ഒടിയൻ [അപ്പു] 244

പിന്നിൽ നിന്ന് ശബ്ദം കേട്ടെങ്കിലും മുന്നിലാണ് രൂപം തെളിഞ്ഞത്. കറുത്ത് ഉറച്ച ശരീരവുമായി തൊട്ടുമുന്നിൽ ഒടിയൻ. വ്യക്തമായി ഞാൻ കണ്ടു ചുവന്ന കണ്ണുകളും ഉറച്ച പേശികളും ആറടി പൊക്കവുമായി ഒരു ആജനബാഹു.ഞാൻ പേടിച്ച് പിന്നോട്ട് മാറി.

ഭാർഗവൻ അവിടെ കുത്തിയിരുന്ന് എന്തൊക്കെയോ മന്ത്രം ചൊല്ലി.ഓരോ പ്രാവശ്യവും മന്ത്രം ചൊല്ലി അയാൾ ഓരോ കമ്പ് കയ്യിലെടുത്തു അങ്ങനെ 6 വടിക്കമ്പുകൾ കയ്യിലെടുത്തശേഷം ഓരോന്നും ശ്രദ്ധയോടെ മുകളിലും താഴെയും പിടിച്ച് ഒറ്റ ഒടി…. ഇന്നലെ ചത്ത 6 പേരുടെയും കരച്ചിലുകൾ ഞങ്ങൾ അവിടെ കേട്ടു.. അവരെ കൊല്ലാൻ ഭാർഗവാന് ഇവിടെ വരേണ്ടിയിരുന്നില്ല. പക്ഷെ ഇനി ഒരു കൊടിയും ശബ്ദവും ഉയരാതിരിക്കാൻ ഇവിടെ വരുമെന്ന് പറഞ്ഞ് നടന്നു ഇരുട്ടിൽ മറഞ്ഞു….

ഭയത്തിൽ എന്റെ മൂത്രം പോയി. കേളുവിന്റെ ബോധവും. കിട്ടിയ ജീവനും കയ്യിൽ പിടിച്ച് ഓടിയ ഓട്ടം ഇന്നലെ കടവിൽ കയറിയപ്പോഴാണ് നിന്നത്..

കേട്ടവർ ഞെട്ടി വിറച്ചു.. കുഞ്ചൻ പറഞ്ഞത് പോലെയാണ് അവർ മരിച്ചത് കഴുത്തും കയ്യും ഒടിഞ്ഞ്. അന്ന് നാട്ടിൽ 6 മണിക്ക് ശേഷം ഒരു പൂച്ചക്കുഞ്ഞ് പോലും പുറത്ത് വന്നില്ല. സാധാരണ ഒരു ഒടിയനെ അല്ല അവർ ഭയന്നത്. മാടനെ കാവലായ് കുടിയിരുത്തിയ ദുർമന്ത്രങ്ങൾ സദാ നാവിൽ വിളയാടുന്ന ഭാർഗവൻ എന്ന പിശാചിനെയാണ്. സാക്ഷാൽ ഒടിയൻ

പിറ്റേന്ന് ദേശത്തെ പറയൻ കുടിയേറ്റക്കാരൻ ചാമി പാടത്ത് പണിക്ക് പോയ സമയത്ത് പുറത്തിറങ്ങിയ തിരുത കണ്ടത് മുറ്റത്ത് തന്നെ നോക്കി നിന്ന ഒരു മുയലിനെയാണ്. നിറവയറും കൊണ്ട് കുഞ്ഞിനെ കാക്കുന്ന പെണ്ണിന് എല്ലാം കൗതുകമായിരിക്കും. അവൾ അതിനെ പേടിപ്പിക്കാതെ അടുത്ത് ചെന്നു. പാലുതോൽക്കുന്ന വെണ്മയുള്ള മുയലിനെ അവൾ തലോടി എടുത്ത് പൊക്കി തറയിലിരുന്ന് മടിയിൽ ഇരുത്തി. കുടിലിനടുത്ത് വളരുന്ന കൊച്ച് പുല്ലുകൾ പിഴുത് അതിന് തിന്നാൻ നീട്ടിയെങ്കിലും അത് അവളുടെ നിറവയർ നോക്കിയിരുന്നു. ശേഷം ചുവന്ന കണ്ണുകളിൽ തീ പടരും പോലെ ചുവപ്പിച്ച് അത് അവളെ നോക്കി.. കണ്ണിൽ നിന്ന് ചുവപ്പ് ചോരയായി നിലത്തേക്ക് ഒഴുകിയപ്പോൾ അവൾ അതിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഓടി അകത്ത് കയറി വാതിലടച്ചു. പക്ഷെ അപകടം സംഭവിച്ച് കഴിഞ്ഞിരുന്നു. ഒടിയൻ അവളുടെ മനസ്സ് കയ്യടക്കിയിരുന്നു.

