച്ച് നിൽക്കണം അതാണ് നിയമം. ഇന്നയാൾക്ക് ഇത്ര എന്ന് കണക്കൊന്നും ഇല്ല തോന്നുന്നത് കൊടുക്കും അത് വാങ്ങി പോണം. ആണുങ്ങൾക്ക് ആളൊന്നിന് 4 അണയും പെണ്ണുങ്ങൾക്ക് 2 ഇടങ്ങഴി അരിയും കൊടുക്കും.അതും ഒരു കണക്ക് മാത്രം. സ്ത്രീകൾ മാറിലെ തുണിയഴിച്ച് അതിൽ വേണം അരി വാങ്ങാൻ.തുണിയഴിക്കുമ്പോൾ തൂങ്ങിയാടുന്ന കീഴ്ജാതി സ്ത്രീകളുടെ മുലകൾ കാണാൻ മാത്രം കേശവൻ നായർ തന്റെ പരിവാരങ്ങളുമായി അവിടെ എത്തുന്നതും പതിവായിരുന്നു. സ്ത്രീകൾ അയാളുടെ ദൗർബല്യമായിരുന്നു അത് മുതലെടുത്തവരും അതിന്റെ ഭവിഷത്ത് അനുഭവിച്ചവരും അനവധിയായിരുന്നു.

പാലക്കാട്‌ അന്ന് പാർട്ടി കൊടി ഉയരുന്നതേ ഉള്ളു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ആളാവാൻ പോയാൽ പാർട്ടിയും ആപ്പീസും പോയിട്ട് കൊടിപോലും കാണില്ലെന്ന് അറിയാമായിരുന്ന നേതാക്കളും ഇതൊന്നും കണ്ടില്ലെന്ന് വെച്ചു. പക്ഷെ അന്ന് കേശവൻ നായരുടെ മുറ്റത്ത് ഒരു സ്വരമുയർന്നു. സഖാവ് കണ്ണൻ. മുറ്റത്ത് കാലുകുത്താൻ മടിച്ച പാർട്ടി അനുഭാവികളെ പുറത്ത് നിർത്തി കയ്യിൽ ചെങ്കൊടിയെന്തി മിന്നൽപ്പിണർ പോലെ അയാൾ പടിപ്പുര കടന്നെത്തി.

നാടുവാഴി പോലും വണങ്ങുന്ന കേശവൻ നായരെ നോക്കുത്തിയാക്കി നിർത്തി അയാൾ ആ മണ്ണിൽ ചെങ്കൊടി കുത്തി. ചാര നിറത്തിലുള്ള ഷർട്ടും വെള്ളമുണ്ടും ധരിച്ച കണ്ണൻ ഒരു കാളയെപ്പോലെ ആരോഗ്യദൃഡഗാത്രനായിരുന്നു. അമ്പരന്ന് നിന്ന തൊഴിലാളികൾക്ക് മുന്നിൽ അയാൾ അവരുടെ അവകാശങ്ങളെ പറ്റി വാചാലനായി. ഓരോ വാക്കും കേശവൻ നായരുടെ നെഞ്ചത്ത് തറക്കും പോലെ അളന്നു കുറിച്ച് കണ്ണൻ പറഞ്ഞ് തുടങ്ങി. തന്റെ മണ്ണിൽ കൊടി കുത്തിയതും തനിക്ക് എതിരായി സംസാരിക്കുന്നതും കണ്ട കേശവൻ നായർ ദേഷ്യം കൊണ്ട് വിറച്ചു.

നോക്കി നിൽക്കാതെ കൊല്ലടാ ആ നായയെ.!!

81 Comments

  1. Pwoli കഥ തന്നെ ഒരു സംശയവും ella. Athrak ഗംഭീരം aayit ond. ഒരു അപേക്ഷ മാത്രമേ ഉള്ളു. അടുത്ത part കുറേ thamasippikathe edan പറ്റും എങ്കിൽ കഥയുടെ flow pokathae vayikan kaghiym
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ് bro..കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഒട്ടും വൈകാതെ അടുത്ത part വരും

      1. ??

