നിർമ്മാല്യം [അപ്പൂസ്] 2423

“ഡീ.. ദേ ഞാൻ ചുമ്മാ പര്ഞ്ഞതാട്ടാ.. നീ ആരോടും അങ്നെ ഒന്നും പറയാൻ നിക്കണ്ട..”

 

“ഇന്നത്തെ ചെലവ് 1200 ബാക്കി എണ്ണൂറ് അടുത്ത ആഴ്ചക്ക് മാറ്റി വയ്ക്കാങ്കി ഒക്കെ…”

 

“ശരി സമ്മയ്ച്ചു.. എന്നെ മുടിപ്പിക്കാനുണ്ടായോളെ””

 

“എന്നാ മോമ്പേട്ക്ക്യണ്ട.. എല്ലാര്ക്കും അർയാം നിൻക്ക് അയ്നൊള്ള കഴിവ് ല്യാന്ന്..”

 

പർഞ്ഞതും അവളോടി… അല്ലേൽ കിട്ടും എന്റേന്ന് എന്നറിയാം അവൾക്ക്..

 

ബൈക്ക് തിരിക്കാൻ നേരം അവൾ വിളിച്ചു പറയുന്നുണ്ട്..

 

“ഡാ കേറി വന്നാ വേണേ വെള്ളത്തീന്ന് ചോറ് ഊറ്റി തരാം.. വള്ച്ച മീഞ്ചാറുംണ്ടാവും…”

 

“പോയി നിന്റെ തന്ത പിശുക്കൻ ഗംഗാധരന്റെ തൊള്ളേ കമഴ്ത്തികൊട്ക്ക്.. ”

 

“പോടാ തെണ്ടീ…”

 

അതും പറഞ്ഞവൾ കുനിഞ്ഞു.. കല്ലെടുക്കാനുള്ള ഉദ്ദേശമാണ്… ഇനി നിന്നാ ആരോഗ്യത്തിനു നല്ലതല്ലെന്ന് മനസിലായതോടെ വണ്ടി എടുത്തു നീങ്ങി..

 

ഞാനാകെ കൺഫ്യൂസ്ഡ് ആയിരുന്നു, സഞ്ജയ്‌ പറഞ്ഞത് ആലോചിച്ച്… ഇനി അങ്ങനെ ഉണ്ടേൽ എനിക്ക് അതിന് കഴിയുമോ എന്നും ആലോചിച്ച്… ഒന്ന് മാത്രം അറിയാം…. അവൾ വെറുമൊരു സുഹൃത്തിനേക്കാൾ വലിയ എന്തോ ആയിക്കഴിഞ്ഞു എന്റെ ഉള്ളിൽ…

 

അവളാണേൽ പ്രേമം പൊളിഞ്ഞതിന്റെ ആണോ ഒരു ദിവസം അടിച്ചു പൊളിച്ച് എന്റെ തുട്ട് കുറേ മുടിപ്പിച്ചതിന്റെ  ആണോ എന്നറിയില്ല ഫുൾ ഹാപ്പി മൂഡിലും…

♥️♥️♥️♥️

ബാക്കി അധികം വൈകാതെ അയക്കാം ബ്രോസ്..

305 Comments

  1. Super

Comments are closed.