“അല്ലാണ്ട് പിന്നേ??? ”
വളരെ നിഷ്കളങ്കമായി ആണ് അവളുടെ മറുപടി.. ഉള്ളിൽ ഒന്നും മറച്ചു കൊണ്ടല്ല ആ മറുപടി എന്നാ വാക്കുകളിൽ നിന്നു മനസിലാക്കാം. എങ്കിലും ഒന്നും കൂടി ഉറപ്പിക്കാൻ വീണ്ടും ചോദിച്ചു..
“അത്രേ ഒള്ളൂ??”
ഞാൻ അവള്ക്ക് അരികിലേക്ക് അടുക്കുമ്പോളേക്ക് അവൾ തുടർന്നു.
“അങ്നെ ചോയ്ചാ.. അവ്നാള് അത്ര ശുദ്ധനൊന്നും അല്ലടാ… ഷാള് ഇടാണ്ട്ങാനും പോയാല്ണ്ടല്ലോ… മലരൻ ചോര ഊറ്റി കുടിക്കും… ഒരുമാരി പെണ്ണ്ങ്ളെ കാണാത്ത പോലെ… നിന്റട്ത്ത് കിട്ടണ സ്വസ്ഥതേം സമാധാനോം ഇത് വരെ കിട്ടീട്ട്ല്യാഡാ.. ഒര് പേട്യാ ഒപ്പം ഉള്ളപ്പോ…”
അവളോട് മറുപടി പറയാൻ ഒന്നുമില്ലാതെ ഞാൻ കുഴങ്ങി… അവൻ പറഞ്ഞതോ ഇവൾ പറഞ്ഞതോ സത്യം??. ഇപ്പോ ഋതു പറഞ്ഞതു സത്യമാണെന്ന് ആ മുഖം വിളിച്ചോതുന്നുണ്ട് താനും..
പക്ഷെ ആ മുഖം കണ്ടാൽ സഞ്ജയ് പറഞ്ഞത് പോലെ അവൾക്ക് എന്നോട് പ്രേമം ആണെന്ന് തോന്നുന്നേ ഇല്ല.. ഇനി അവളെങ്ങാൻ അങ്ങനെ എന്നോട് പറഞ്ഞാ പറ്റുമോ തനിക്കും അവളെ സ്‌നേഹിക്കാൻ?? ഒരു ചാൻസും ഇല്ല.. പക്ഷെ… അവൾ ഒപ്പം എന്നും ഉണ്ടായേ പറ്റൂ താനും.
എന്റെ സംശയം കണ്ടു അവൾ നൈസ് ആയി എനിക്ക് പണി തന്നു..
“ന്തായാലും സില്മക്ക് ടൈം ഇല്യ.. വെർതേ സമയം കൾഞ്ഞില്യേ… ന്നാ എൻക്ക് ഒര് കൊള്ളീം ബോട്ടീം വേട്ച്ചന്നേ.. അന്നട്ട് ഒര് ഐസ്ക്രീമും… ബാക്കി അത് കഴ്ഞട്ട് പർയാം”
“ഡീ ദുഷ്ടേ,…”
“പിന്നെല്യാണ്ട്.. വെർതേ മന്ഷ്യന്റെ ഒർക്കോം കളഞ്ഞു ദുഷ്ടൻ…”
“ആണോ… ന്നാ എന്റേ പൈസല്യാട്ടാ….”
ഞാൻ അവസാനത്തെ അടവ് എടുത്തു..
“അയ്ന് ന്താ പ്രശ്നംന്ന്? നമക്ക് ഇത് തട്ട്കടേ പണയം വക്കാടാ…”
ഞാൻ അവൾക്ക് മൂന്ന് വർഷം മുൻപ് ബര്ത്ഡേ ഗിഫ്റ്റ് ആയി കൊടുത്ത മാല കഴുത്തിൽ നിന്ന് ഊരുന്നത് പോലെ അവൾ കാട്ടി..
കക്ഷി എന്റെ സെന്റിയിൽ ആണ് കേറി പിടിച്ചത്. ആ മാല ഞാൻ കൊടുത്ത ശേഷം എത്ര വലിയ ഗിഫ്റ്റ് കിട്ടിയാലും എന്റെ ഒരു പവന്റെ മാലക്ക് മേലേ അവളുടെ കഴുത്തിൽ വേറൊന്നും വീണു കണ്ടിട്ടില്ല…
Super