  2. Thudakkam gambeeram ❤❤❤

    1. Thanks bro

  3. പട്ടാമ്പിക്കാരൻ

    അടിപൊളി ആയിട്ടുണ്ട് ബ്രോ….
    അടുത്ത ഭാഗത്തിന് വൈറ്റിംഗ്…..

    1. Thanks bro

      1. തുടക്കം നന്നായി . നായർ തറവാടുകൾക്ക് ഇല്ലം എന്നും കല്യങ്ങൾക്ക് വേളി എന്ന് പറയില്ല . അത് തിരുത്തിയാൽ നന്നായി

        1. Sorry bro.. പിന്നെന്താ പറയാ അടുത്ത ഭാഗത്തിലും അത് വരുന്നുണ്ട്

          1. Veed , kalyanam ennokke thanne ?

    1. ❤❤❤❤

  4. കിടിലൻ തീം
    അടിപൊളി അവതരണം
    അടുത്ത പാർട്ട് വേഗം തന്നെ എഴുതി തീർക്കാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    1. Thank you രാവണാ… അടുത്ത part ഉടനെ ഇടാൻ ഞാനും ശ്രമിക്കുന്നതാണ് ❤❤❤

  5. Nice bro ❤️
    Waiting for next part

    1. Thank you bro.. Will see you soon

  6. കുറച്ചു വൈകിയാലും ഉറപ്പായും വായിക്കും.. ഇതുപോലെ ഉള്ള തീമുകൾ ഒത്തിരി ഇഷ്ടമാണ്..

    1. വായിക്കണം എന്നിട്ട് അഭിപ്രായവും പറയണം… ഞാൻ നിങ്ങളുടെ എഴുത്തിന്റെ കട്ട fan ആണ് നിയോഗത്തിനായി കാത്തിരിക്കുന്ന ഒരുപാട് ആളുകളിൽ ഞാനും ഉണ്ട്.. മച്ചാന്റെ കമെന്റിനായി wait ചെയ്യുന്നു

  7. രാഹുൽ പിവി

    അഡ്വാൻസ് ആയി ❤️ ഇതങ്ങ് എടുത്തോ.വിശദമായി അടുത്ത ആഴ്ച പറയാം

    1. ❤❤❤❤

  8. സൂപ്പർ, ഫാൻറസി വിഷയങ്ങൾ എല്ലാ കാലത്തും ഇഷ്ടവിഷയങ്ങൾ ആണ്. എഴുത്ത് തുടരുക, നന്നായി തന്നെ എഴുതിയിട്ടും ഉണ്ട്, അടുത്തഭാഗത്തിനായി…

    1. Thanks ജ്വാല… ❤❤❤

  9. ഒടിയൻ കഥകൾ പലവട്ടം വായിച്ചിട്ടും കെട്ടിട്ടുമുണ്ട്…

    എവിടെ കണ്ടാലും വായിക്കാതെ പോകാറില്ല…

    അതിലെ നിഗൂഢതകൾ എനിക്കിഷ്ട്ടമാണ്…

    തുടരുക ബ്രോ…

    ഫുൾ സപ്പോർട്ട് ???

    1. Thank you Noufu Bro… സപ്പോർട്ട്ന് ഒരുപാട് നന്ദി ❤❤❤

  10. ബ്രോ.,.

    കഥ ഞാൻ വായിച്ചു.,.,.,
    വളരെ മനോഹരമായി തന്നെ എഴുതി.,.,,
    താങ്കളുടെ എഴുത്തിനോ എഴുതാൻ ഉപയോഗിച്ച ശൈലിക്കോ യാതൊരുവിധ കുഴപ്പവും ഇല്ല.

    1. എനിക്ക് വളരെ ഇഷ്ടമായി…
      ആകെ ഒരു കാര്യം ഒന്ന് ശ്രദ്ധിക്കണം.,.,..
      എന്താണെന്ന് വച്ചാൽ.,.,.,
      വലിയ പാരഗ്രാഫ് ആയി എഴുതുന്നതിനു പകരം.,.,
      പാരഗ്രാഫിന്റെ വലുപ്പം ഒന്ന് കുറച്ചാൽ നന്നായിരിക്കും.,.,.,പിന്നെ ഡയലോഗ് എഴുതുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു ഇൻവേർട്ടർ കോമ ഇട്ടാൽ നന്നാകും എന്ന് തോന്നുന്നു.,.,.,

      Once again…
      It’s a nice story…
      Keep writing..
      ??

