ഒടിയൻ [അപ്പു] 244

ക്രൂദ്ധനായ നായരുടെ അലർച്ച കേട്ട് പറയനും പുലയനും പേടിച്ച് വിറച്ചു. എന്നാൽ ആജ്ഞ സ്വീകരിച്ച് കടിച്ച് കീറാൻ വെട്ടപ്പട്ടികളെ പോലെ വന്നവർ നാലുപാടും തെറിച്ച് വീഴുന്ന കാഴ്ചയാണ് പിന്നീട് അവിടെ കണ്ടത്. കണ്ണനെ കൊല്ലാൻ പോയിട്ട് ഒന്ന് വീഴ്ത്താൻ പോലും ഒരാൾക്കും ആയില്ല. പത്ത് മല്ലന്മാരെ ഒറ്റക്ക് നേരിട്ട കണ്ണനെ കണ്ടവർ കണ്ണുതള്ളി നിന്നു. വടക്കൻപാട്ടിലെ വീരനെ കണ്ട പ്രതീതി. ഒരു തവണ കിട്ടിയവരൊന്നും പിന്നെ എഴുന്നേറ്റില്ല അതുപോലെ മർമ്മസ്ഥാനങ്ങളിൽ ക്ഷതമെല്പിച്ച് കണ്ണൻ അവരെ തളർത്തി.

മടിയിൽ അളന്നിട്ട ഒരു നാഴിക്ക് പകരം ഓരോ ചാക്കുകളും ഓരോ കിഴി പണവും കണ്ണൻ തന്നെ ആ പണിക്കാരെ ഏൽപ്പിച്ചു. മല്ലന്മാരെ ഒറ്റയടിക്ക് മലർത്തിയവനോട് കോർക്കാൻ കേശവൻനായർ മടിച്ചു.

നാളെ മുതൽ ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയില്ലെങ്കിൽ ഒരാള് പോലും നിന്റെ പറമ്പിൽ പണിക്ക് വരില്ല. പണിക്ക് നീ പുറത്തൂന്ന് ആളെ ഇറക്കിയാൽ നീയും നിന്റെ നിലവും പറയും നെല്ലും പറയന്റേം പുലയന്റേം വീട്ടിൽ ഇരിക്കും. അവർക്ക് വേണ്ടത് ധൈര്യമാണ് അത് കിട്ടിയാൽ നീ അവർക്ക് വെറും പുഴു. തുഫ്…..

മുഖത്തോട് മുഖം നോക്കി താക്കീതായി കണ്ണൻ അത് പറഞ്ഞപ്പോൾ കേശവൻ നായർക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായി. നെഞ്ചും വിരിച്ച് പുച്ഛവും മുഖത്ത് നിറച്ചു പണിക്കാരും പടിയിറങ്ങിയപ്പോൾ തന്റെ തൊലിയുരിഞ്ഞ് പോവുന്നതായി അയാൾക്ക് തോന്നി.

കുഞ്ചാ…… അവർ പോയതും അയാൾ അലറി

അടിയുടെ ഇടയിൽ എവിടെയോ പോയി ഒളിച്ച കുഞ്ചൻ ഓടി അടുത്ത് വന്നു.

തമ്പ്രാ…
നീ പോയി ഭാർഗവനോട് വരാൻ പറ. ഇപ്പൊ തന്നെ. അവൻ ഇനി സൂര്യോദയം കാണരുത്. ആ വാലാട്ടി പട്ടികളും.
അവർ പോയ പടിപ്പുരയിലേക്ക് നോക്കി പകയോടെ അയാൾ പറഞ്ഞു. പക്ഷെ കുഞ്ചൻ അത്കേട്ട് വിറച്ചു.

തമ്പ്രാ.. അത്.. ഈ രാത്രി.. ഒടിയന്റെ അടുത്തേക്ക്..???

ക്രൂദ്ധമായ ഒരു നോട്ടമായിരുന്നു അതിനുള്ള ഉത്തരം. അയാളുടെ കണ്ണിലെ കത്തുന്ന പക കണ്ട കുഞ്ചൻ പിന്നെ നിന്നില്ല ഭാർഗവനെ അന്വേഷിച്ച് ഇറങ്ങിയാൽ എന്തെങ്കിലും പറ്റുമോ എന്ന് ഭയം മാത്രമേ ഉള്ളു ഇനി അവിടെ നിന്നാൽ മരണം ഉറപ്പാണെന്ന് അയാൾക് തോന്നി അയാൾ ആദ്യത്തെ വഴി തിരഞ്ഞെടുത്തു.

ദേശത്തെ ഓലമേഞ്ഞ പാർട്ടി ആപ്പീസിൽ അന്ന് വിജയാഘോഷം ആയിരുന്നു. ഒരുപക്ഷെ വിജയത്തിലേക്കുള്ള ആദ്യ പടി. സാധാരണ ഒളിഞ്ഞും മറഞ്ഞും വരുന്ന രണ്ടുമൂന്നു ആളുകൾക്ക് പകരം ഇന്ന് കുറച്ച് നാട്ടുകാർ കൂടി വന്നിരുന്നു. വൈകിട്ട് കേശവൻ നായരുടെ വീട്ടിൽ നിന്നിറങ്ങി പോന്നവരും അത് കണ്ടുനിന്നവരും ആക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പാടിയും വാക്കാൽ പ്രസംഗിച്ചും നടന്നത് ചെയ്തു കാട്ടിയ പുലിക്കുട്ടിയെ കാണാനും തങ്ങളുടെ ദുരിതങ്ങൾക്ക് ഒരു അന്ത്യമാക്കാനും അവർ അവരോടൊപ്പം കൂടി.

