എന്റെ ക്ഷമയുടെ നെല്ലിപലക കണ്ടു എന്ന് തോന്നി ആവണം അവൾ വീണ്ടും പറഞ്ഞു തുടങ്ങി..
“അവ്നു തോന്നണ്ട്ത്രെ.. അല്ലെങ്ക്ലും അവന്റെ നോട്ടം ഒന്നും ശര്യായ് തോന്നീട്ട്ല്യാന്ന് അന്നേ പർഞ്ഞ്ത് അല്ലേ ഞാൻ… അന്നട്ടും നിൻ്റെ നിർബന്ധം കാര്ണല്ലേടാ…”
സത്യത്തിൽ എനിക്ക് അഭിപ്രായം പറയാൻ പറ്റാത്ത കാര്യം ആണ് അവൾ പറയുന്നത് തന്നെ.. കാമുകനും കാമുകിയും തമ്മിലുള്ള വഴക്കിൽ ഞാൻ എന്ത് പറയാൻ… അത്കൊണ്ട് അവൾ പറയുന്നതിന് കാതോർത്തു ഞാൻ കിടന്നു..
“അതോണ്ടെന്നേ വല്തായ്ട്ട് അട്പ്പിക്കാറ്ല്യ ഞാൻ.. കൊറേ ചോയ്ച്ചപ്ല ഇന്നലെ ഒന്ന് മടീ കെട്ന്നോളാൻ സമ്മത്ച്ചേ…”
വീണ്ടും അവൾക് നേരെ എന്റെ കണ്ണുകൾ ഉയരുന്നത് കണ്ടു അവൾ എന്റെ തല ബലമായി പിടിച്ചു കമിഴ്ത്തി കിടത്തി…
“അപ്ലവമ്പർയാ ന്നെ വേണംന്ന് തോന്നണ്ന്ന്.. ആ നാറീടെ ഒപ്പം ഹോട്ടലീക്ക് വരാൻ..”
പെട്ടെന്ന് ഞാൻ ഉയർത്തി അവൾക്ക് നേരെ നോക്കി..
“അന്നട്ട്??”
“അന്നട്ട് ന്ത്?? സിമ്പിൾ ഞങ്ങ ബ്രേക്ക് അപ്പ് ആയി.. അല്ലാണ്ട് അവ്ന്റെ കൂടെ ലോഡ്ജീക്ക് പോവുംന്ന് തോന്നണ് ണ്ട്രാ നിൻക്ക്”
ഒരു കൈ കൊണ്ടു തലയിൽ പേൻ തിരഞ്ഞും മറ്റേ കൈകൊണ്ട് എന്റെ ഫോണിൽ എന്തോ നോക്കിയും നിഷ്കളങ്കമായാണ് അവളുടെ മറുപടി..
റിലേഷൻ ബ്രെക്ക് അപ് ആയതിൽ അവൾക്ക് എന്റെ അത്ര പോലും ടെൻഷൻ ഇല്ലാത്ത പോലെ..
“അന്നട്ട് നീയവ്ന്റെ തലമണ്ട തല്ലിപൊട്ടിച്ചില്ല്യേ??”
“ഓ… എന്ക്കൊന്നും വയ്യ….. ന്തായാലും ഇന്യവൻ വരില്യ… അത് പോരേ…”
“അങ്ങനെ പർഞാ”
അത് പൂർത്തി ആവും മുൻപ് അമ്മ കേറി വന്നു..
“മോളെ ചായേം ചക്കടേം എട്ത്ത് വച്ചട്ണ്ട്.. വന്നു കഴ്ച്ചോ..”
Super