അതോടെ എന്റേ മടക്കി വച്ച കയ്യിൽ നിന്ന് ഗാന്ധി പുറത്തേക്ക് വന്നു..
“അങ്ങനെ വഴിക്ക് വാ ജന്തൂ.. അപ്പൊ ഈ രണ്ടായിരം നമ്ക്കിന്ന് തന്നെ തീർക്കാട്ടാ…””
വഴിയിലെ തട്ടുകടയിൽ നിന്ന് ഫുഡടിച്ചു കഴിഞ്ഞപ്പോ അവൾക്ക് തൃശൂർ കറങ്ങാൻ പോവണം.. തൃശൂർ റൗണ്ടിലൂടെ മൂന്ന് നാല് റൗണ്ട് അടിച്ചു കഴിഞ്ഞപ്പോൾ kfc.. അതും കഴിഞ്ഞു ഒരു ഐസ് ക്രീമും എന്റെ കയ്യീന്ന് ഒപ്പിച്ചു പെണ്ണ്…
അന്നൊരു സിനിമയെക്കാൾ ടൈം എടുത്തു അവളെന്നെ മുടിപ്പിച്ചു…
എല്ലാം കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് പോകുമ്പോൾ അവളൊന്നും മിണ്ടാതെ ആണ് ഇരിപ്പ് എന്റെ പുറത്ത് തല ചാരി..
“ന്താടി?? ആകെ സെന്റി ആണാ..”
“” ആടാ.. ആലോയ്ച്ചട്ട് ഒര് എത്തും പിടീം കിട്ടണ്ല്യ..”
“അവ്നെ ആലോയ്ച്ച് ആണാ.. വെർതേ എട്ത്ത് ചാടി ഓരോന്ന് കാണിച്ചു കൂട്ടീട്ട്??”
“നീ പോടാ മരമണ്ടാ… നിന്റേല് രണ്ടായിരം ഇണ്ടായ്ട്ട് ആകെ ആയിരത്തി ഇരുന്നൂറേ ചെലവായുള്ളൂ… ബാക്കി എങ്ന്യാ മുടിപ്പിക്കാ?? വയ്റാണെ ദേ നെറഞ്ഞു മുട്ടി ബലൂൺ പോലെ ആയ്..””
“ദുഷ്ടേ.. അപ്പളും നിൻ്റെ ചിന്ത എന്നെ ങ്നെ മുടിപ്പിക്കാന്ന് ആണ്ല്ലെ??”
“സത്യാടാ… ഇല്ലേ ഒറക്കം വരില്യ.. അതോണ്ടാ ഞാൻ…”
അത്രേം നിഷ്കളങ്ക വേറെ ലോകത്ത് ഇല്ലാന്ന് തോന്നും ആ മറുപടി കേട്ടാൽ..
“ഞഞ്ഞായി.. തിന്ന് തിന്ന് ചക്ക പോർക്ക് പോലായി.. വയറു കണ്ടാ മൂന്ന് മാസെങ്ക്ലും ആയ പോലിണ്ട്..”
“ആണാ.. ന്നാ ആര് ചോയ്ചാലും ഞാമ്പർയും ഗർഭം നിൻറ്യാന്ന്..”
അപ്പോളേക്കും അവളുടെ വീടിന്റെ ഗേറ്റിൽ വണ്ടി ഞങ്ങൾ എത്തി.. ഈ പെണ്ണ് ബോധം ഇല്ലാതെ മുൻപ് പറഞ്ഞ പോലെ ഒക്കെ വിളിച്ചു പറയുമെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. അത് കൊണ്ട് മുൻകൂർ ജാമ്യം എടുത്തു..
Super