ഒടിയൻ [അപ്പു] 244

ഭാർഗവൻ തിരുതയുടെ വയറുമൂടി. ഞൊടിയിടയിൽ അവളുടെ വയറിന്റെ മുറിവ് അപ്രത്യക്ഷമായി. അവൾ എഴുന്നേറ്റ് വസ്ത്രം ധരിക്കാതെ തന്നെ തിരിഞ്ഞ് നടന്നു. പിന്നീട് പൂക്കുലയും പിള്ളയെയും താഴെയിറക്കി പൂക്കുല മണ്ണിൽ കുത്തിവെച്ച് പിള്ളയെ തലകീഴായി അയാൾ അതിന് മുകളിൽ കെട്ടിതൂക്കി പല പച്ചമരുന്നുകൾ തേച്ച് പുരട്ടി… കെട്ടിതൂക്കിയ ഭ്രൂണത്തിൽ നിന്ന് തുള്ളികളായി വീണ് പൂക്കുല നനഞ്ഞപ്പോൾ അയാൾ അത് കത്തിച്ചു.. പൂക്കുലയിൽ നിന്ന് ഭ്രൂണത്തിലേക്ക് തീ പടർന്നു. തീ ആളിയ നേരം അതിനഭിമുഖമായിരുന്ന് നഗ്നനായി അയാൾ താലിയോലകളിലെ 101 മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു. അവസാന മന്ത്രവും കഴിഞ്ഞപ്പോൾ തീയണഞ്ഞു. പിള്ളയിൽ നിന്നും ഇരുണ്ടുകൊഴുത്ത ദ്രാവകം ഊർന്ന് വരാൻ തുടങ്ങി.അയാൾ അത് ഒരു ഓട്ടുപാത്രത്തിൽ ശേഖരിച്ചു. രണ്ട് ജീവൻ കൊണ്ട് നേടിയ ഇനിയും എത്രയെന്നറിയാത്ത ജീവനുകൾ എടുക്കാൻ സഹായിക്കുന്ന ഒടിയന്റെ രഹസ്യക്കൂട്ട്. പുറത്തെ മുറിവുണങ്ങിയെങ്കിലും അകത്ത് കീറിയ ഗർഭപാത്രവുമായി വീട്ടിലേക്ക് പോയ തിരുത നേരം വെളുപ്പിച്ചില്ല. ഭാർഗവൻ അപ്പോഴേക്കും തന്റെ അടുത്ത ഇരയെ തേടിയിറങ്ങിയിരുന്നു.

രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറ പറ്റിയാണ് ഭാർഗവന്റെ ഒടിവിദ്യ അരങ്ങേറിയിരുന്നത്. മുൻനിശ്ചയിക്കപ്പെട്ട ഇരയെ പതിയിരുന്ന് തലക്ക് പിന്നിൽ വടികൊണ്ട് അടിച്ച് വീഴ്ത്തും. ശേഷം ഇരയുടെ കഴുത്തിൽ വടി വെച്ച് വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടും വിധം വടിയിൽ ചവിട്ടും. മിക്കവാറും വീട്ട് മുറ്റത്ത് തന്നെ ആക്രമിക്കപ്പെടുന്ന ആൾ പൂമുഖത്ത് ഇഴഞ്ഞ് കയറി രക്തം ശര്ധിച്ച് മരിക്കും. യാത്രക്കാരാണെങ്കിൽ മരുന്ന് മണപ്പിച്ച് മയക്കി മരത്തിന്റെ വേരിനിടയിലോ ചില്ലകളുടെ ഇടയിലൊ തല കയറ്റി പിടലി ഒടിക്കും. ചില സമയങ്ങളിൽ മയക്കിയ ശേഷം ഉരുളൻ കല്ലോ വടിയോ മലദ്വാരത്തിനുള്ളിൽ അടിച്ച് കയറ്റും ഒരാഴ്ചക്കുള്ളിൽ ഇവർ ചോര വിസർജിച്ച് മരിക്കും.പക്ഷെ ഇതൊക്കെ ചെയ്യാൻ പിള്ളതൈലം ആവശ്യമായിരുന്നില്ല..പിള്ള തൈലം ചെവിയിൽ പുരട്ടി വേഷം മാറിയാൽ മാനും മുയലും മുതൽ പാമ്പും വ്യാളിയും വരെ ആയി മാറും ഭാർഗവൻ. മന്ത്രങ്ങൾ അറിഞ്ഞിരുന്നവരും മറു ഒടി ചെയ്തിരുന്നവരും പോലും ഭാർഗവന്റെ കയ്യിൽ നിന്ന് രക്ഷപെട്ടില്ല.