അന്ന് രാത്രി ഭാർഗവൻ അമവാസിയുടെ കൂട്ടുപിടിച്ച് കരിമ്പന തോട്ടത്തിലേക്ക് നടന്നു കള്ളുചുരത്താത്ത കരിമ്പനയുടെ കീഴിൽ നഗ്നനായി നിന്ന് അയാൾ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി. തിരുതയുടെ ഭ്രൂണത്തിൽ അയാൾ നിക്ഷേപിച്ച കരു അവളുടെ മനസിനെ കീഴടക്കി. അവൾ കുടിലിൽ നിന്ന് ഇറങ്ങി നടന്നു. കയ്യും വീശി കണ്ണടക്കാതെ തിടുക്കത്തിൽ നടന്ന അവൾ എവിടെയോ എത്താനുള്ള വ്യഗ്രതയിലായിരുന്നു. ഭാർഗവൻ അവസാന മന്ത്രവും ഉരുവിട്ടപ്പോൾ തിരുത അവിടെ എത്തി. വശീകരണത്തിൽ അകപ്പെട്ട അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞ് മാറ്റി തൊട്ട് മുന്നിൽ കിടത്തി മൂത്ത മുളയുടെ കാണ്ഡം വെട്ടിയുണ്ടാക്കിയ കത്തികൊണ്ട് അയാൾ അവളുടെ വയറുകീറി ഭ്രൂണം പുറത്തെടുത്തു. കരിമ്പനയുടെ പൂക്കുല വെട്ടി കൂർപ്പിച്ച് ചോരയിൽ കുളിച്ച ഭ്രൂണത്തെ അതിൽ തറച്ച് നിർത്തി. ശേഷം പച്ചമരുന്നും മന്ത്രങ്ങളും കൊണ്ട്

81 Comments

  1. Super story brooo
    Ingane Anhe njanum odiyanne kurich kettitullathe…
    Oru reksheyum illa vayikam late ayathinne shemma chothikunnu..
    ❤️❤️

    1. No probs bro…. ❤❤
      Keep supporting

  2. Great story bro… excellent narration…. adya kadhayanu ennu writingil thonnilla…ee.shaili munnotu kondu pokua…

    Paragraph cluster pole anu… cheriya paragraph aaki spacing oke ayal alukalku vaaikkan easy akum… intrestingum… pinne athe pole sambhashanam, “….. ” semicolon ittu koduthal athu manassilakkan eluppam akum ❤️

    1. ഒരുപാട് സന്തോഷം bro ❤❤❤

      Part 2 വന്നിട്ടുണ്ട് അതിൽ ഈ പറഞ്ഞതൊക്കെ clear ആക്കിയിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ

  3. ബ്രോ…ഞാന്‍ വായിച്ചിട്ടില്ല…
    ഇപ്പൊ വായിക്കാന്‍ പറ്റാത്തോരവസ്ഥയാണ്…
    ഇതിനു വേണ്ടി കുറച്ചു റിസര്‍ച് ഒക്കെ നടത്തിയിട്ടുണ്ടെന്ന് കേട്ടപ്പോ തന്നെ വായിക്കണമെന്നുണ്ടായിരുന്നു….വായിക്കും….
    പിന്നെ ഇങ്ങനൊരു ടോപ്പിക്ക് എഴുതുമ്പോള്‍ കഴിവതും അക്ക്യുരേറ്റ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക…കാരണം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് എഴുതാവുന്നതല്ലല്ലോ ഇത്…
    ഓള്‍ ദ ബെസ്റ്റ് മുത്തെ…

