ഞാൻ [Freya] 97

ഞങ്ങൾ കഴിക്കാൻ പോകുന്നത് നെയ്ച്ചോറും പൊരിച്ച കോഴിയും ഉള്ള ഒരു സ്പോട്ടിലേക് ആണ്. അവിടേക്ക് യേഗതേശം എട്ട് കിലോമീറ്റർ ദൂരം ഉണ്ട്. അപ്പോൾ നിങ്ങൾ വിചാരിക്കും നെയ്ച്ചോറും കോഴി പൊരിച്ചതും കഴിക്കാൻ വേണ്ടിയാണോ ഇത്രയും ദൂരം സഞ്ചരിക്കുന്നത് എന്ന്. അതിനുള്ള കാരണം.

അവിടത്തെ ഒരു സ്പെഷ്യൽ മസാല തേച്ച് പിടിപ്പിച്ചു എണ്ണയിൽ പൊരിച്ചെടുത്തതാണ് അവിടെത്തെ കോഴി, കോഴിയുടെ പീസ് അത്യാവശ്യം നല്ല വലിപ്പം ഉണ്ടാകും. ആ പൊരിച്ച കൊഴി കഴിക്കാൻ തന്നെ ഒരു പ്രേതെക രുജി തന്നെയാണ്. അവിടെ കഴിക്കാൻ വരുന്ന എല്ലാ പേരും ആ പൊരിച്ച കോഴിയുടെ രുജി കൊണ്ടു മാത്രം ആണ്. അതോടൊപ്പം നെയ്‌ച്ചോർ അൺലിമിറ്റഡ് ആണ് എത്ര വേണമെങ്കിലും കഴിക്കാം. നെയ്‌ച്ചോറിന് കൂടെ നല്ല തിക്കായുള്ള മുളക് കറിയും ലഭിക്കും. ഇതിന് ആകെ 60 രൂപ മാത്രമേ ഉള്ളു. ഈ കട ഓപ്പൺ ആകുന്നത് രാത്രി ഏയ് മണിമുതൽ പന്ത്രണ്ട് മണി വരെയാണ്.
കട തുറന്ന് കഴിഞ്ഞാൽ പിന്നെ അവിടെ നല്ല തിരക്കാകും.

ഞങ്ങൾ നാല് പേരും കൂടെ അവിടേക്ക് ചെന്നു. ഒരു തട്ടുകടപോലെയാണ് ഈ കട. ഇവിടെ ആകെ ഈ ഒരൊറ്റ വിഭവം മാത്രമേ ഉള്ളു. വേറെ ഒരു വിഭവങ്ങളും ഇവിടെ ഇല്ല. എന്തിനാണ് വേറെ ഈ ഒരൊറ്റ ഐറ്റം തന്നെ ധാരാളം. ഞങ്ങൾ നാലു പേരും അവിടുള്ള ഒരു ടേബിളിന് ചുറ്റും കസേരയിൽ ഇരുന്നു. എന്നിട്ട് അവിടെ ജോലിക്ക് നിക്കുന്ന പയ്യനോട് നാലെണ്ണം ഓർഡർ ചെയ്യുകയും ചെയ്തു.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങടെ മുന്നിൽ ടേബിളിൽ നാല് പാത്രങ്ങളിൽ ആയി നെയ്ച്ചോറും അതോടൊപ്പം കോഴി പൊരിച്ചതും കൊണ്ട് വന്ന് വച്ചുതന്നു.

കൊണ്ട് വച്ചു തന്നതും കുറച്ചു സമയത്തേക്ക് നെയ്ച്ചോറും കോഴിയും പിന്നെ ഞങ്ങൾ നാല് പേരുമായി അങ്കത്തിൽ ഏർപ്പെട്ടു. അവസാനം നെയ്ച്ചോറും കോഴിയും ഞങ്ങടെ വീരത്തിന് മുന്നിൽ അടിയറവ് വച്ചു.

വയർ എല്ലാം ഫുള്ളായ സ്ഥിതിക്ക് തീറ്റയെല്ലാം അവസാനിപ്പിച്ചു കയ്യും മുഖോക്കെ കഴുകി ഞങ്ങൾ കഴിച്ചതിന്റെ കാഷും കൊടുത്തു കടയുടെ പുറത്തേക്ക് ഇറങ്ങി ഞങ്ങടെ ബൈക് നിർത്തിയിട്ടിടത്തേക് നടന്നു.

റോഡ് സൈഡിൽ ആണ് ബൈക്കുകൾ നിർത്തിയിരുന്നത്. രണ്ടു ബൈക്കിലും കയറി അവിടെ തന്നെ കുറച്ചു നേരം ഇരുന്നിട്ട് പോകാം എന്ന് വച്ചു. ഞങ്ങൾ നാല്‌ പേരും പരസ്പരം അവിടെ ബൈകിൽ ഇരുന്ന് സംസാരിച്ചോണ്ട് ഇരിക്ക്മ്പോളാണ് അരുൺ ഒരു പ്രധാന പെട്ട മാറ്റർ ഞങ്ങക്കിടയിൽ യെടുത്തിടുന്നത്.

“ ഡാ അജയ് അവന്റെ മറ്റേ അസുഗം ഇല്ലേ പ്രേമാഭിനയം അതവൻ ബാരിയുടെ പെങ്ങളിൽ പ്രയോഗിക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ട് “.