81 Comments

  1. Super story brooo
    Ingane Anhe njanum odiyanne kurich kettitullathe…
    Oru reksheyum illa vayikam late ayathinne shemma chothikunnu..
    ❤️❤️

    1. No probs bro…. ❤❤
      Keep supporting

  2. Great story bro… excellent narration…. adya kadhayanu ennu writingil thonnilla…ee.shaili munnotu kondu pokua…

    Paragraph cluster pole anu… cheriya paragraph aaki spacing oke ayal alukalku vaaikkan easy akum… intrestingum… pinne athe pole sambhashanam, “….. ” semicolon ittu koduthal athu manassilakkan eluppam akum ❤️

    1. ഒരുപാട് സന്തോഷം bro ❤❤❤

      Part 2 വന്നിട്ടുണ്ട് അതിൽ ഈ പറഞ്ഞതൊക്കെ clear ആക്കിയിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ

  3. ബ്രോ…ഞാന്‍ വായിച്ചിട്ടില്ല…
    ഇപ്പൊ വായിക്കാന്‍ പറ്റാത്തോരവസ്ഥയാണ്…
    ഇതിനു വേണ്ടി കുറച്ചു റിസര്‍ച് ഒക്കെ നടത്തിയിട്ടുണ്ടെന്ന് കേട്ടപ്പോ തന്നെ വായിക്കണമെന്നുണ്ടായിരുന്നു….വായിക്കും….
    പിന്നെ ഇങ്ങനൊരു ടോപ്പിക്ക് എഴുതുമ്പോള്‍ കഴിവതും അക്ക്യുരേറ്റ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക…കാരണം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് എഴുതാവുന്നതല്ലല്ലോ ഇത്…
    ഓള്‍ ദ ബെസ്റ്റ് മുത്തെ…

    1. വിചാരിക്കുന്ന രൂപത്തിലേക്ക് മാറുന്ന മനുഷ്യനെന്ന ഒരു concept വിശ്വസിക്കാൻ അത്രപെട്ടന്ന് സാധിക്കാത്തത് കൊണ്ട് ഒടിയന് അങ്ങനൊരു കഴിവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷെ അത് അങ്ങനല്ല. നായായും നരിയായും മാറാൻ കഴിവുള്ള ഒടിയനെ ആണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. കഥകളിലും ഒരുപാട് പേരുടെ അനുഭവങ്ങളിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചേർത്തിട്ടില്ല… ഉടൻ തന്നെ വായിച്ചു നല്ലൊരു പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു

  4. ബ്രോ അവതരണം മനോഹരം.പക്ഷെ വേണ്ടത് പാരഗ്രാഫ് തിരിക്കണം.പിന്നെ സംഭാഷണങ്ങൾ ഇൻവേർട്ടർ കോമയിൽ ഇട്ടു പരഗ്രാഫിൽ നിന്നും അകലം ഇട്ടു കൊടുക്കണം.എടുത്തറിയിക്കണം അത് സംഭാഷണം ആണെന്ന്.ഇത്രയും ചെയ്താൽ കഥക്ക് ഒരു ലുക്ക് വരും.വായിക്കാൻതോന്നും. അല്ലെങ്കിൽ എസ്സേ എഴുതി വെച്ച പോലെ വായനക്കാരന് തോന്നും.വായനക്ക് ഒരു സുഖം വരില്ല.അത് നെഗറ്റീവ് ആണ്
    ഇനി ശ്രദ്ധിക്കുക. ബാക്കി അവതരണം ഒക്കെ ഇങ്ങനെ തന്നെ മതി.

    പാരഗ്രാഫ്….

    “സംഭാഷണം”

    പാരഗ്രാഫ്……

    ???ഇങ്ങനെ വരണം സംഗതി.മനസ്സിലായോ.ബാക്കി ഒക്കെ സെറ്റ് ഒരു നിഗൂഢത വരുന്നുണ്ട്.പിന്നെ വീഡിയോ ബിജിഎം ഒക്കെ ആഡ് ചെയ്താൽ അൽപ കൂടി ഭംഗി ആവും.അത് യൂട്യൂബ് ലിങ്ക് ചുമ്മാ വേണ്ട സ്ഥലത്തു പേസ്റ്റ് ചെയ്താൽ മതി.ശെരിയാകും.

