“ഏതാടാ പടം കോമട്യാണോ?”
ബൈക്കിൽ ഇരുവശത്തേക്കും കാല് ഇട്ട് ഇരുന്നു കൊണ്ട് അവൾ ചോദിച്ചു..
“ഏയ്.. ട്രാജഡ്യാണ്”
മറുപടി പറഞ്ഞു അവൾക്ക് തിരിച്ചു പറയാൻ അവസരം നൽകാതെ ഞാൻ ബൈക്ക് എടുത്തു…
സിനിമക്ക് എന്നു പറഞ്ഞു ഇറങ്ങിയെങ്കിലും ഞാനെന്റെ ബൈക്ക് ഞങ്ങളുടെ അതിർത്തി നിശ്ചയിക്കുന്ന കരുവന്നൂർ പഴയ പാലത്തിലേക്ക് കുത്തിയിറക്കി..
ബൈക്ക് നിന്നപ്പോൾ അവൾ ഇറങ്ങി ചോദിച്ചു
“നീ സഞ്ജയ്‌നെ കാണാനാ പോയ്ത് ല്ലേ???”
അവൾക്ക് എങ്ങനെ മനസ്സിലായി എന്ന് ആലോചിക്കുമ്പോളേക്ക് അവൾ തുടർന്നു..
“ആലോയ്ച്ച് തല പുണ്ണാക്കണ്ട… ഈ കാര്യത്തീ നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആണ് ഞാൻ..”
“ഓ പറ ഹെഡ്‌മാഷേ. നീ പറഞ്ഞത് മൊത്തം സത്യാണോ??”
“ങ്‌ഹു.. വെറും പുളു… നീ ഒര് പൊട്ടനാ.. ല്യേങ്കീ അവ് ന്റെ അട്ത്ത് പോണ്ട വല്ല കാര്യോംണ്ടാ… ന്നട്ട് എന്ത്യ്തു?? ”
അവൾ ചുമലുയർത്തി കാട്ടി ഒരു നിഷ്കളങ്കമായ പുഞ്ചിരിയോടെ ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ ചോദിച്ചു …
പക്ഷെ അവളുടെ നുണക്കുഴി വിരിയിച്ചുള്ള പുഞ്ചിരി മതിയായിരുന്നു എന്റെ ദേഷ്യം അണക്കാൻ….
“ആറാം വാരിക്കിട്ട് ഒര് ചവ്ട്ട് കൊട്ത്ത്..”
“ന്തായാലും അവ്ന് ഒന്ന് കിട്ടാത്തേന്റെ കൊർവ്ണ്ടാർന്ന്… ഞാമ്പിന്നെ ചെറ്റത്തരോം ചെയ്തട്ടു പിന്നേം എങ്ന്യാ തല്ലാന്ന് വച്ച്..”
“അത് വിട്.. പിന്നെന്ത്‌നാ നീ അവനെ തേച്ചേ??”
“നിൻ്റെ പ്രേമോം ഞാനായ്ട്ട് പൊളിച്ച്ട്ട് ഞാനിങ്നെ പ്രേമ്ച്ച് നടന്നാ ദൈവം പൊറുക്കുവോടാ…”
“ഡീ അയ്ന് മാത്രാ??”
Super