“നിന്നോട് പർഞ്ഞട്ട്ല്ല്യേ തെണ്ടീ ഈ പാട്ട് കേക്കണ്ടാന്ന്?? കണ്ണീ കണ്ട കൂത്റ കേസ്കളേം ഓർത്തു സെന്റി അട്ച്ച് രിക്ക്യാ തനി വട്ടൻ..”
ബലമായി അവളാ ഫോൺ പിടിച്ചു വാങ്ങി കൊണ്ടാണ് പറഞ്ഞത്..
കക്ഷി പാട്ടൊന്നും മാറ്റാതെ അപ്പുറത്തെ സെറ്റിയിൽ കിടന്നു കാല് എന്റെ നെഞ്ചിൽ തന്നെ വച്ച് പാട്ട് കേൾക്കാൻ തുടങ്ങി.
“അങ്ങനിപ്പോ നീയും കേക്കണ്ട…”
ഞാനും ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.. അവളാണേൽ കാര്യം മനസിലാക്കി ഫോൺ സെറ്റിയിൽ ഇട്ട് അതിന് മുകളിൽ കമിഴ്ന്നു കിടന്നു..
എത്ര പൊക്കാൻ നോക്കിയിട്ടും കക്ഷി ബലം പിടിച്ചു കിടന്നു.. ഒടുവിൽ അറ്റകൈ പ്രയോഗം വേണ്ടി വന്നു..
പുള്ളിക്കാരിയുടെ വയറിന്റെ ഇരുവശത്തും ഇക്കിളി…
കൈ തൊട്ടതെ പെണ്ണ് ചിരിച്ചു കൊണ്ടു കുത്തി മറിഞ്ഞു.. ഒടുവിൽ രക്ഷ ഇല്ലെന്ന് ഉറപ്പായതോടെ എണീറ്റ് മടിയോടെ എന്റെ നേരെ ഫോൺ നീട്ടി..
“അങ്നെ വഴിക്ക് വാടീ കൊത്വോ..”
“കൊതു നിന്റെ.. പോടാ കൊര്ങ്ങാ…”
അതോടെ ഫോൺ തരാതെ എന്നെ വീണ്ടും കളിപ്പിച്ചു ആളു ഓടി എന്റെ റൂമിൽ കേറി.. പുറകെ ഞാനും..
ഒടുവിൽ അവളെ പിറകിലൂടെ ഓടി പിടിച്ചു കോരിയെടുത്തു ബെഡിലേക്ക് ഇട്ടു..
“ന്നാലേ.. മതീട്ടാ..ചിരിച്ച് ന്റെ ഊപ്പാട്
എള്കി…. ഇനി ഞാൻന്ന് നോക്ട്ടെ വല്ല പെമ്പിള്ളേരും ആയ്ട്ട് കൊഞ്ചലും കുറുങ്ങലും ണ്ടോന്ന്..”
പിന്നെ എന്റെ ഫോണിന്റെ പാസ്സ്വേർഡ് അവളുടെ ഡേറ്റ് ഓഫ് ബർത്തും അവളുടേത് എന്റേ ഡേറ്റ് ഓഫ് ബർത്ത് ഉം ആയതോണ്ട് രഹസ്യങ്ങൾ ഒന്നുമില്ല.. ഒരു കാമുകൻ ഉണ്ടായിട്ടും അവളത് മാറ്റിയിട്ടില്ല..
എന്റെ ഫോണിൽ ആകെ ഉള്ളത് കുറച്ചു വീഡിയോസ് ആണ്. അത് അവൾക്കും അറിവുള്ള കാര്യം ആണ്. അതോണ്ട് ഞാനത് ഗൗനിക്കാൻ പോയില്ല..
ആശാത്തി രണ്ടു തലയിണ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്തു അതിൽ ചാരി വിശാലമായി ആയി കിടപ്പ്.. അതോടെ എന്നത്തേയും പോലെ ഞാൻ അവളുടെ മടിയിൽ തല ചേർത്തു…
Super