      1. അടുത്ത വട്ടം അങ്ങനെ ചെയ്യാം bro… അഭിപ്രായത്തോടൊപ്പം നല്ലൊരു നിർദേവും തന്നതിന് ഒരുപാട് നന്ദി.. സ്നേഹത്തോടെ ❤❤❤

  11. Aahaa…pwoli ???
    Adipoli aayitund ..
    Thudakkam tenne orupaad trill adipichu …waiting for the next part ..

    1. Thank you Shana… അടുത്തത് ഉടൻ ഉണ്ടാവും… കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവണം

  12. Oru movie kanunna feel… Pazhaya keralathine varach kaanikunnath pole.. Congrats bro.. Eniyum preethichikunnu

    1. Thank you bro.. ഒടിയൻ വൈകാതെ വീണ്ടും വരും.. ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  13. Just onn oodich vayichathaanu.. Last full vaayich theerthu.. Pwolichu.. Next part nu vendi waiting aane..

    1. Thanks harsha…ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… തുടർന്നും വായിക്കണം സപ്പോർട്ട് വേണം

  14. Appu bro sadhanam thakarthu. Sagavu kannan suspense aakkiyalloo.. ❤ bhargavan nayakan ano villain ano..!? Full suspense analloo?

    1. He is the villain and he is the hero

      വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് സന്തോഷം ബ്രോ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിലും കൂടുതൽ സന്തോഷം

  15. Bro pwoliyee… Ellam കഥാപാത്രവും മനസിൽ തങ്ങി നിന്നു.ലക്ഷ്മിയുടെ ചങ്കൂറ്റം ഇഷ്ടപ്പെട്ടു..ഇനി ഒടിയൻ ഒടി വേക്കുമോ.. ഇല്ലയോ എന്ന് അറിയാനായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്. സ്നേഹത്തോടെ❤️

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. വെറുമൊരു ഒടിയൻ അല്ല ഭാർഗവൻ ഇനി കൂടുതൽ അറിയാനുണ്ട് അയാളെ പറ്റി.. സപ്പോർട്ട്ന് ഒരുപാട് നന്ദി ❤❤

  16. Njan urappayum vayikkaam..ketto
    Dec 3 kazhinjitt..
    Odiyan enik ishtamulla.subject aanu..

    1. ഹർഷേട്ടാ… അപരാജിതന് വേണ്ടി കട്ട waiting ആണ്.. സാധാരണ പറയുന്ന ദിവസത്തിലും മുൻപ് ഇടുന്ന ആ മനസിലാണ് വിശ്വാസം അതുകൊണ്ട് ഇടക്കിടക്ക് കേറി നോക്കും.. കമന്റ്സും നോക്കും updation അറിയാൻ.. വായിച്ചിട്ട് എന്തായാലും അഭിപ്രായം പറയണേ

  17. Bro like adichittund.. vaaichittilla.. vaaichu alpam vaiki ayalum abhiprayam ariyikkum… i like this theme❤️

    1. Thank you bro… വായിച്ചിട്ട് ഡീറ്റൈൽ ആയിട്ട് അഭിപ്രായം പറയൂ.. I’m waiting

  18. Bro story pwolichu.visualize cheyan pattunna pole aanu avatharanam. Next part nu katta waiting. Epo post cheyum bro?

    1. പറ്റുന്നത്ര വേഗത്തിൽ… ഒരുപാട് കഥകൾ കാത്തിരിക്കുന്ന ആളായത് കൊണ്ട് എനിക്കറിയാം വേഗം കിട്ടുമ്പോഴുള്ള സന്തോഷം,.. കൂടിപ്പോയാൽ 5 ദിവസം ഒടിയൻ വീണ്ടും വരും

