നിർമ്മാല്യം [അപ്പൂസ്] 2423

അതിന് എനിക്കു ഉത്തരം ഇല്ലായിരുന്നു.. അവളെ കരാട്ടെ ക്ലാസ്സിന് വിട്ടതും ഓറഞ്ച് ബെൽറ്റ്‌ വരെ എടുപ്പിച്ചതും ഞാനാണ്.. ഇങ്ങനെ അവൻ പറഞ്ഞെങ്കിൽ ഋതു ഇവനെ വെറുതെ വിടാൻ ഒരു ചാൻസും ഇല്ല..

 

പതിയെ ഞാൻ അവനു മുകളിൽ നിന്ന് എണീറ്റപ്പോൾ അവനൊരു ഗ്ലാസ്സിൽ കട്ടക്ക് ഒഴിച്ചു എന്റെ നേരെ നീട്ടി.

 

“ലവള്ക്ക് നിന്നോട് കട്ട പ്രേമാടാ.. വെർതെ എന്നെ ഇത് ന്റെ എടേ കേറ്റി..”

 

റിതൂന് ആണേൽ ഇവനുമായുള്ള പ്രേമം പൊളിഞ്ഞതിന്റെ ഒരു സങ്കടവും കണ്ടില്ലെന്ന് ഞാൻ മനസിലോർത്തു…

 

“ഇത് പിടിക്ക് മനുഷ്യാ.. ഇനി ഇതിനും അവളുടെ പെർമിഷൻ വേണോ??”

 

എന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നപോലെ തോന്നി ഞാനാ ഗ്ലാസ് ഒറ്റവലിക്ക് തീർത്തു.. അല്ലേലും മദ്യത്തോട് പക കരുതിയിട്ടു എന്ത് കാര്യം…

 

തിരിച്ചു നടക്കുമ്പോൾ പുറകിൽ നിന്നവൻ വിളിച്ചു പറയുന്നുണ്ട്…

 

“അവ്ള്ക്ക് ഒരാള്യെ സ്നേഹ്ക്ക്യാൻ പറ്റൂ… അത് നിന്ന്യാ…”

 

മറുപടി പറയാൻ നിൽക്കാതെ ഫോണെടുത്തു റിതൂന് വോയ്‌സ് മെസേജ് അയച്ചു…

 

“പെണ്ണേ, ഇവ്ടെ കട്ട ബോറടി.. നീ പർഞ്ഞോലെ സില്മക്ക് പോവാം.. ഒമ്പത് മണിക്ക് നിൻ്റെ ഗേറ്റീ ഞാൻ വരാം…”

 

“ടാ… ഈ രാത്രീലോ?”

 

എന്റെ മെസ്സേജ് കാത്തെന്ന പോലെ അടുത്ത നിമിഷം അവൾ റിപ്ലൈ ചെയ്തു..

 

“ഞാൻ വരും… നീ വരണം..”

 

അങ്ങനെ മറുപടി കൊടുത്തു ഫോൺ പോക്കറ്റിൽ ഇട്ട് എട്ടര ആയപ്പോളേക്ക് അവളുടെ വീടിന് മുൻപിൽ ചെന്നു ബൈക്ക് ഓഫ് ചെയ്തു കാത്തിരുന്നു.

 

“എപ്ല വര്വാ???”

 

എട്ടേ അന്പത്തി അഞ്ചിന് അവളുടെ മെസ്സേജ്..

 

ഞാൻ ഗേറ്റ്ന് പൊർത്തുണ്ട്…”

 

മറുപടി നൽകി അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും ഡോർ തുറന്നു അവൾ പുറത്തിറങ്ങുന്നത് പുറമെ നിന്ന് കാണാം… പച്ചയിൽ മഞ്ഞ പൂക്കളുള്ള ചുരിദാറും മഞ്ഞ ബോട്ടവും ഇട്ട് മഞ്ഞ ഷോൾ കഴുത്തിലൂടെ ചുറ്റി പെണ്ണ് ഇറങ്ങി വന്നു…

305 Comments

  1. Super

Comments are closed.