കേശവൻ നായർ വീണ്ടും പലരെയും ഒടിവെക്കാൻ ഭാർഗവനേ വരുത്തി. സ്ഥലത്തിനും അധികാരത്തിനും പെണ്ണിനും വേണ്ടി അയാൾ ഭാർഗവനെ ഉപയോഗിച്ചു.

അങ്ങനെയിരിക്കെയാണ് നാട്ടിലെ ഒരു പ്രമാണിയായ ഗോവിന്ദൻ നായരുടെ അമ്മ മരിക്കുന്നത്. കേശവൻ നായരും കാര്യസ്ഥൻ കുഞ്ചുവും കൂടി ചടങ്ങുകൾ തുടങ്ങുന്നതിനു മുന്നേ അവിടെ എത്തി. എല്ലാവരുടെയും ആദരവ് വേണ്ടുവോളം ഏറ്റുവാങ്ങി മൃതശരീരം കിടക്കുന്ന ഇറയത്തേക്ക് കയറിയപ്പോൾ ആദ്യം നോട്ടം പോയത് മൃതശരീരത്തിന് അടുത്തിരുന്ന് കരയുന്ന ഒരു പെണ്ണിലേക്കാണ്. ഗോവിന്ദൻ നായരുടെ ഇളയ മകൾ ലക്ഷ്മി. കണ്ണെടുക്കാൻ തോന്നിയില്ല അയാൾക്ക്. വിണ്ണിലെ അപ്സരസിനെ കണ്ട പ്രതീതി. കരഞ്ഞ് കലങ്ങിയ മുഖം പോലും അയാളിൽ വികാരം ഉണർത്തി. നനഞ്ഞ് ഒട്ടിയ കൺപീലികളും വിടർന്ന കണ്ണുകളും തുടുത്ത കവിൾത്തടങ്ങളും. കൊഴുത്ത ശരീര പ്രകൃതിയും ഒട്ടും ഉടഞ്ഞിട്ടില്ലാത്ത മാറിടങ്ങളും വെണ്ണ തോൽക്കും നിറവും എല്ലാമെല്ലാം അയാളിൽ ഒരു കുളിര് പകർന്നു.

ഇതാണ് പെണ്ണ്…. അയാൾ അറിയാതെ പറഞ്ഞുപോയി.

ഇല്ലത്ത് എത്തിയിട്ടും ആ സുന്ദരിയുടെ മുഖം അയാളുടെ മനസ്സിൽ നിന്ന്

81 Comments

  1. Super story brooo
    Ingane Anhe njanum odiyanne kurich kettitullathe…
    Oru reksheyum illa vayikam late ayathinne shemma chothikunnu..
    ❤️❤️

    1. No probs bro…. ❤❤
      Keep supporting

  2. Great story bro… excellent narration…. adya kadhayanu ennu writingil thonnilla…ee.shaili munnotu kondu pokua…

    Paragraph cluster pole anu… cheriya paragraph aaki spacing oke ayal alukalku vaaikkan easy akum… intrestingum… pinne athe pole sambhashanam, “….. ” semicolon ittu koduthal athu manassilakkan eluppam akum ❤️

    1. ഒരുപാട് സന്തോഷം bro ❤❤❤

      Part 2 വന്നിട്ടുണ്ട് അതിൽ ഈ പറഞ്ഞതൊക്കെ clear ആക്കിയിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ

