ഞാൻ [Freya] 97

പിന്നീട് അവനെ അവിടെ ഇട്ട് ഞങ്ങൾ നാല് പേരും കൂടെ ചവിട്ടി കൂട്ടുക ആയിരുന്നു. ഒടുവിൽ ഇനിയും തല്ലിയാൽ ISU വിൽ ആകേണ്ടി വരുമെന്ന് തൊന്നിയപ്പൊ തല്ല് നിർത്തി. അപ്പോയെക്കും അവനാകെ അവഷൻ ആയിരുന്നു.

ഞാൻ അവന്റെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ എടുത്തു. എന്നിട്ട് അതിന്റെ പാസ് വേർഡ് അവനോട് ചോദിച്ചു. പക്ഷെ അവൻ പറഞ്ഞില്ല വീണ്ടും നാല് പൊട്ടിക്കൽ പൊട്ടിച്ചപ്പോ അവൻ പാസ് വേർഡ് പറഞ്ഞു തന്നു.

“ അപ്പൊ അജയ് ഇതോടെ നിർത്തിക്കോണം നിന്റെ ഈ മറ്റേടത്തെ സ്വഭാവം. ഇനി ഒരിക്കലും നിന്റെ മറ്റേ കണ്ണുമായി ഒരു പെണ്ണിന്റെ അടുത്തേക്കും പോകരുത്. ഇനി അഥവാ നീ പോയീന്ന് ഞങ്ങൾ അറിഞ്ഞാൽ നിന്റെ കഴപ്പ് വരുന്ന സാധനം അരിഞ്ഞിട്ട്‌ പട്ടിക്ക് ഇട്ടു കൊടുക്കും. അതേ പോലെ ഇതിന്റെ പ്രേതികാരം പകരം വീട്ടൽ എന്നും പറഞ്ഞു ഞങ്ങടെ അടുത്തേക്ക് വന്നാൽ പിന്നീട് നീ നേരെ നടക്കില്ല. നീ നന്നാവുക ആണേൽ നിന്റെ കൂടെ ഏത് നല്ല കാര്യത്തിനും ഞങ്ങൾ ഉണ്ടാക്കും. അതല്ല എങ്കിൽ വീട്ടി കേറി വന്ന് പണിയേണ്ടി വരും നിന്നെ.
ഇത് നിനക്കുള്ള അവസാനത്തെ താകീത് ആണ്. നിന്റെ ഈ ഫോൺ ഞാൻ കൊണ്ട് പോവുകയാണ്. നാളെ നിനക്‌ തിരിച്ചു തരും “. ഞാൻ പറഞ്ഞിട്ട് അവന്മാരെ നോക്കി.

“ വാടാ ഇനി കുറച്ച് പണി കൂടെ ബാക്കി ഉണ്ട് “. അവന്മാരെ വിളിച്ചിട്ട് ഞാൻ അവിടെന്ന് നടക്കാൻ തുടങ്ങി.

“ അപ്പൊ ഇവനെ ഇനി എന്ത് ചെയ്യാനാ പോകുന്നെ “. അരുൺ

“ കുറച്ചു കഴിഞ്ഞാൽ അവൻ അവിടെന്ന് എണീറ്റ് പൊക്കോളും. പിന്നെ അവൻ നമ്മളെ പറ്റി പറയുമെന്ന് ആലോചിച്ചു പേടിക്കേണ്ട. അവൻ ആരോടും ഒരക്ഷരം അത് മിണ്ടില്ല. മിണ്ടാൻ ഒക്കില്ല അവന്റെ ഫോൺ നമ്മടെ കയ്യിൽ ആണ്. അപ്പൊ ശെരിയാടാ പിന്നെ ഇവിടെ നടന്നത് ആരോടും പറയാൻ നിക്കണ്ട പറഞ്ഞാൽ നിനക്‌ തന്നെയാണ് പ്രെശ്നം നിന്റെ ഫോൺ എന്റെ കയ്യിൽ ആണെന്ന് മറക്കണ്ട “. അജയിനോട് അതും പറഞ്ഞിട്ട് ഞങ്ങൾ അവിടെന്ന് ബൈക് നിർത്തിയിടത്തേക് ചെന്നവിടെ ബൈക്കിൽ ഇരുന്നു.
“ ഇനിയെന്താ നീ ചെയ്യാൻ ഉദ്ദേശിക്കുന്നത് “. അരുൺ.

“ ഒന്നും ഇല്ല ഇതിൽ ഇപ്പൊ അവൻ ആരൊക്കെയാണ് പറഞ്ഞു പറ്റിച്ചോണ്ട് ഇരിക്കുന്നത് എന്ന് നോക്കി മനസിലാക്കണം. എന്നിട്ട് അവന്റെ തനി സ്വഭാവം എന്താണ് ഏതാണ് എന്നൊക്കെ ഇവന്റെ ഫോണിൽ നിന്ന് തന്നെ സ്ക്രീൻ ഷോട്ട് എടുത്ത് അവർക്ക് അയച്ചു കൊടുക്കുന്നു അല്ലേൽ എല്ലാം കൂടെ ഒരു സ്ക്രീൻ റെക്കോർഡ് വീഡിയോ എടുത്ത് അയക്കുന്നു. അതിന് ശേഷം അവനുമായുള്ള കൊണ്ടക്റ്റ്‌ ഉള്ളവരുടെ നമ്പറിലേക് വിളിച്ച് കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നു. പിന്നെ അവൻ ചെയ്തതിന്റെ ഒക്കെ ഒരു കോപ്പി എന്റെ കൈ വശം വക്കുന്നു. ഇതെല്ലം കഴിഞ്ഞു ഫോൺ അവന് തന്നെ തിരിച്ചു കൊടുക്കുന്നു “.

“ ഇത്ര ഒക്കെ ചെയ്താ ശെരിയാകുമോ “. ശരൺ
“ റെഡിയാകും എന്നത് തന്നെയാണ് എന്റെ വിശോസം. നാളെ ഇതിനായി ഒന്ന് മെനെക്കെടണം “.

“ എന്നാൽ നീ നിന്റെ ഐഡിഎ പോലെ ചെയ്യ് “.

സമയം ഒരുപാട് ആയത് കൊണ്ട് ഞങ്ങൾ അവിടെ അതികം നില്കാതെ വീട്ടിൽ കയറി പറ്റനായി അവിടെന്ന് വിട്ടു.

പിറ്റേന് രാവിലെ ഒരു പത്ത് പതിനൊന്ന് മണിക്ക് ഞാൻ ബാരിയുടെ വീട്ടിലേക്കു ചെന്നു. ഞാൻ ഇടക്ക് ഒക്കെ അവന്റെ വീട്ടിലേക് പോകാറുള്ളതാണ്. എന്റെ സ്വന്തം വീട് പോലെയാണ് ഞാൻ അവിടെ കണ്ടിട്ടുള്ളു.

ബാരിയുടെ വീട്ടിൽ ചെന്ന് ഞാൻ ബാരിയുടെ പെങ്ങളോട് മാത്രമായി അജയുടെ ഫോണിലെ കാര്യങ്ങളും പിന്നെ അവന്റെ ലീല വിലാസങ്ങളും മുഴുവനും പറഞ്ഞു കൊടുത്തു. ആത്യം അവൾ കുറെ കരഞ്ഞെങ്കിലും ഞാൻ അവളെ സമാധാന പെടുത്തി.

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.