    1. Thank you bro. ഈ സ്റ്റൈലിൽ എന്റെ ആദ്യശ്രമം ആണ്. അടുത്ത പാർട്ടിൽ എന്തായാലും ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. Bgm ഞാൻ നോക്കിയിട്ടില്ല രണ്ടോമൂന്നോ ഫോട്ടോ എഡിറ്റ്‌ ചെയ്തു ഇടുന്നുണ്ട്.
      Anyway thanks for the detailed review
      സ്നേഹത്തോടെ ❤❤❤❤
      അപ്പു

  5. pwolli ആയിണ്ട് ബ്രോ , way of പ്രസന്റേഷൻ വേറെ ലെവൽ . കേട്ടറിവ മാത്രം ഉള്ള ഒടിവിദ്യയെ കുറിച് വിശദമായി തന്നെ അവതരണം ചെയ്തു , ഗർഭിണികളെ മന്ത്രം ഉപയൊഗിച് വശികരികുന്നതും , എണ്ണ ഉണ്ടാക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്.

    പക്ഷെ ബ്രോ ഈ ഒടിയൻ രൂപം മാറുന്നത് നമ്മുക്ക് സങ്കല്പികമയി തൊന്നുന്ന്തല്ലെ , എന്നു വെച്ചാൽ നമ്മളേ hypnotyse ചെയ്യുനതല്ലെ . ശെരിക്കും അങ്ങനെ രൂപം മാറാൻ പറ്റുമോ. എന്റെ ഒരു സംശയം ആണ്
    കുറേ നാൾ ആയി ഞാൻ ഉത്തരം തേടുന്നു .
    ബ്രൊക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു.
    ഉത്തരം അറിയുന്നവർ ഒന്നു പങ്കുവെക്കു.

    waiting for next part.

    1. ഓടിയന് കൺകെട്ടും വശമുണ്ട്. കൺകെട്ടിലൂടെ ഒടിയൻ ആളുകളെ പറ്റിക്കുകയാണ് ചെയ്യുക. ശെരിക്കും വേഷം മാറാതെ തന്നെ അങ്ങനെ തോന്നിപ്പിക്കും. പക്ഷെ ഭ്രൂണം കൊണ്ടുണ്ടാകുന്ന ഒടിമരുന്ന് കൊണ്ട് ഒടിയന് അപ്രത്യക്ഷനാവാനും ഇഷ്ടമുള്ള പൂർണത ഇല്ലാത്ത രൂപം സ്വീകരിക്കാനും സാധിക്കും

      1. ഒടിയൻ നല്ല ഇന്റ്രെസ്റ്റിങ് ടോപ്പിക്ക് ആണ് . ഞാൻ കുറേ സെർച്ച്‌ ചെയ്തിട്ടുണ്ട് ഇതിനെ കുറിച്. എന്റെ അമ്മചൻ പറഞ്ഞ കേട്ടിട്ടുണ്ട് .
        ഇതിന്റെ രൂപം മാറ്റം ആണ് ഞാൻ കൂടുതലും നോക്കിയത് , പക്ഷെ അതിനെ കുറിച് എവിടെയും അങ്ങനെ വിശദമായി പറഞ്ഞിട്ടില്ല.
        പോത്തും ആടും പുചയും കല്ലും ഒക്കെ
        ആയി രൂപം മാറും എന്ന കേട്ടിട്ടുണ്ട് പക്ഷെ ആന പാമ്പ് ഓകെ ആയി മാറാൻ പറ്റുമോ . കഥയെ കുറ്റം പറഞ്ഞതല്ല , യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ

        1. ഒടിയനെ പറ്റി രണ്ട് തരത്തിലാണ് പറഞ്ഞ് കേൾക്കാറുള്ളത്. ഒന്ന് കറുത്ത കരിമ്പടം പുതച്ച് മുഖത്ത് ചായങ്ങൾ തേച്ച് കൺകെട്ടിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാറെ ഉള്ളു വേഷം മാറാൻ കഴിവില്ല എന്നത് ഒന്ന്
          എന്നാൽ ഒടിമരുന്ന് ചെവിയിൽ പുരട്ടുന്ന ഒടിയൻ ഇഷ്ടമുള്ള രൂപം പ്രാപിക്കും എന്നത് രണ്ട്
          രണ്ടാമത്തേത് ആണ് കുറച്ചുകൂടി വിശ്വാസയോഗ്യം. പലതരത്തിലുള്ള ദുർമന്ത്രാവാദങ്ങളും ആഭിചാര ക്രിയകളും അറിഞ്ഞിരുന്ന അവർ ഒരു ഗർഭിണിയുടെ വയറുകീറി പിള്ളയെ എടുക്കുന്നത് പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കാൻ പോന്ന കാരണവും ഉണ്ടാവും. അത് ഏത് രൂപത്തിലേക്കും മാറാം എന്നുള്ളതാണ്

    2. ഇത്രയും നല്ല ഒരു കമെന്റിന് ഒരുപാട് നന്ദി bro… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  6. ഒടിയൻ ഇഷ്ട വിഷയമാണ്. അടുത്ത പാർട്ടിനായി വെയിറ്റിംഗ് ❤️❤️❤️❤️❤️

    1. അടുത്ത part ഒട്ടും വൈകില്ല

    1. Thank you ❤❤❤

  7. Piloch bro❤️❤️❤️❤️???

    1. Thank you bro

    1. Thankyou Eva

Comments are closed.