  3. ബ്രോ…ഞാന്‍ വായിച്ചിട്ടില്ല…
    ഇപ്പൊ വായിക്കാന്‍ പറ്റാത്തോരവസ്ഥയാണ്…
    ഇതിനു വേണ്ടി കുറച്ചു റിസര്‍ച് ഒക്കെ നടത്തിയിട്ടുണ്ടെന്ന് കേട്ടപ്പോ തന്നെ വായിക്കണമെന്നുണ്ടായിരുന്നു….വായിക്കും….
    പിന്നെ ഇങ്ങനൊരു ടോപ്പിക്ക് എഴുതുമ്പോള്‍ കഴിവതും അക്ക്യുരേറ്റ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക…കാരണം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് എഴുതാവുന്നതല്ലല്ലോ ഇത്…
    ഓള്‍ ദ ബെസ്റ്റ് മുത്തെ…

    1. വിചാരിക്കുന്ന രൂപത്തിലേക്ക് മാറുന്ന മനുഷ്യനെന്ന ഒരു concept വിശ്വസിക്കാൻ അത്രപെട്ടന്ന് സാധിക്കാത്തത് കൊണ്ട് ഒടിയന് അങ്ങനൊരു കഴിവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷെ അത് അങ്ങനല്ല. നായായും നരിയായും മാറാൻ കഴിവുള്ള ഒടിയനെ ആണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. കഥകളിലും ഒരുപാട് പേരുടെ അനുഭവങ്ങളിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചേർത്തിട്ടില്ല… ഉടൻ തന്നെ വായിച്ചു നല്ലൊരു പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു

  4. ബ്രോ അവതരണം മനോഹരം.പക്ഷെ വേണ്ടത് പാരഗ്രാഫ് തിരിക്കണം.പിന്നെ സംഭാഷണങ്ങൾ ഇൻവേർട്ടർ കോമയിൽ ഇട്ടു പരഗ്രാഫിൽ നിന്നും അകലം ഇട്ടു കൊടുക്കണം.എടുത്തറിയിക്കണം അത് സംഭാഷണം ആണെന്ന്.ഇത്രയും ചെയ്താൽ കഥക്ക് ഒരു ലുക്ക് വരും.വായിക്കാൻതോന്നും. അല്ലെങ്കിൽ എസ്സേ എഴുതി വെച്ച പോലെ വായനക്കാരന് തോന്നും.വായനക്ക് ഒരു സുഖം വരില്ല.അത് നെഗറ്റീവ് ആണ്
    ഇനി ശ്രദ്ധിക്കുക. ബാക്കി അവതരണം ഒക്കെ ഇങ്ങനെ തന്നെ മതി.

    പാരഗ്രാഫ്….

    “സംഭാഷണം”

    പാരഗ്രാഫ്……

    ???ഇങ്ങനെ വരണം സംഗതി.മനസ്സിലായോ.ബാക്കി ഒക്കെ സെറ്റ് ഒരു നിഗൂഢത വരുന്നുണ്ട്.പിന്നെ വീഡിയോ ബിജിഎം ഒക്കെ ആഡ് ചെയ്താൽ അൽപ കൂടി ഭംഗി ആവും.അത് യൂട്യൂബ് ലിങ്ക് ചുമ്മാ വേണ്ട സ്ഥലത്തു പേസ്റ്റ് ചെയ്താൽ മതി.ശെരിയാകും.

    1. Thank you bro. ഈ സ്റ്റൈലിൽ എന്റെ ആദ്യശ്രമം ആണ്. അടുത്ത പാർട്ടിൽ എന്തായാലും ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. Bgm ഞാൻ നോക്കിയിട്ടില്ല രണ്ടോമൂന്നോ ഫോട്ടോ എഡിറ്റ്‌ ചെയ്തു ഇടുന്നുണ്ട്.
      Anyway thanks for the detailed review
      സ്നേഹത്തോടെ ❤❤❤❤
      അപ്പു

  5. pwolli ആയിണ്ട് ബ്രോ , way of പ്രസന്റേഷൻ വേറെ ലെവൽ . കേട്ടറിവ മാത്രം ഉള്ള ഒടിവിദ്യയെ കുറിച് വിശദമായി തന്നെ അവതരണം ചെയ്തു , ഗർഭിണികളെ മന്ത്രം ഉപയൊഗിച് വശികരികുന്നതും , എണ്ണ ഉണ്ടാക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്.