“ സംശയം അല്ലടാ അവന് ഇപ്പൊ അവളുടെ പിന്നാലെ തന്നെയാണ്. അവൾക്കും അവനെ ഇഷ്ട്ടമാണെന്നാണ് തോന്നുന്നത് “. റഷീദ് ഉറപ്പിച്ചു പറഞ്ഞു.

“ നിങ്ങൾ രണ്ടാളും ഇത് എന്തൊക്കെയാ ഈ പറയുന്നേ. കാര്യം അവൻ കുറെ പെണ്ണുങ്ങളുടെ പുറകെ നടക്കുന്നുണ്ട് യെങ്കിലും സ്വന്തം കൂട്ടുകരന്റെ പെങ്ങളേ ആ കണ്ണിൽ അവൻ കാനുമെന്ന് എനിക്ക് തോന്നുന്നില്ല “. ഞാൻ അവർ പറഞ്ഞത് ഒട്ടും വിശോസിക്കാതെ പറഞ്ഞു.

ഈ അജയ് എന്നു പറയുന്നവൻ ഞങ്ങടെ കൂട്ടുകാരൻ ഒക്കെ തന്നെയാണ്. പക്ഷെ ഞങ്ങൾക്കാർക്കും ഇഷ്ട്ടമല്ലത്ത ഒരു സ്വഭാവം അവനിൽ ഉണ്ട്. എങ്ങനെ എവിടെ എന്നൊന്നും ശെരിക്ക് ഞങ്ങള്ക് അറിയില്ല പല പെൺകുട്ടികളുമായി അവന് കോൺടാക്റ്റ്‌ ഉണ്ട്. വെറും കോണ്ടാക്റ്റ്‌ അല്ല അവനവരോടൊക്കെ ഇഷ്ടമാണെന്നും പ്രേമത്തിൽ ആണെന്നും ഒക്കെയാണ് പറഞ്ഞു വച്ചിരിക്കുക. ആ പെൺകുട്ടികളുമായി ഫോൺ വിളിയും ചാറ്റിങ്ങും കറങ്ങലും എന്തിന് അവൻ അവരുടെ ഒക്കെ വീടുകളിൽ വരെ പോകാറുണ്ട്.

അവന് അവരിൽ നിന്നുമുള്ള കാര്യ സാത്യങ്ങൾ കഴിഞ്ഞതിന് ശേഷം അവരെ ആട്ടി പായിപ്പിക്കുകയും ചെയ്യും. അങ്ങനെ എത്രയോ പെൺകുട്ടികളെ അവന് ചതിച്ചിട്ടുണ്ട്. അവന് അതൊക്കെ വളരെ നിസാരം ആണ്. അവന്റെ

44 Comments

  1. കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…

    ♥️♥️♥️♥️

  2. ഫ്രയ,

    Qa എഴുതിയത് ആണല്ലേ
    കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു

    ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു

    പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും

    അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
    ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
    അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു

    എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി

    ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ

    പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?

    നിന്റെൽ തന്നത് എഡിറ്റ്‌ ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു

    അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ

    ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

  3. ശങ്കരഭക്തൻ

    QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  5. അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???

  6. @ഫ്രയ

    ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം

    1. അതുൽ കൃഷ്ണ

      വളരെ മികച്ച ഒരു ഇത്.

      1. അതെന്താ ?

        1. അതുൽ കൃഷ്ണ

          // വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//

          ഇത് rare അല്ലെ അതോണ്ട്

          1. കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ

  7. @ഫ്രയ…

    നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും

  8. Ente Freya mole…

    Fantastic, super,
    തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
    ആഹാ അന്യായം

    എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
    ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ

    എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി

    ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

    2. കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ

      1. പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…

        അപമാനിക്കരുത് ബ്രോ… അപമാനികരുത്

        1. പ്രേമമോ ?

          ഇത്രയും പെട്ടന്ന്

          1. പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ

          2. നോക്കണ്ട

  9. Freya

    Freyaക്ക് ലൈൻ ഉണ്ടോ..
    ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ

    പേര് മറക്കണ്ട

    കർമ്മ

    1. എന്തോന്നെടെ…!!

      1. Enne kaliyakonnum venda… sneham ullath kondalle

        Anas mone ?

        Kutti ithonnum kaaryamakandatto Freya kutti

    2. Al-കോഴി?

      അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?

      1. ചതികരുത് പൊന്ന് ജോൺ ചേട്ടാ…

        Am currently busy

        1. ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?

          1. Adikittiyalum kozhapilla…

            Thepp kittathirunna mathi

    3. അതുൽ കൃഷ്ണ

      ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്

      1. കാര്യം പറയാലോ

        നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..

        താങ്കൾ കുട്ടിയുടെ ആരായിട്ട് വരും

        1. ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?

          അജയേട്ടൻ….❤️❤️

          1. Ene ee kootathil cherkanda

          2. ഏടപെടണോ….

          3. അതുൽ കൃഷ്ണ

            ഏയ് അവൻ തമാശക്ക് പറഞ്ഞതാ

        2. അതുൽ കൃഷ്ണ

          എന്റെ മോളാ അവൾ

          1. എന്റെ father in law

            Aayi varum alle

          2. അതുൽ കൃഷ്ണ

            അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല

    4. ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?

  10. എഴുത്തുകാരി ഫ്രയ??

  11. ഹാവൂ…

  12. അതുൽ കൃഷ്ണ

    ??

  13. Ɒ?ᙢ⚈Ƞ Ҡ???‐??

    അങ്ങനെ വന്നു ല്ലേ

Comments are closed.