  19. Kadha kollam.. Nannayitund. Enike ishtapettu. Next part wait cheyunnu. ???

    1. Thank you❤❤

    2. Bro story pwolichu.visualize cheyan pattunna pole aanu avatharanam. Next part nu katta waiting. Epo post cheyum bro?

  20. അപ്പു ബ്രോ

    ഡീറ്റൈൽഡ് ആയിപ്പറയാൻ ഒന്നും അറിയില്ല

    എങ്കിലും പണ്ട് കാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ ആളുകളെ ഭയപ്പെടുത്തിയും കൊന്നും ഓക്കേ ഉള്ള ഒടിയന്റെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട് നമ്മൾ എല്ലാവരും
    തുടക്കം മുതൽ ഒടുക്കം വരെ വളരെ നന്നായിരുന്നു സഖാവ് കണ്ണനും കേശവൻ നായരും കുഞ്ചനും ഭാർഗവനും എല്ല കഥാപാത്രങ്ങളെയും കയ്യടക്കത്തോടെ നല്ല രീതിയിൽ താങ്കൾ എഴുതി അവതരിപ്പിച്ചു അതുപോലെ വായിക്കുമ്പോൾ നേരിട്ട് കാണുന്നത് പോലെ തോന്നുവിധം എഴുതി
    വളരെ നന്നായിട്ടുണ്ട്

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി അജയ് bro
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

      1. ആൽവേസ് സ്നേഹം ബ്രോ

      2. Bro story pwolichu.visualize cheyan pattunna pole aanu avatharanam. Next part nu katta waiting. Epo post cheyum bro?

  21. എൻ്റെ മോനെ….പൊളിച്ച്…..???????? മാരക സ്റ്റോറി… ഒടിയൻ ഭാർഗവൻ…….. ഒന്നിലധികം രൂപം ഒരേ സമയം മാറാൻ കഴിവുള്ളവൻ….????? ലക്ഷ്മിയെ അവൻ രക്ഷിക്കോ എന്ന് അറിയാൻ കാത്തിരിപ്പ്…….. പേടിപ്പെടുത്തുന്ന…സീനുകൾ….നല്ല ഒരു ഫീൽ ….. ലാലേട്ടൻ്റെ ഒടിയൻ കഥ നിനക്ക് എഴുതിയാൽ പൊരെന്നോ…..??

    അടുത്ത ഭാഗത്തിന് കട്ട waiting…

    1. ഒടിയൻ എനിക്ക് നായകനാണ്… ലക്ഷ്മിക്ക് വില്ലനും..
      ഒടിയൻ കാണാൻ പോയത് ഈ അറിവുകളും കൊണ്ടാണ് ??

      Thanks for the സപ്പോർട്ട് bro

  22. Bro sadhanm kollam

    1. Thank you

  23. ടാ ഞാൻ തിരക്കിലാണ് അതാണ്.വായിക്കും മുമ്പ് ആണ് ഇമോജി ഇടുന്നത്.വായിച്ചാൽ ഞാൻ നല്ലതും തെറ്റും ഒക്കെ ചൂണ്ടി കാണിക്കും.മാത്രമല്ല മറ്റുള്ളവർക്ക് റെക്കമന്റും ചെയ്യും. നീ പുതിയ ആളായത് കൊണ്ടും എന്നെ വലിയ പരിചയം ഇല്ലാത്തത് കൊണ്ടുമാണ്.ഞാൻ വായിച്ച ശേഷം പറയാം.തെറ്റായിട്ടു എടുക്കരുത്.ഞാൻ ഇന്നലെ റൈറ്റ് ടു അസിൽ പറഞ്ഞിരുന്നു. കണ്ടില്ലേ.

    1. Ok bro ❤❤❤

    1. ❤❤❤bro ഒരു ഡീറ്റൈൽ കമെന്റ് ഇടുവോ നിങ്ങളുടെ നിർദേശങ്ങൾ ഉണ്ടെങ്കിൽ ഇനിയും എനിക്ക് കഥകൾ നന്നാക്കാം

Comments are closed.