    പക്ഷെ ബ്രോ ഈ ഒടിയൻ രൂപം മാറുന്നത് നമ്മുക്ക് സങ്കല്പികമയി തൊന്നുന്ന്തല്ലെ , എന്നു വെച്ചാൽ നമ്മളേ hypnotyse ചെയ്യുനതല്ലെ . ശെരിക്കും അങ്ങനെ രൂപം മാറാൻ പറ്റുമോ. എന്റെ ഒരു സംശയം ആണ്
    കുറേ നാൾ ആയി ഞാൻ ഉത്തരം തേടുന്നു .
    ബ്രൊക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു.
    ഉത്തരം അറിയുന്നവർ ഒന്നു പങ്കുവെക്കു.

    waiting for next part.

    1. ഓടിയന് കൺകെട്ടും വശമുണ്ട്. കൺകെട്ടിലൂടെ ഒടിയൻ ആളുകളെ പറ്റിക്കുകയാണ് ചെയ്യുക. ശെരിക്കും വേഷം മാറാതെ തന്നെ അങ്ങനെ തോന്നിപ്പിക്കും. പക്ഷെ ഭ്രൂണം കൊണ്ടുണ്ടാകുന്ന ഒടിമരുന്ന് കൊണ്ട് ഒടിയന് അപ്രത്യക്ഷനാവാനും ഇഷ്ടമുള്ള പൂർണത ഇല്ലാത്ത രൂപം സ്വീകരിക്കാനും സാധിക്കും

      1. ഒടിയൻ നല്ല ഇന്റ്രെസ്റ്റിങ് ടോപ്പിക്ക് ആണ് . ഞാൻ കുറേ സെർച്ച്‌ ചെയ്തിട്ടുണ്ട് ഇതിനെ കുറിച്. എന്റെ അമ്മചൻ പറഞ്ഞ കേട്ടിട്ടുണ്ട് .
        ഇതിന്റെ രൂപം മാറ്റം ആണ് ഞാൻ കൂടുതലും നോക്കിയത് , പക്ഷെ അതിനെ കുറിച് എവിടെയും അങ്ങനെ വിശദമായി പറഞ്ഞിട്ടില്ല.
        പോത്തും ആടും പുചയും കല്ലും ഒക്കെ
        ആയി രൂപം മാറും എന്ന കേട്ടിട്ടുണ്ട് പക്ഷെ ആന പാമ്പ് ഓകെ ആയി മാറാൻ പറ്റുമോ . കഥയെ കുറ്റം പറഞ്ഞതല്ല , യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ

        1. ഒടിയനെ പറ്റി രണ്ട് തരത്തിലാണ് പറഞ്ഞ് കേൾക്കാറുള്ളത്. ഒന്ന് കറുത്ത കരിമ്പടം പുതച്ച് മുഖത്ത് ചായങ്ങൾ തേച്ച് കൺകെട്ടിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാറെ ഉള്ളു വേഷം മാറാൻ കഴിവില്ല എന്നത് ഒന്ന്
          എന്നാൽ ഒടിമരുന്ന് ചെവിയിൽ പുരട്ടുന്ന ഒടിയൻ ഇഷ്ടമുള്ള രൂപം പ്രാപിക്കും എന്നത് രണ്ട്
          രണ്ടാമത്തേത് ആണ് കുറച്ചുകൂടി വിശ്വാസയോഗ്യം. പലതരത്തിലുള്ള ദുർമന്ത്രാവാദങ്ങളും ആഭിചാര ക്രിയകളും അറിഞ്ഞിരുന്ന അവർ ഒരു ഗർഭിണിയുടെ വയറുകീറി പിള്ളയെ എടുക്കുന്നത് പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കാൻ പോന്ന കാരണവും ഉണ്ടാവും. അത് ഏത് രൂപത്തിലേക്കും മാറാം എന്നുള്ളതാണ്

    2. ഇത്രയും നല്ല ഒരു കമെന്റിന് ഒരുപാട് നന്ദി bro… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  6. ഒടിയൻ ഇഷ്ട വിഷയമാണ്. അടുത്ത പാർട്ടിനായി വെയിറ്റിംഗ് ❤️❤️❤️❤️❤️

    1. അടുത്ത part ഒട്ടും വൈകില്ല

    1. Thank you ❤❤❤

  7. Piloch bro❤️❤️❤️❤️???

    1. Thank you bro

    1. Thankyou Eva

Comments are closed.