    1. വിചാരിക്കുന്ന രൂപത്തിലേക്ക് മാറുന്ന മനുഷ്യനെന്ന ഒരു concept വിശ്വസിക്കാൻ അത്രപെട്ടന്ന് സാധിക്കാത്തത് കൊണ്ട് ഒടിയന് അങ്ങനൊരു കഴിവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷെ അത് അങ്ങനല്ല. നായായും നരിയായും മാറാൻ കഴിവുള്ള ഒടിയനെ ആണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. കഥകളിലും ഒരുപാട് പേരുടെ അനുഭവങ്ങളിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചേർത്തിട്ടില്ല… ഉടൻ തന്നെ വായിച്ചു നല്ലൊരു പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു

  4. ബ്രോ അവതരണം മനോഹരം.പക്ഷെ വേണ്ടത് പാരഗ്രാഫ് തിരിക്കണം.പിന്നെ സംഭാഷണങ്ങൾ ഇൻവേർട്ടർ കോമയിൽ ഇട്ടു പരഗ്രാഫിൽ നിന്നും അകലം ഇട്ടു കൊടുക്കണം.എടുത്തറിയിക്കണം അത് സംഭാഷണം ആണെന്ന്.ഇത്രയും ചെയ്താൽ കഥക്ക് ഒരു ലുക്ക് വരും.വായിക്കാൻതോന്നും. അല്ലെങ്കിൽ എസ്സേ എഴുതി വെച്ച പോലെ വായനക്കാരന് തോന്നും.വായനക്ക് ഒരു സുഖം വരില്ല.അത് നെഗറ്റീവ് ആണ്
    ഇനി ശ്രദ്ധിക്കുക. ബാക്കി അവതരണം ഒക്കെ ഇങ്ങനെ തന്നെ മതി.

    പാരഗ്രാഫ്….

    “സംഭാഷണം”

    പാരഗ്രാഫ്……

    ???ഇങ്ങനെ വരണം സംഗതി.മനസ്സിലായോ.ബാക്കി ഒക്കെ സെറ്റ് ഒരു നിഗൂഢത വരുന്നുണ്ട്.പിന്നെ വീഡിയോ ബിജിഎം ഒക്കെ ആഡ് ചെയ്താൽ അൽപ കൂടി ഭംഗി ആവും.അത് യൂട്യൂബ് ലിങ്ക് ചുമ്മാ വേണ്ട സ്ഥലത്തു പേസ്റ്റ് ചെയ്താൽ മതി.ശെരിയാകും.

    1. Thank you bro. ഈ സ്റ്റൈലിൽ എന്റെ ആദ്യശ്രമം ആണ്. അടുത്ത പാർട്ടിൽ എന്തായാലും ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. Bgm ഞാൻ നോക്കിയിട്ടില്ല രണ്ടോമൂന്നോ ഫോട്ടോ എഡിറ്റ്‌ ചെയ്തു ഇടുന്നുണ്ട്.
      Anyway thanks for the detailed review
      സ്നേഹത്തോടെ ❤❤❤❤
      അപ്പു

  5. pwolli ആയിണ്ട് ബ്രോ , way of പ്രസന്റേഷൻ വേറെ ലെവൽ . കേട്ടറിവ മാത്രം ഉള്ള ഒടിവിദ്യയെ കുറിച് വിശദമായി തന്നെ അവതരണം ചെയ്തു , ഗർഭിണികളെ മന്ത്രം ഉപയൊഗിച് വശികരികുന്നതും , എണ്ണ ഉണ്ടാക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്.

