മുഴുവൻ കേൾക്കാൻ നിന്നില്ല.. എന്നേം തള്ളി മറിച്ചിട്ട് ഋതു ഓടി..
“അപ്പൊമ്മേ എൻക്ക്ല്യേ??”
“ഓ പുന്നാരമോനോട് ഒരു നാള്യെരം പൊത്ച്ചരാൻ പർഞ്പ്പോ വല്യ വെയിറ്റ് ആയ്രുന്നുലോ.. അങ്നിപ്പോ തിന്നണ്ട..”
“പ്പോ ന്നെ തവ്ടു കൊട്ത്ത് വാങ്ങ്യതാന്ന് പർയ്ണത് ശര്യാലെ..”
“പോടാ അവ്ടന്ന്…. ഞങ്ങക്ക് വട്ടാ?? ഇത് പോലെ ഒരു വേസ്റ്റിന് വേണ്ടി കാശ് മൊടക്കാൻ??”
പ്രതീക്ഷിച്ച മറുപടി.. അതിനു റിപ്ലൈ കൊടുക്കും മുൻപ് ഋതു കേറി വന്നു. വായയിൽ അട കുത്തി കയറ്റി കവിൾ രണ്ടും ബലൂൺ പോലെ ആയിട്ടുണ്ട്. പോരാതെ രണ്ടു കയ്യിലും ഓരോന്ന്..
“നീയെന്താ തീറ്റ റപ്പായിക്ക് ഇണ്ടായ്താ?? ഇത്രേം ആക്രാന്തം?? ”
അവളെന്തോ പറയാൻ നോക്കി.. ഗ്ഗ്ഗ് ഗ്ഗു.. എന്നു ചില ശബ്ദങ്ങൾ മാത്രം വന്നതോടെ അവളാ ശ്രമം ഉപേക്ഷിച്ചു ഫുഡിൽ മാത്രമായി ശ്രദ്ധ.. എന്റെ നോട്ടം അവളുടെ കയ്യിലെ അടയിലേക്കും..
എന്റെ നോട്ടം അവളുടെ കയ്യിലേക്ക് നീളുന്നത് കണ്ടതോടെ അവൾ രണ്ടിൽ നിന്നും ഓരോ കടി കടിച്ചു..
“എന്റെ തുപ്പലായ്താ.. ഇനി നീ തിന്നില്യാലോ..”
എവിടന്ന്.. കണ്ണടച്ച് തുറക്കും മുൻപ് ഒരെണ്ണം തട്ടിയെടുത്തു… അവളുടെ അടുത്ത കയ്യിൽ ഇരുന്നതിൽ ഒരു കടിയും കടിച്ചു..
“ഇപ്പോ ഞാങ്കടിച്ചതാ.. എന്റെ തുപ്പലോം ആയ്.. ഇനി നീ തിന്നില്ല്യാലോ??.”
പക്ഷെ അവൾ എന്നേക്കാൾ വലിയ കൂതറ ആയതോണ്ട് ഒരു മടിയും കൂടാതെ അവളത് തിന്നു..
“ന്താടാ പര്പാടി?? നമ്ക്ക് സില്മക്ക് പോയാലോ??”
അവളെ ഒഴിവാക്കാൻ തോന്നി ഒരു നുണ പറഞ്ഞു..
“ഇല്യാടി.. ഇൻക്ക് ആദീടെ കല്യാണത്തിന് പോണം…”
“ഈ വൈകിട്ട് അഞ്ചു മണിക്കാ നിൻ്റെ കല്യാണം?? അതേത് ആദി ഞാനറിയാണ്ട്?”
Super