നിർമ്മാല്യം [അപ്പൂസ്] 2423

 

“ഏയ്‌ അതൊന്നും അല്ല കുട്ടീ…”

 

“പിന്നെന്തിനാ പേട്യായിട്ടാ വിമാനത്തിൽ കേറാൻ??”

 

“അല്ല കാന്താരീ.. നിന്നേ കണ്ടപ്പോ അങ്കിളിന്റെ ഫ്രണ്ടിനെ ഓർത്തു അതാ…”

 

“കാ‍ന്താരി അല്ല മാളൂട്ടി..”

 

അവൾ അല്പം മുഖം വീർപ്പിച്ചു പിടിച്ചു.. പിന്നെ ചോദിച്ചു…

 

“അങ്കിളിന്റെ ഗേൾഫ്രണ്ടിനെ ആണല്ലേ?? മാളൂട്ടീനെ പോലെ സുന്ദരിയാന്നോ??”

 

“മാളൂ,,, അങ്കിളിനെ ശല്യപെടുത്തല്ലേ… ഞാൻ സ്ഥലം മാറ്റിക്കുവേ..”

 

അടുത്ത സീറ്റിൽ നിന്ന് അവളുടെ അമ്മയുടെ വാണിങ് കേട്ടത്തോടെ മാളൂട്ടി പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു… ഞാൻ എന്റെ പഴയ ഓർമകളിലേക്കും..

 

♥️♥️♥️♥️

 

“സ്വര്‍ഗ്ഗങ്ങളേ ….നഷ്ടസ്വര്‍ഗ്ഗങ്ങളേ…

 

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

ദുഃഖസിംഹാസനം നല്‍കി

തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന

ഭഗ്നസിംഹാസനം നല്‍കീ

നഷ്ടസ്വര്‍ഗ്ഗങ്ങളേ….”

 

ബാക്കി കേൾക്കും മുൻപ് ഹെഡ്സെറ്റ് ഒരെണ്ണം ആരോ എടുത്തോണ്ട് പോയി.. തല പൊന്തിച്ചു നോക്കുമ്പോൾ എത്തിയിട്ടുണ്ട് നുമ്മ കൊതു.. സോറി ഋതുപർണ എന്ന എല്ലാവരുടെയും ഋതു… എന്റെ മാത്രം കൊതു.. കട്ടപ്പല്ലി… ഓള് കേക്കണ്ടാന്ന് മാത്രം…

 

ബെസ്റ്റ് ഫ്രണ്ട്, ചങ്ക് എന്നൊക്കെ പറഞ്ഞാൽ പോരാതെ വരും… ലെ ലവളെ കുറിച്ച്..

 

അവൾ കേൾക്കും മുൻപേ ഫോൺ അൺലോക്ക് ചെയ്തു നെക്സ്റ്റ് പ്ളേ ചെയ്തു.. പക്ഷെ ഒരു നിമിഷം വൈകി പോയി.. അപ്പോളേക്കും ഓള് അത് ചെവിയിൽ കുത്തി കേറ്റി കഴിഞ്ഞു.

305 Comments

  1. Super

Comments are closed.