    പക്ഷെ ബ്രോ ഈ ഒടിയൻ രൂപം മാറുന്നത് നമ്മുക്ക് സങ്കല്പികമയി തൊന്നുന്ന്തല്ലെ , എന്നു വെച്ചാൽ നമ്മളേ hypnotyse ചെയ്യുനതല്ലെ . ശെരിക്കും അങ്ങനെ രൂപം മാറാൻ പറ്റുമോ. എന്റെ ഒരു സംശയം ആണ്
    കുറേ നാൾ ആയി ഞാൻ ഉത്തരം തേടുന്നു .
    ബ്രൊക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു.
    ഉത്തരം അറിയുന്നവർ ഒന്നു പങ്കുവെക്കു.

    waiting for next part.

    1. ഓടിയന് കൺകെട്ടും വശമുണ്ട്. കൺകെട്ടിലൂടെ ഒടിയൻ ആളുകളെ പറ്റിക്കുകയാണ് ചെയ്യുക. ശെരിക്കും വേഷം മാറാതെ തന്നെ അങ്ങനെ തോന്നിപ്പിക്കും. പക്ഷെ ഭ്രൂണം കൊണ്ടുണ്ടാകുന്ന ഒടിമരുന്ന് കൊണ്ട് ഒടിയന് അപ്രത്യക്ഷനാവാനും ഇഷ്ടമുള്ള പൂർണത ഇല്ലാത്ത രൂപം സ്വീകരിക്കാനും സാധിക്കും

      1. ഒടിയൻ നല്ല ഇന്റ്രെസ്റ്റിങ് ടോപ്പിക്ക് ആണ് . ഞാൻ കുറേ സെർച്ച്‌ ചെയ്തിട്ടുണ്ട് ഇതിനെ കുറിച്. എന്റെ അമ്മചൻ പറഞ്ഞ കേട്ടിട്ടുണ്ട് .
        ഇതിന്റെ രൂപം മാറ്റം ആണ് ഞാൻ കൂടുതലും നോക്കിയത് , പക്ഷെ അതിനെ കുറിച് എവിടെയും അങ്ങനെ വിശദമായി പറഞ്ഞിട്ടില്ല.
        പോത്തും ആടും പുചയും കല്ലും ഒക്കെ
        ആയി രൂപം മാറും എന്ന കേട്ടിട്ടുണ്ട് പക്ഷെ ആന പാമ്പ് ഓകെ ആയി മാറാൻ പറ്റുമോ . കഥയെ കുറ്റം പറഞ്ഞതല്ല , യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ

        1. ഒടിയനെ പറ്റി രണ്ട് തരത്തിലാണ് പറഞ്ഞ് കേൾക്കാറുള്ളത്. ഒന്ന് കറുത്ത കരിമ്പടം പുതച്ച് മുഖത്ത് ചായങ്ങൾ തേച്ച് കൺകെട്ടിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാറെ ഉള്ളു വേഷം മാറാൻ കഴിവില്ല എന്നത് ഒന്ന്
          എന്നാൽ ഒടിമരുന്ന് ചെവിയിൽ പുരട്ടുന്ന ഒടിയൻ ഇഷ്ടമുള്ള രൂപം പ്രാപിക്കും എന്നത് രണ്ട്
          രണ്ടാമത്തേത് ആണ് കുറച്ചുകൂടി വിശ്വാസയോഗ്യം. പലതരത്തിലുള്ള ദുർമന്ത്രാവാദങ്ങളും ആഭിചാര ക്രിയകളും അറിഞ്ഞിരുന്ന അവർ ഒരു ഗർഭിണിയുടെ വയറുകീറി പിള്ളയെ എടുക്കുന്നത് പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കാൻ പോന്ന കാരണവും ഉണ്ടാവും. അത് ഏത് രൂപത്തിലേക്കും മാറാം എന്നുള്ളതാണ്

    2. ഇത്രയും നല്ല ഒരു കമെന്റിന് ഒരുപാട് നന്ദി bro… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  6. ഒടിയൻ ഇഷ്ട വിഷയമാണ്. അടുത്ത പാർട്ടിനായി വെയിറ്റിംഗ് ❤️❤️❤️❤️❤️

    1. അടുത്ത part ഒട്ടും വൈകില്ല

    1. Thank you ❤❤❤

  7. Piloch bro❤️❤️❤️❤️???

    1. Thank you bro

    1. Thankyou Eva

Comments are closed.